Image

ഒക്കലഹോമ ഫ്‌ളൂ മരണം 173 ആയെന്ന് ആരോഗ്യ വകുപ്പ്

പി പി ചെറിയാന്‍ Published on 01 March, 2018
ഒക്കലഹോമ ഫ്‌ളൂ മരണം 173 ആയെന്ന് ആരോഗ്യ വകുപ്പ്
ഒക്കലഹോമ: ഫ്‌ളൂ സീസണ്‍ ആരംഭിച്ചതിന് ശേഷം ഒക്കലഹോമയില്‍ മാത്രം 173 പേര്‍ മരിച്ചതായി ഒക്കലഹോമ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

3860 പേരെ പനിയുടെ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അറിയിപ്പില്‍ പറയുന്നു.

ഫെബ്രുവരി 14 മുതല്‍ അഞ്ചു പേര്‍ മരിക്കുകയും 300 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2009 ന് ശേഷം ഇത്രയും മരണം നടക്കുന്നതാദ്യമായാണ്. കഴിഞ്ഞ വര്‍ഷം ഫ്‌ളൂ സീസണില്‍ 130 പേരാണ് മരിച്ചത്.

65 ന് മുകളില്‍ പ്രായമുള്ളവര്‍ 2000 പേരും, പതിനെട്ടിന് താഴെ പ്രായമുള്ളവര്‍ 500 പേര്‍ക്കുമാണ് വൈറസ് ബാധ ഉണ്ടായിട്ടുള്ളത്.

ഫ്‌ളു പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്തവര്‍ക്ക് ഇനിയും അതെടുക്കാം എന്നാല്‍ രോഗ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ക്ലിനിക്കുകളിലോ, ആശുപത്രികളിലോ ചികിത്സ തേടണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


ഒക്കലഹോമ ഫ്‌ളൂ മരണം 173 ആയെന്ന് ആരോഗ്യ വകുപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക