Image

കിംഗ്ഫിഷര്‍ 30 വിമാനങ്ങള്‍ കൂടി റദ്ദാക്കി

Published on 17 March, 2012
കിംഗ്ഫിഷര്‍ 30 വിമാനങ്ങള്‍ കൂടി റദ്ദാക്കി
മുംബൈ: യാത്രക്കാര്‍ കുറഞ്ഞതിനാലും ശമ്പളം ലഭിക്കാത്തതിനാല്‍ പൈലറ്റുമാര്‍ വിമാനം പറത്താന്‍ തയാറാകത്തതിനാലും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് 30 സര്‍വീസുകള്‍ കൂടി റദ്ദാക്കി. മുംബൈയിലേക്ക് വരേണ്ട 17 വിമാനങ്ങളും ഇവിടെ നിന്നും പോകേണ്ട 13 സര്‍വീസുകളുമാണ് റദ്ദാക്കിയത്. അന്താരാഷ്ട്ര സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നുണ്ട്. 

കഴിഞ്ഞ ദിവസം 20 സര്‍വീസുകള്‍ കിംഗ്ഫിഷര്‍ റദ്ദാക്കിയിരുന്നു. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ കൂടുതല്‍ പൈലറ്റുമാര്‍ രാജിവെയ്ക്കുമെന്നും സൂചനയുണ്ട്. ഇത് കിംഗ്ഫിഷറിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക