Image

മക്കള്‍ നോക്കിനില്‍ക്കെ മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍

പി.പി. ചെറിയാന്‍ Published on 01 March, 2018
 മക്കള്‍ നോക്കിനില്‍ക്കെ മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍
സെഗ്വിന്‍(ടെക്‌സസ്): 7 മുതല്‍ 10 വയസ്സുവരെ പ്രായമുള്ള മൂന്നു ആണ്‍കുട്ടികള്‍ നോക്കി നില്‍ക്കെ ഇവരുടെ മാതാപിതാക്കളെ നിര്‍ദാക്ഷണ്യം വെടിവെച്ചു കൊലപ്പെടുത്തിയ ടെക്‌സസ്സിലെ ഡോക്ടര്‍ റോബര്‍ട്ട് ഷഡലിനെ അറസ്റ്റു ചെയ്തു ജയിലിലടച്ചതായി പോലീസ് അറിയിച്ചു. പ്രതിക്ക് 2 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ആന്റണി(27) ഭാര്യ ടിഫണി(30) എന്നിവര്‍ ഡോക്ടറുടെ മാതാവിന്റെ സാധനങ്ങള്‍ വീട്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് സഹായിക്കുന്നതിനിടെയാണ്. അമ്പത്തിആറു വയസ്സുള്ള ഡോക്ടര്‍ റോബര്‍ട്ട് പുറത്തിറങ്ങി ഇവര്‍ക്കും നേരെ വെടിയുതിര്‍ത്തതും.

ആന്റണി സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഭാര്യ ടിഫണിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും താമസിയാതെ മരണമടയുകയായിരുന്നു.
28 വര്‍ഷമായി ഫാമിലി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു ഡോക്ടര്‍.

ഫെബ്രുവരി 25 ഞായരാഴ്ചയായിരുന്നു സംഭവം. വെടിവെക്കുന്നതിന് ഡോക്ടറെ പ്രേരിപ്പിച്ചതെന്താണെന്നതിനു ഒരു സൂചനയുമില്ലെന്ന് ഷെറിഫ് ഓഫീസ് വക്താവ് ക്രേഗ് ജോണ്‍സ് പറഞ്ഞു.

മരിച്ച ദമ്പതിമാര്‍ക്കു ഇവരെ വര്‍ഷങ്ങളോളം അറിയാമായിരുന്നുവെന്ന് ആന്റണിയുടെ സഹോദരന്‍ പറഞ്ഞു.

പോലീസ് സംഭവത്തെകുറിച്ചു അന്വേഷണം ആരംഭിച്ചു.

 മക്കള്‍ നോക്കിനില്‍ക്കെ മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍ മക്കള്‍ നോക്കിനില്‍ക്കെ മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍ മക്കള്‍ നോക്കിനില്‍ക്കെ മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക