Image

മാറ്‌ മറക്കാതെ കുഞ്ഞിന്‌ പാല്‌ നല്‍കുന്നതല്ല സ്വാതന്ത്ര്യം'; പ്രതിഭാ ഹരി എംഎല്‍എ

Published on 01 March, 2018
മാറ്‌ മറക്കാതെ കുഞ്ഞിന്‌ പാല്‌ നല്‍കുന്നതല്ല സ്വാതന്ത്ര്യം';  പ്രതിഭാ ഹരി എംഎല്‍എ

പുതിയലക്കം ഗൃഹലക്ഷ്‌മി കവര്‍ ചിത്രത്തെചൊല്ലിവിവാദങ്ങള്‍ തുടരുകയാണ്‌. കേരളത്തോട്‌ തുറിച്ചുനോക്കരുത്‌ ഞങ്ങള്‍ക്ക്‌ മുലയൂട്ടണം എന്ന വനിതാദിന ക്യാമ്പയിന്‍ ചിത്രത്തിനെതിരെ കായംകുളം എംഎല്‍എ പ്രതിഭാ ഹരി
ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെരംഗത്തെത്തി. കവര്‍ ചിത്രത്തിലെ മോഡല്‍ കുഞ്ഞിന്‌ മുലയൂട്ടുന്ന ചിത്രം മറച്ചാണ്‌ എംഎല്‍എയുടെ പോസ്റ്റ്‌. രാത്രി ഇറങ്ങി നടക്കുന്നതിനും മാറ്‌ മറക്കാതെ കുഞ്ഞിന്‌ പാല്‌ നല്‍കുന്നതിലുമല്ല സ്വാതന്ത്ര്യമെന്നും, മാറ്‌ ചേദിച്ച നങ്ങേലിയമ്മക്കൊപ്പം എന്നും എംഎല്‍എ പോസ്റ്റിലൂടെ പ്രഖ്യാപിക്കുന്നു.

ചില കൊച്ചമ്മ മാഗസിനുകളും പുതുനാമ്പുകളുടെയും സ്വാതന്ത്ര്യ പ്രഖ്യാപനം ഇത്തരത്തിലാ. കേരളത്തില്‍ ഞാന്‍ ഉള്‍പ്പെടെയുള്ള അമ്മമാര്‍ കുഞ്ഞിനെ പാലൂട്ടി വളര്‍ത്തിയിട്ടുണ്ട്‌. സര്‍ക്കുലേഷന്‍ കൂട്ടാന്‍ ഇത്തരം ഒരു ചിത്രം ആവശ്യമില്ല. രാത്രി ഇറങ്ങി നടക്കുന്നതിനും മാറ്‌ മറക്കാതെ കുഞ്ഞിന്‌ പാല്‌ നല്‍കുന്നതിലുമല്ല സ്വാതന്ത്ര്യം.

സുരക്ഷിതത്വമില്ലാതെ തുണയായ്‌ ഉറ്റവരും ഉടയവരും ഇല്ലാതെ മാറില്‍ കുഞ്ഞിന്‌ നല്‍കാന്‍ പാല്‍ ഇല്ലാതെ രക്തം ഊറ്റികൊടുക്കേണ്ടി വരുന്ന പച്ചയായ ജീവിത യാഥാര്‍ത്ഥ്യത്തോട്‌ പടവെട്ടുന്ന പാവം സ്‌ത്രീകളില്ലേ. അവരോടൊപ്പം. മാറ്‌ ചേദിച്ച നങ്ങേലിയമ്മക്കൊപ്പം എന്നാണ്‌ പ്രതിഭാ എംഎല്‍എയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌.
ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക