Image

അഡ്വ: വാമനകുമാര്‍ കുമാര്‍ ദുബായ് കെഎംസിസിയില്‍

Published on 28 February, 2018
അഡ്വ: വാമനകുമാര്‍ കുമാര്‍ ദുബായ് കെഎംസിസിയില്‍

ദുബായ്: മാനവ വിഭവശേഷി പരിശീലന രംഗത്ത് ഇരുപത്തിയഞ്ച് വര്‍ഷം പിന്നിട്ട കോര്‍പ്പറേറ്റ് ട്രെനറും മോട്ടിവേഷന്‍ സ്പീക്കറുമായ അഡ്വ: വാമനകുമാര്‍ മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച രാത്രി ഏഴിന് ദുബായ് കെഎംസിയില്‍. ഡിവലപ്പ്‌മെന്റ് മീഡിയ ഇയര്‍ ലോംഗ് എക്‌സലന്‍സ് സമ്മിറ്റിന്റെ ഭാഗമായി ’ദുബായ് കെഎംസിസി ഇന്‍സ്പിറേഷന്‍ 2018’ വിജയത്തിലേക്കുള്ള പാത എന്ന വിഷയത്തെ ആസ്പദമാക്കി വ്യക്തിത്വ വികസന ക്ലാസിന് അഡ്വ: വമാനകുമാര്‍ നേതൃത്വം നല്‍കുന്നു. ഇരുപതിലേറെ രാജ്യങ്ങളില്‍ മോട്ടിവേഷന്‍ ക്ലാസ് നയിച്ച് ശ്രദ്ധേയനായ വാമനകുമാര്‍ നിരവധി മേഖലകളില്‍ നിന്ന് മികവും അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്.

ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 04 2727773 എന്ന നന്പരില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ആക്റ്റിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, കോഓര്‍ഡിനേറ്റര്‍ അഡ്വ:സാജിദ് അബൂബക്കര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തയ്യില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക