Image

സൗദിയിലേയ്ക്ക് ഇന്ത്യന്‍ വീട്ടുജോലിക്കാരികളെ അയയ്ക്കുന്നതിനുള്ള ചട്ടങ്ങള്‍, ഇന്ത്യന്‍ ഗവണ്മെന്റ് കാലോചിതമായി പരിഷ്‌കരിയ്ക്കുക: നവയുഗം.

Published on 28 February, 2018
സൗദിയിലേയ്ക്ക് ഇന്ത്യന്‍ വീട്ടുജോലിക്കാരികളെ അയയ്ക്കുന്നതിനുള്ള ചട്ടങ്ങള്‍, ഇന്ത്യന്‍ ഗവണ്മെന്റ് കാലോചിതമായി പരിഷ്‌കരിയ്ക്കുക: നവയുഗം.
അല്‍ കോബാര്‍: സൗദി അറേബ്യയിലേക്ക് വീട്ടുജോലിക്കാരായി ഇന്ത്യന്‍ വനിതകളെ അയക്കുന്നതിന് നിലവിലുള്ള ചട്ടങ്ങള്‍, അവരുടെ ജോലിസ്ഥലത്തെ സുരക്ഷിതത്വവും, ന്യായമായ അവകാശങ്ങളും ഉറപ്പു വരുത്താന്‍ പര്യാപ്തമല്ലാത്തതിനാല്‍, സൗദിയുമായുള്ള നയതന്ത്രസൗഹൃദം കൂടി ഉപയോഗപ്പെടുത്തി, നിലവിലുള്ള ചട്ടങ്ങള്‍ കാലോചിതമായി പരിഷ്‌കരിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍   തയ്യാറാകണമെന്ന് നവയുഗം സാംസ്‌കാരികവേദി അല്‍കോബാര്‍ തുഗ്ബ ലേഡീസ് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സൗദി അറേബ്യയില്‍ വീട്ടുജോലിയ്ക്കായി എത്തി നിയമക്കുരുക്കുകളിലും, മാനസിക,ശാരീരിക പീഡനങ്ങള്‍ക്കും ഇരയാകുന്ന ഇന്ത്യന്‍ വനിതകളുടെ ഒരുപാട് കേസുകള്‍, നവയുഗം ജീവകാരുണ്യവിഭാഗത്തിന് ലഭിയ്ക്കുന്നുണ്ട്. അംഗീകൃതമായ ട്രാവല്‍ ഏജന്‍സികള്‍ വഴിയല്ലാതെ എത്തി ചതിയില്‍ പെടുക, ജോലിസ്ഥലത്തെ മോശം സാഹചര്യങ്ങള്‍ മൂലം ദുരിതത്തില്‍ കഴിയുക, ശമ്പളമോ ആനുകൂല്യങ്ങളോ കൃത്യമായി കിട്ടാതിരിയ്ക്കുക തുടങ്ങിയ നിരവധി പരാതികള്‍ സ്ഥിരമായി ആവര്‍ത്തിയ്ക്കാറുണ്ട്. നാട്ടില്‍ നിന്നും വരുന്ന ഓരോ ഗദ്ദാമമാരുടെയും തൊഴില്‍ കരാര്‍ ഇന്ത്യന്‍ എംബസ്സിയില്‍    രെജിസ്റ്റര്‍ ചെയ്യുക, ശമ്പളം ബാങ്ക് വഴി മാത്രം കൊടുക്കാന്‍ സംവിധാനം ഉണ്ടാക്കുക, ആളെക്കടത്തുന്ന അംഗീകൃതമല്ലാത്ത ഏജന്‍സികള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ എടുക്കുക, ഇന്ത്യന്‍ വീട്ടുജോലിക്കാരികള്‍ക്ക് നിയമസഹായം നല്‍കാന്‍ സ്ഥിരം എംബസ്സി സംവിധാനം ഉണ്ടാക്കുക തുടങ്ങിയവ പോലത്തെ  നിബന്ധനകള്‍ ഉള്‍പ്പെടുത്തി വിദേശ റിക്രൂട്ടിങ് ചട്ടങ്ങള്‍ പരിഷ്‌കരിച്ചാലേ, ഇത്തരം പരാതികള്‍ ഒഴിവാക്കാന്‍ കഴിയൂ. അതിനായി ചട്ടങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി നിയമനിര്‍മ്മാണം നടത്തണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ശ്രീമതി അനി തോമസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന തുഗ്ബ ലേഡീസ് യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍ ഉത്ഘാടനം ചെയ്തു. മഞ്ജു അശോക് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ഷിബുകുമാര്‍, കുടുംബവേദി കണ്‍വീനര്‍ ദാസന്‍ രാഘവന്‍, കോബാര്‍ മേഖല പ്രസിഡന്റ് ബിജു വര്‍ക്കി എന്നിവര്‍ ആശംസപ്രസംഗം നടത്തി. രജിത സ്വാഗതവും, പ്രീത നന്ദിയും പറഞ്ഞു.

നവയുഗം തുഗ്ബ ലേഡീസ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി രജിത (പ്രസിഡന്റ്), ഷിജിമോള്‍ ഷാജി (വൈസ് പ്രസിഡന്റ്), മഞ്ജു അശോക് (സെക്രട്ടറി), സുകുമാരി രാധാകൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി), അനി  തോമസ് (ട്രെഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

സൗദിയിലേയ്ക്ക് ഇന്ത്യന്‍ വീട്ടുജോലിക്കാരികളെ അയയ്ക്കുന്നതിനുള്ള ചട്ടങ്ങള്‍, ഇന്ത്യന്‍ ഗവണ്മെന്റ് കാലോചിതമായി പരിഷ്‌കരിയ്ക്കുക: നവയുഗം.
Rachitha
സൗദിയിലേയ്ക്ക് ഇന്ത്യന്‍ വീട്ടുജോലിക്കാരികളെ അയയ്ക്കുന്നതിനുള്ള ചട്ടങ്ങള്‍, ഇന്ത്യന്‍ ഗവണ്മെന്റ് കാലോചിതമായി പരിഷ്‌കരിയ്ക്കുക: നവയുഗം.
Manju Ashok
സൗദിയിലേയ്ക്ക് ഇന്ത്യന്‍ വീട്ടുജോലിക്കാരികളെ അയയ്ക്കുന്നതിനുള്ള ചട്ടങ്ങള്‍, ഇന്ത്യന്‍ ഗവണ്മെന്റ് കാലോചിതമായി പരിഷ്‌കരിയ്ക്കുക: നവയുഗം.
Ani Thomas
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക