Image

ഗാന്ധിജി ഒപ്പുവച്ച ചിത്രം ലേലത്തിന്

Published on 28 February, 2018
ഗാന്ധിജി ഒപ്പുവച്ച ചിത്രം ലേലത്തിന്

ലണ്ടന്‍: മഹാത്മാ ഗാന്ധിയുടെ കൈയൊപ്പോടു കൂടിയ അപൂര്‍വ ചിത്രം ലേലത്തിന്. ചിത്രത്തിന് 10,000 യുഎസ് ഡോളര്‍ ലേലത്തുകയായി ലഭിക്കാന്‍ സാധ്യത. 

1931ല്‍ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിനുശേഷം മദന്‍ മോഹന്‍ മാളവ്യയോടൊപ്പം നടന്നുവരുന്‌പോള്‍ എടുത്തതാണ് ഈ ചിത്രം. ചിത്രത്തിനു മുകളില്‍ എം.കെ. ഗാന്ധിയെന്ന് ഫൗണ്ടെന്‍ പേന കൊണ്ട് കുറിച്ചിരിക്കുകയാണ്. വലത്തെ തള്ളവിരലിന് വേദന അനുഭവപ്പെട്ട ആ കാലയളവില്‍ ഇടതുകൈ ഉപയോഗിച്ചാണ് ഗാന്ധി ഒപ്പിട്ടിരിക്കുന്നത്. ആര്‍.ആര്‍ ഓക്ഷന്‍സാണ് ചിത്രം ലേലത്തില്‍ വച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക