Image

ബോളിവുഡിന്റെ 'നഗീന'യ്ക്ക്ഗുഡ് ബൈ....... ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ

Published on 28 February, 2018
ബോളിവുഡിന്റെ 'നഗീന'യ്ക്ക്ഗുഡ് ബൈ....... ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ

ബോളിവുഡിന്റെ 'നഗീന'യ്ക്ക്ഗുഡ് ബൈ.......
വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ദുബായിയല്‍ പോയി, സ്ഥിരമായ ഗാഢനിദ്രയെ തഴുകിയുള്ള ശ്രീദേവിയുടെ തിരിച്ചു വരവ് മുംബൈ ജനതയെ ദുഃഖത്തിലാഴ്ത്തി.

പ്രത്യേകിച്ചും ബോളിവുഡിന് താങ്ങാന്‍ ആകാത്ത കദന ഭാരം തന്നെയായി ഈ തിരിച്ചുവരവ്.ബോളിവുഡ്ഡുമായി ബന്ധപ്പെട്ട ഓരോരുത്തരും തന്റെ മനസ്സില്‍ ശ്രീദേവിയെ കുറിച്ച് ഇഴപാകിയിരുന്ന ഓര്‍മ്മകള്‍ വിവിധങ്ങളായിരുന്നു. അകാലത്തില്‍ അണഞ്ഞുപോയ ആ നിലവിളക്കിനെ നോക്കി തന്റെ ഓര്‍മ്മകളിലേക്കെത്തി നോക്കിയപ്പോള്‍ പല നയനങ്ങളുംകവിഞ്ഞൊഴുകി.

ജന്മസിദ്ധമായ കലയെ തന്റെ ജീവിത യാത്രയില്‍ കൈവിടാതെ കൊണ്ടുനടന്ന ഈ അസുലഭ കലാകാരിയുടെ അന്ത്യം ബോളിവുഡിന്റെതു മാത്രമല്ല ഇന്ത്യയുടെ തന്നെ നഷ്ടമായാണു ഓരോ മനസ്സിനെയും നൊമ്പരപ്പെടുത്തുന്നത്.

2013-ല്‍ പത്മശ്രീ കരസ്ഥമാക്കിയ ഈ കലാകാരിയുടെ അന്തിമ യാത്ര ഔദ്യോദികമായിത്തന്നെമഹാരാഷ്ട്ര ഗവണ്‍മെന്റ് നിര്‍വ്വഹിച്ചു. രാജ്യത്തിന്റെഅഭിമാനമായ ഈ മഹതിയുടെ യാത്രയയപ്പില്‍ ദുഃഖം പ്രകടിപ്പിച്ച്ത്രിവര്‍ണ്ണ പതാക താഴ്ത്തികെട്ടുകയും, ബഹുമാനാര്‍ത്ഥം അകമ്പടികളോടേ തന്നെ മൃതശരീരം അന്തിമ യാത്രയയപ്പിനായി കൊണ്ടുപോകുകയും ചെയ്തു.

രാത്രിയോടെ മുംബൈയില്‍ എത്തിയ മൃതശരീരംരാവിലെ ഏകദേശം പത്തുമണിയോടെ പൊതു ദര്‍ശനത്തിനായി അന്ധേരിയിലെ ലോഖണ്ട്വാലയിലുള്ള സെലിബ്രിറ്റി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ കൊണ്ടുവന്നു.

അവസാനമായി ഒരു നോക്കു കാണുവാന്‍ വെമ്പല്‍ കൊണ്ട് പലരും രാവിലെ9 മണിയ്ക്കുതന്നെ ഇവിടെ എത്തിയിരുന്നു. ചുവന്ന കാഞ്ചീപുരം സാരിയുടുപ്പിച്ച് വലിയ പൊട്ടും തൊട്ട് അണിയിച്ചോരുക്കിയ ആരാധകരുടെ മനസ്സില്‍ നിത്യ ഹരിതയായ ശ്രീദേവിയുടെ ചേതനയറ്റ ശരീരംആദരവോടെ ത്രിവര്‍ണ്ണ പതാക പുതപ്പിച്ചുകൊണ്ടാണ് അന്ത്യ യാത്രയ്ക്ക് തയ്യാറായത്.

ഉച്ചയ്ക്ക്2 മണിയോടെഅന്ത്യയാത്ര ആരംഭിച്ചു. പേരുകേട്ട നടീനടന്മാരും, പ്രമുഖ പാര്‍ട്ടി നേതാക്കന്മാരും, ബിസിനസ്സുകാരുംവ്യസനത്തോടെ പങ്കുകൊണ്ടു. ദീപിക പദുകോണ്‍, സുസ്മിത സെന്‍, ഐശ്വര്യ റായ് ബച്ചന്‍, ശബാന ആസ്മി, വിദ്യ ബാലന്‍, താബു, രേഖ, ഹേമ മാലിനി, കജോള്‍, മാധുരി ദീക്ഷിത്, അക്ഷയ് ഖന്ന, ഫറ ഖാന്‍, ജാക്കി ഷ്രോഫ്, ചിരഞ്ജീവി, അജയ് ദേവ്ഗണ്‍, സഞ്ജയ് ലീല ബന്‍സാലി,ജാവേദ് അക്ബര്‍, ഷാഹിദ് കപൂര്‍, ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രജനികാന്ത്, കമല ഹാസന്‍, അനില്‍ കപൂര്‍ തുടങ്ങിയപ്രമുഖര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.

വൈകീട്ട്3.30നുമുംബയിലെ വില്ലെ പാര്‍ലെ സേവ സാമാജില്‍ വച്ചായിരുന്നു അന്തിമ കര്‍മ്മങ്ങള്‍. പ്രശസ്ത ചലച്ചിത്ര നിമ്മാതാവും സംവിധായകനുമായ ഭര്‍ത്താവ് ബോണി കപൂര്‍ആണ് അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്. മക്കളായ ജാന്‍വി കപൂറും, ഖുശി കപൂറും നിറഞ്ഞ മിഴികളോടെ അമ്മയെ യാത്രയാക്കി.

അന്ധേരിയിലും വില്ലെ പാര്‍ലെയിലുമായി തടിച്ചു കൂടിയ അനേകായിരം ആരാധകരുടെ കണ്ണുനീര്‍ ഈ അപൂര്‍വ്വ പ്രതിഭയുടെ അന്ത്യയാത്രയില്‍ അടര്‍ന്നുവീണു. പ്രവര്‍ത്തി ദിനമായിട്ടുംതിരക്കുപിടിച്ച ലോക്കല്‍ ട്രെയിനിലും, ദീര്‍ഘനേരം തുടര്‍ന്ന ഗതാഗത കുരുക്കും വകവയ്ക്കാതെ സിനിമാ ലോകത്തുള്ളവര്‍ക്കു പുറമെ സാധാരണ ജനങ്ങളും ഇഷ്ട്ടതാരത്തെ അവസാനമായി ദുരെനിന്നെങ്കിലും ഒരു നോക്കു കാണാന്‍ തടിച്ചുകൂടി. ഈ 2018-ല്‍ എണ്ണമറ്റ മുംബൈ വാസികളുടെ കണ്ണുനീര്‍നഗരത്തിനു ഏറ്റെടുക്കേണ്ടി വന്ന ഒരു സംഭവമായി മാറി ശ്രീദേവിയുടെ വിടവാങ്ങല്‍.

ചുരുങ്ങിയ വേളയില്‍ ഈ പ്രതിഭ നേടിയെടുത്ത പേരും പ്രശസ്തിയ്ക്കും സമാനമായ ഒന്നും തന്നെയില്ല. ഹിന്ദി ചലച്ചിത്രത്തില്‍ എന്നല്ല തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളില്‍ അവര്‍ പ്രകടമാക്കിയ അസാമാന്യമായ അഭിനയ ചാതുര്യം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിനു മുഴുവന്‍ ഒരിയ്ക്കലും നികത്താനാകാത്ത നഷ്ടം തന്നെ. ശ്രീദേവിയുടെ ആതാമാവിന് നിത്യ ശാന്തിയ്ക്കായി നമുക്കും പ്രാര്‍ത്ഥിയ്ക്കാം.
മിസ് യൂചാന്ദ്‌നി...... 
ബോളിവുഡിന്റെ 'നഗീന'യ്ക്ക്ഗുഡ് ബൈ....... ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ
ബോളിവുഡിന്റെ 'നഗീന'യ്ക്ക്ഗുഡ് ബൈ....... ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ
ബോളിവുഡിന്റെ 'നഗീന'യ്ക്ക്ഗുഡ് ബൈ....... ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ
ബോളിവുഡിന്റെ 'നഗീന'യ്ക്ക്ഗുഡ് ബൈ....... ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ
ബോളിവുഡിന്റെ 'നഗീന'യ്ക്ക്ഗുഡ് ബൈ....... ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ
Join WhatsApp News
James Mathew, Chicago 2018-02-28 16:03:40
വളരെ ഹൃദയസ്പർശിയായ വിവരണം.  അവരുടെ ആത്മാവിനു ശാന്തി നേരാം.
വിദ്യാധരൻ 2018-02-28 22:38:02
"സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്‍.

ഒരിക്കലീജ്ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം
തിരിക്കണം വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ
തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാൽ
കരത്തിലുള്ളതൊക്കെ നാമതിർത്തിയിൽ ത്യജിക്കണം.

ഇഹത്തിലേ ധനം സുഖം യശസ്സുമാഭിജാത്യവും
വഹിച്ചു കൊണ്ടു പോകയില്ല മർത്ത്യനന്ത്യയാത്രയിൽ
അഹന്തകൊണ്ടഴുക്കു പെട്ടിടാത്ത പുണ്യമൊന്നു
താൻ മഹത്തരം പ്രയോജനം പരത്തിലും വരുത്തിടും." (മേരിജോൺ തോട്ടം)
P R Girish Nair 2018-03-01 05:12:52
Her contribution to Indian cinema in many languages was truly extraordinary. Surely she will be missed. My deep condolences to her family............
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക