Image

ഹീറോ നിദഹാസ് ട്രോഫി 2018 പ്രക്ഷേപണം യപ്പ് ടിവിയില്‍ മാത്രം

Published on 28 February, 2018
ഹീറോ നിദഹാസ് ട്രോഫി 2018 പ്രക്ഷേപണം യപ്പ് ടിവിയില്‍ മാത്രം
ഹീറോ നിദഹാസ് ട്രോഫി 2018 പ്രക്ഷേപണം യപ്പ് ടിവിയില്‍ മാത്രം

പങ്കെടുക്കുന്ന ടീമുകള്‍ - ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക- ടി20 ക്രിക്കറ്റ് സീരീസ് പ്രക്ഷേപണം ചെയ്യപ്പെടുന്നത് യപ്പ് ടിവിയില്‍ മാത്രമായിരിക്കും.

ന്യൂ ദല്‍ഹി, ഫെബ്രുവരി 12,2018: ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അത്യുജ്വലവും, അതീവാകാംക്ഷാഭരിതവുമായ ഹീറോ നിദഹാസ് ട്രോഫിക്കു വേണ്ടിയുള്ള ത്രിരാഷ്ട്ര ക്രിക്കറ്റ് സീരീസ് മത്സരങ്ങളുടെ മുഴുവന്‍ ആവേശവും സൌത്ത് ഏഷ്യന്‍ ക്‌ണ്ടെന്റിനായുള്ള ലോകത്തെ ഏറ്റവും മുന്‍ നിര ഓടിടി ബ്രാന്‍ഡായ യപ്പ് ടിവി ക്രിക്കറ്റ് പ്രേമികളുടെ മുന്നിലെത്തിക്കുന്നു. ഈ ടി20 മത്സരങ്ങള്‍ നടക്കുന്നത് മാര്‍ച്ച് 6 മുതല്‍ 18 വരെ കൊളംബോയിലാണ്. യു.എസ്എ, കാനഡ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, ആസ്‌ട്രേലിയ, ന്യൂസീലാന്റ്, മലേഷ്യ, യുണൈറ്റഡ് കിങ്ഡം, യൂറോപ്പ് എന്നിവിടങ്ങളില്‍ യപ്പ് ടിവി വഴി മാത്രമായിരിക്കും ഈ മത്സരങ്ങളെല്ലാം കാണുവാന്‍ കഴിയുക.

ശ്രീലങ്കന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഈ ത്രിരാഷ്ട്ര മത്സരത്തിന്റെ, ഉത്ഘാടനമത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരിക്കും. റൌണ്ട് റോബിന്‍ മാതൃകയില്‍ നടക്കുന്ന മത്സരത്തില്‍, മൂന്നു ടീമുകളും മറ്റുള്ളവരുമായി രണ്ടും മത്സരം വീതം കളിക്കുകയും ഏറ്റവും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ മാര്‍ച്ച് 18നു നടക്കുന്ന അവസാനമത്സരത്തില്‍ കളിക്കുകയും ചെയ്യും.

യപ്പ് ടിവി സ്ഥാപകനും മുന്‍ സി ഇ ഓ യുമായ ഉദയ് റെഡ്ഡി പറഞ്ഞു, ' ക്രിക്കറ്റിന് മറ്റു കളികളെ അപേക്ഷിച്ച്, ആഗോളതലത്തില്‍ ധാരാളം പ്രേക്ഷകരുണ്ട്; ടി20 ക്രിക്കറ്റ് ക്രിക്കറ്റിനെ കൂടുതല്‍ ജനപ്രിയമാക്കുകയും ചെയ്തിരികക്കുന്നു. ഹീറോ നിദഹാസ് ട്രോഫി 2018 ന്റെ പ്രക്ഷേപണത്തിനുള്ള പ്രത്യേക അവകാശങ്ങള്‍ ഞങ്ങള്‍ക്കു ലഭിച്ചതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. ഇതുവഴി ഞങ്ങള്‍ക്ക് ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ക്ക് ഈ ആവേശോജ്വലമായ കളിയുടെ മുഴുവന്‍ ത്രില്ലും ഒരുനിമിഷം പോലും നഷ്ടപ്പെടാതെ ലൈവ് സ്ട്രീമിങ് മുഖേന എത്തിക്കുവാനാവും. അതിനായി ഞങ്ങള്‍  ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്.''

ക്രിക്കറ്റ് പ്രേമികള്‍ക്ക് കൊളംബോയില്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന ലൈവ് ആക്ഷന്‍ www.yupptv.com മുഖേനയോ അല്ലെങ്കില്‍ തങ്ങളുടെ സ്മാര്‍ട്ട് ടിവിയിലെ യപ്പ് ടിവി ആപ്, സ്മാര്‍ട്ട് ബ്ലൂ-റേ പ്ലെയറുകള്‍, സ്ട്രീമിങ് മീഡിയാ പ്ലെയറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവ മുഖേനയോ കാണാവുന്നതാണ്.

യപ്പ് ടിവിയെക്കുറിച്ച്:
ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള ടിവികളില്‍ ഒന്നാമനും, സൌത്ത് ഏഷ്യന്‍ കണ്ടെന്റിനായി ഓണ്‍-ഡിമാന്‍ഡ് സര്‍വീസ് പ്രൊവൈഡറുമാണ് യപ്പ് ടിവി. ഇതില്‍ 300 ലധികം ടിവി ചാനലുകള്‍, 5000 ത്തിലധികം ചലച്ചിത്രങ്ങള്‍, 14 ഭാഷകളിലായി 100ലധികം ടിവി ഷോകള്‍ എന്നിവയുണ്ട്. യപ്പ് ടിവിയ്ക്ക് അടുത്തയിടെ എമറാള്‍ഡ് മീഡിയയുടെ ഫണ്ടിങ് ലഭിച്ചു. എമറാള്‍ഡ് മീഡിയ എന്നാല്‍, ആഗോള ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ കെ കെ ആറിന്റ്റെ ഉടമസ്ഥതയിലുള്ള മാദ്ധ്യമങ്ങള്‍ക്കും, എന്റര്‍ടെയിന്മെന്റ് സെക്ടറിനുമായുള്ള ഒരു പാന്‍-ഏഷ്യന്‍ പ്ലാറ്റ്‌ഫോമാണ്. ഇതോടെ എമറാള്‍ഡ് മീഡിയയ്ക്ക് യപ്പ് ടിവിയില്‍ യുഎസ്$50 മില്യന്റെ ഓഹരി അവകാശം ലഭിച്ചു. എമറാള്‍ഡ് മീഡിയ നയിക്കുന്നത് പ്രമുഖരായ രാജേഷ് കാമത്തും, പോള്‍ ഐലോയുമാണ്. ഇവരെ സഹായിക്കാന്‍ പരിണിതപ്രജ്ഞരായ ഒരു കൂട്ടം ഇന്‍വെസ്റ്റ്‌മെന്റ്& ഓപറേറ്റിങ് എക്‌സിക്യൂട്ടീവുകളുമുണ്ട്. മീഡിയ, എന്റര്‍ടെയിന്മെന്റ്, ഡിജിറ്റല്‍ മീഡിയ കമ്പനികള്‍ എന്നിവയ്ക്ക് ഈ പ്ലാറ്റ്‌ഫോം വഴി വളര്‍ച്ചാ മൂലധനം ലഭിക്കുന്നു. അലാബാമയിലെ പോര്‍ച്ച് ക്രീക്ക് ഇന്ത്യന്‍ ട്രൈബില്‍ നിന്നാണ് സീരീസ് എ റൌണ്ടില്‍ യപ്പ് ടിവിയ്ക്ക് ധനസഹായം ലഭിച്ചത്.

യപ്പ് ടിവിയ്ക്ക് അതിന്റെ ലൈബ്രറിയില്‍ 25000 മണിക്കൂര്‍ എന്റര്‍ടെയിന്മെന്റ് കണ്ടെന്റ് ലഭ്യമാണ്. ദിവസേന പുതുതായി 2500 മണിക്കൂറുള്ള ഓണ്‍-ഡിമാന്റ് കണ്ടെന്റ് യപ്പ് ടിവിയില്‍ ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. ലൈവ് ടിവി, കാച്ചപ്പ് ടിവി എന്നീ സാങ്കേതികതകള്‍ യപ്പ് ടിവി മുന്നോട്ടുവയ്ക്കുന്നു. ഇതിനുപുറമേ പ്രവാസി മാര്‍ക്കറ്റിനായി യപ്പ്ഫ്‌ലിക്‌സ് എന്ന മൂവി ഓണ്‍ ഡിമാന്റ് സ്ട്രീമിങ്, അടുത്തയിടെ അവതരിപ്പിച്ചു തുടങ്ങിയ സിനിമ വ്യവസായത്തിലെ പ്രമുഖര്‍ അവതരിപ്പികക്കുന്ന അണ്‍കണ്‍വെന്‍ഷണല്‍ സ്റ്റോറി ടെല്ലിങ് എന്നിവയുമുണ്ട്.

എപിസോഡ് മാതൃകയില്‍ ഒറിജിനല്‍ കണ്ടെന്റ് ഡിജിറ്റല്‍ പ്രേക്ഷകര്‍ക്കായി ലഭ്യമാണ്. ഇത് യപ്പ് ടിവി പ്ലാറ്റ്‌ഫോമില്‍ മാത്രമാണ് ലഭിക്കുക. വിദേശ ഇന്ത്യാക്കാര്‍ക്കിടയില്‍ പ്രീമിയം കണ്ടെന്റ് ലഭ്യമായ ലോകത്തിലെ ഒന്നാം നമ്പര്‍ ഇന്റര്‍നെറ്റ് പേ ടിവി പ്ലാറ്റ്‌ഫോമാണ് യപ്പ് ടിവി. 14.5 മില്യണ്‍ മൊബൈല്‍ ഡൌണ്‍ലോഡുകളും, 4.0 യൂസര്‍ റേറ്റിങുമായി ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന ഇന്ത്യന്‍ സ്മാര്‍ട്ട് ടിവി ആപ്പും യപ്പ് ടിവിയുടേതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക: https://www.yupptv.com/cricket/hero-nidahas-trophy-2018-t20/live-stream for more information. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക