Image

ഹാമില്‍ട്ടണ്‍ ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് ജയം

Published on 17 March, 2012
ഹാമില്‍ട്ടണ്‍ ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് ജയം
ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. രണ്ടു ദിവസം ശേഷിക്കേ ഒന്‍പത് വിക്കറ്റിനാണ് സന്ദര്‍ശകരുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. 

മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സില്‍ നാലിന് 65 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ കിവീസ് 103 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ വെര്‍നോണ്‍ ഫിലാന്‍ഡറാണ് കിവീസിനെ തകര്‍ത്തത്. 77 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണാണ് ടോപ്പ് സ്‌കോറര്‍. 

100 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ ഗ്രയിം സ്മിത്ത് (പുറത്താകാതെ 55), ഹാഷിം ആംല (പുറത്താകാതെ 46) എന്നിവരാണ് സന്ദര്‍ശകര്‍ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തില്‍ 10 വിക്കറ്റ് വീഴ്ത്തിയ ഫിലാന്‍ഡറാണ് മാന്‍ ഓഫ് ദ മാച്ച്. മൂന്നാം ടെസ്റ്റ് വെള്ളിയാഴ്ച വെല്ലിംഗ്ടണില്‍ തുടങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക