നടി ശ്രീദേവിക്ക് കണ്ണീരോടെ വിട ചൊല്ലി ഇന്ത്യന്‍ സിനിമാലോകം.
ശ്രീദേവിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയെ താരങ്ങളും ആരാധകരും
ഈറനണിഞ്ഞ കണ്ണുകളോടെ അനുഗമിച്ചു. വെളുത്ത പൂക്കള്‍ കൊണ്ട് അലങ്കരിച്ച
വാഹനത്തിലാണ് മൃതദേഹം പാര്‍ലെ സേവാ സമാജ് ശ്മാശാനത്തിലേക്ക് കൊണ്ടുപോയത്.
ഒട്ടേറെ താരങ്ങളും ആരാധകരുമാണ് പ്രിയ താരത്തെ അവസാനമായി ഒരു
നോക്കു കാണാന്‍ എത്തിയത്. എത്തിയവരില്‍ പലരുടെയും കണ്ണുകള്‍
ഈറനണിഞ്ഞിരുന്നു. പൊതുദര്‍ശനം അവസാനിപ്പിക്കുമ്പോഴും ഗേറ്റിനു പുറത്ത് ആയിരങ്ങള്‍
കാത്തുന്നിന്നു.