Image

നിയമം കുരുക്ക് മുറുക്കി ; നിയമവിരുദ്ധ ദേസീ ഡിജിറ്റല്‍ പൂട്ടി

Published on 28 February, 2018
നിയമം കുരുക്ക് മുറുക്കി ; നിയമവിരുദ്ധ ദേസീ ഡിജിറ്റല്‍ പൂട്ടി
ചാനല്‍ വിതരണ രംഗത്ത് നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ഇന്റര്‍നെറ്റ് ടിവി ദേസീ ഡിജിറ്റല്‍ ദേസീ സ്ട്രീം അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു. ഇവരുടെ അനധികൃതമായ പണപ്പിരിവിനെതിരെ ഉയര്‍ന്ന പരാതികളെ തുടര്‍ന്ന് നിയമ നടപടികള്‍ ആരംഭിച്ചിരുന്നു. നിയമക്കുരുക്കില്‍ നിന്നും രക്ഷ തേടിയാണ് അബദ്ധത്തിലെങ്കിലും ഇവരുടെ 'ഉപഭോക്താക്ക'ളാകേണ്ടിവന്നവര്‍ക്ക് ഒരു ഗുഡ് ബൈ മെയില്‍ അയച്ച് തടിതപ്പാന്‍ നോക്കിയത്. എന്നാല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെങ്കിലും കോപ്പി റൈറ്റ് ലംഘനം, ചാനലുകളുടെ സിഗ്‌നല്‍ മോഷണം, പൊതുജനത്തിന്റെ ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം ചെയ്യല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ തുടരും.

ഇന്ത്യയിലെ വിവിധ ഭാഷകളിലെ ടെലിവിഷന്‍ ചാനലുകള്‍, സിനിമകള്‍ എന്നിവയാണ് അനധികൃതമായി ദേസീ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാക്കിയിരുന്നത്. ഏറ്റവുമൊടുവില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായ ആദിയുടെ വ്യാജ പ്രിന്റ് പോലും ദേസീ ഡിജിറ്റല്‍ പ്രദര്‍ശിപ്പിച്ചു. വിവിധ സിനിമ നിര്‍മാണ കമ്പനികള്‍ , ടെലിവിഷന്‍ ചാനലുകള്‍ , ഉപഭോക്താക്കള്‍ എന്നിവര്‍ സമര്‍പ്പിച്ച വെവ്വേറെ പരാതികളിലാണ് ഇപ്പോള്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നത്.

ഇനിയും മറ്റൊരു രൂപത്തില്‍ തിരിച്ചു വരും എന്ന സൂചന നല്‍കിയാണ് ഉപഭോക്താക്കള്‍ക്ക് ഇവര്‍ അവസാന ഇമെയില്‍ സന്ദേശം അയച്ചത്. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ കൈക്കൊള്ളേണ്ട നിയമ നടപടികള്‍ കൂടുതല്‍ കര്‍ശനമാകേണ്ടിയിരിക്കുന്നു. നിയമ വിധയമായും ഉപഭോക്താക്കള്‍ക്ക് ഏറെ ലാഭകരവും ആയ നിലയില്‍ പ്രവര്‍ത്തിക്കുന്ന യപ്പ് ടി വി ഉള്‍പ്പെടെയുള്ള സര്‍വീസുകളിലേക്ക് നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാറിയത്. നിയമ വിരുദ്ധമായ സര്‍വീസുകളില്‍ വരിക്കാരാകുന്നതും പണം നല്‍കുന്നതും കുറ്റകരമാകുന്ന സാഹചര്യത്തില്‍ ആണ് യപ്പിലേക്കുള്ള ഈ ഒഴുക്ക്.

Join WhatsApp News
Desi friend 2018-02-28 21:35:23
Desi was a good channel.  Who cares it is legal or illegal.  They did a good job in bringing channels in a very economical way. I am going to miss it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക