Image

കല കുവൈറ്റ് സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

Published on 28 February, 2018
കല കുവൈറ്റ് സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്ത് കുവൈത്തിലുളള മലയാളി പ്രവാസികളുടെ സാഹിത്യാഭിരുചികള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ചെറുകഥ, കവിത, ലേഖനം, കാര്‍ട്ടൂണ്‍ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

നിബന്ധനകള്‍: 1. സൃഷ്ടികള്‍ മൗലികവും, സ്വതന്ത്രവും, ആയിരിക്കണം, 2. മുന്‍പ് പ്രസിദ്ധീകരിച്ചവയായിരിക്കരുത്. 3.ചെറുകഥ അഞ്ച് പുറത്തില്‍ കവിയരുത്, 4. കവിത കുറഞ്ഞത് പത്ത് വരിയായും പരമാവധി 24 വരിയായും നിജപെടുത്തിയിരിക്കുന്നു, 5. ലേഖനം കുറഞ്ഞത് മൂന്ന് പുറമായും പരമാവധി ആറ് പുറമായും നിജപെടുത്തിയിരിക്കുന്നു, 6. ലേഖനം, കാര്‍ട്ടൂണ്‍ എന്നീ ഇനങ്ങളുടെ മത്സരം സമകാലിക ഇന്ത്യ എന്ന വിഷയത്തെ ആസ്പദമാക്കിയുളളതാണ്.

മുഴുവന്‍ സൃഷ്ടികളും മാര്‍ച്ച് 31 ന് മുന്‍പായി ഇമെയില്‍ വിലാസത്തില്‍ ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 66407670 എന്നീ നന്പറില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക