Image

നാഗ ശൗര്യയുടെ വാക്കുകള്‍ ഞെട്ടിച്ചു; ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല': സായ്‌ പല്ലവി

Published on 28 February, 2018
 നാഗ ശൗര്യയുടെ വാക്കുകള്‍ ഞെട്ടിച്ചു; ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല': സായ്‌ പല്ലവി

ചെന്നൈ: തനിക്കെതിരെയുള്ള സഹതാരത്തിന്റെ ആരോപണങ്ങള്‍ക്ക്‌ മറുപടിയുമായി തെന്നിന്ത്യന്‍ താരം സായ്‌ പല്ലവി. സായിയുടെ തമിഴ്‌ ചിത്രത്തില്‍ ഒപ്പം അഭിനയിച്ച നാഗ ശൗര്യയാണ്‌ സായിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്‌.


എന്നാല്‍ അപ്പോള്‍ പ്രതികരിക്കാത്ത താരം ശൗര്യയുടെ ആരോപണങ്ങള്‍ക്ക്‌ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ്‌. നാഗ ശൗര്യയുടെ അഭിമുഖം തന്നെ വേദനിപ്പിച്ചെന്നും, ഉടന്‍ തന്നെ താന്‍ ചിത്രത്തിന്റെ സംവിധായകനെയും സിനിമാറ്റോഗ്രാഫറെയും വിളിച്ചുവെന്നും സായി പറഞ്ഞു. എന്നാല്‍ തന്റെ ഭാഗത്തുനിന്ന്‌ യാതൊരുവിധ മോശ പെരുമാറ്റങ്ങളും ഉണ്ടായിട്ടില്ലെന്നാണ്‌ സംവിധായകന്‍ പറഞ്ഞതെന്നായിരുന്നു സായിയുടെ പ്രതികരണം.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക