Image

സുരക്ഷയും സംഹാര സംസ്‌കാരവും(ബി.ജോണ്‍ കുന്തറ)

ബി.ജോണ്‍ കുന്തറ Published on 01 March, 2018
സുരക്ഷയും സംഹാര സംസ്‌കാരവും(ബി.ജോണ്‍ കുന്തറ)
അമേരിക്കയില്‍ ഇന്ന്, മുഖ്യമായും ഒട്ടനവധി യുവാക്കളില്‍, ഒരു ഹിംസാ പ്രവണത അറിഞ്ഞോ അറിയാതേയോ വളര്‍ന്നു വരുന്നുണ്ടോ? ഇവരെ വഴിതെറ്റിക്കുണ്ടോ?
 വിദ്യാലയങ്ങളിലേയ്ക്ക് നാലഷരം പഠിക്കുന്നതിനായി പോകുന്ന നമ്മുടെ മക്കളും പേരക്കിടാങ്ങളും പോയതുപോലെതന്നെ തിരികെവരണം എന്നാഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍ ഇന്ന് ഒരു സംപ്രീതി അനേകം മാതാപിതാക്കളില്‍ ഉടലെടുത്തിരിക്കുന്നു ചോദ്യങ്ങള്‍ ഉദിച്ചിരിക്കുന്നു വിദ്യാലയങ്ങള്‍ കൊലക്കളങ്ങളായി മാറുന്നുവോയെന്ന്? സഹപാഠികള്‍തന്നെ ഹീന കൃത്യങ്ങള്‍ക്കു മുതിരുന്നു.
അമേരിക്കയില്‍ കേന്ദ്ര ഭരണകൂടത്തില്‍ മാത്രമല്ല സംസ്ഥാന നേതൃത്വങ്ങളിലും കൂടാതെ മാധ്യമങ്ങളിലും പ്രധാനമായും ഇന്നു ചര്‍ച്ചനടക്കുന്ന വിഷയമാണിത്. കുട്ടികളുടെ ജീവനുകളെ സ്‌കൂളിനുള്ളില്‍ എങ്ങനെ സംരക്ഷിക്കുവാന്‍ പറ്റും അതിനുള്ള ഉപാധികള്‍ കണ്ടെത്തണം.

പലേ അഭിപ്രായങ്ങള്‍ നേതാക്കളില്‍ നിന്നും സംഘടനകളില്‍നിന്നും ഉയര്‍ന്നു വന്നിരിക്കുന്നു. ചര്‍ച്ചകള്‍ നല്ലതുതന്നെ എന്നാല്‍ അവ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടേയും, പരസ്പര കുറ്റാരോപണങ്ങളുടേയും മറവില്‍ നിന്നെങ്ങില്‍ ഈ ചര്‍ച്ചകള്‍ പരാജയത്തിലേ എത്തൂ.

പ്രസിടന്റ്റ് ട്രംപ് വളരെസജീവമായി ഡട കോണ്‍ഗ്രസ്സ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നത് പരമമായ നീക്കം. ഇന്നലെ വൈറ്റ് ഹോസില്‍ നടന്ന ചര്‍ച്ചകളില്‍ മുകളില്‍ പ്രതിപാതിച്ച ഹിംസാ സംസ്‌കാരത്തിന്റ്റെ ഉറവിടവും പഠിക്കണമെന്ന അഭിപ്രായം പലരില്‍നിന്നും ഉയര്‍ന്നുവന്നു.

ഒന്നാമത് ഇന്നീ രാജ്യത്തു നിലവിലുള്ള ഭരണഘടന, ഇപ്പോള്‍ ഓരോ വ്യക്തികളുടേയും കരങ്ങളിലുള്ള തോക്കുകള്‍ കൂടാതെ തോക്കുകള്‍ സ്വരെക്ഷക്കായി സൂക്ഷിക്കുന്നവര്‍ ഇവരുടെ വികാരങ്ങളും പരിഗണയിലെടുത്തുവേണം ഈ സംവാദം മുന്നോട്ടു പോകേണ്ടത്.

കൂടാതെ മുകളില്‍ ചോദിച്ച ചോദ്യം. നമ്മുടെ സംസ്‌കാരത്തില്‍ വരുന്ന മാറ്റങ്ങള്‍. ഈമാറ്റങ്ങളില്‍ ആരെല്ലാം എന്തെല്ലാം യുവാക്കളെ സ്വാധീനിക്കുന്നു? വിരല്‍ത്തുമ്പുകളില്‍ വസിക്കുന്ന ദര്‍ശനശ്രവണ മാധ്യമങ്ങള്‍ ചെറുമനസുകളെ വഴിതെറ്റിക്കുണ്ടോ?

പലേ സിനിമകള്‍, പാട്ടുകള്‍, വീഡിയോ ഗെയിംസ്, സോഷ്യല്‍ മീഡിയകളില്‍ വരുന്ന ദൃശ്യങ്ങള്‍ ഇവയെല്ലാം പുരോഗതിയുടെ ചിഹ്നങ്ങള്‍ എന്നു പറയുവാന്‍ പറ്റുമോ?
പുരോഗതിയെ കുറ്റപ്പെടുത്തുന്നത് വെറും ബാലിശം. മാറ്റങ്ങള്‍, പുതിയ സാമഗ്രികള്‍ , രീതികള്‍, നമ്മുടെ മുന്‍പില്‍ വരും വന്നുകൊണ്ടിരിക്കും. എന്നാല്‍ ഇവയെ എങ്ങിനെ ഉപയോഗിക്കണം ഇവക്കു നാം പൂര്‍ണ്ണമായും അടിമപ്പെടുന്നുണ്ടോ ഇവിടാണ് വിവേകം മുന്നില്‍ വരേണ്ടത്.

മാതാപിതാക്കളുടേയും സമൂഹം മുഴുവന്റ്റെയും നിരന്തര ശ്രദ്ധ ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ സുപ്രധാനപങ്കു വഹിക്കുന്നു എന്ന സത്യം മറക്കരുത്.  മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ അശ്രദ്ധയില്‍ വളര്‍ത്തിയാല്‍ ഇവരില്‍ പലരും പലതും പഠിക്കുന്നത് നിരത്തുകളില്‍ നിന്നുമായിരിക്കും. കളയുംവിത്തും വേര്‍തിരിച്ചു കാണുന്നതിനുള്ള വിവേകം തെരുവില്‍ കിട്ടില്ല.   ഓരോ കുഞ്ഞിന്റ്റെയും ആദ്യ അധ്യാപകര്‍ മാതാപിതാക്കള്‍ ഇതാരും മറക്കരുത്.

പ്രെസിഡന്റ്റ് ട്രംപ്, അധ്യാപകരെ തോക്കുകള്‍ ധരിപ്പിക്കണമെന്ന്. ഇതൊരഭിപ്രായം മാത്രം.ഇതൊരു സമ്പൂര്‍ണ്ണ പരിഹാരമല്ല കൂടാതെ ഇതില്‍മറ്റപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. ഒന്നാമത് ഒരു വ്യക്തി നിറയൊഴിക്കല്‍ തുടങ്ങിയ ശേഷമേ അധ്യാപകന് തോക്കു കൈവശമുണ്ടെങ്കില്‍, പുറത്തെടുക്കുന്നതിനുപറ്റൂ അതിനോടകം പലരുടേയും ജീവന്‍ പോയിക്കാണും. മറ്റൊരു ഭീതി ആദ്യവെടി അധ്യാപകനിലേയ്ക്കാണെങ്കിലോ?

മറ്റനേക അഭിപ്രായങ്ങള്‍ അന്തരീഷത്തില്‍ പൊങ്ങിവന്നിട്ടുണ്ട്. ആദ്യമായി എല്ലാവരും സമ്മതിക്കേണ്ട ഒന്നുരണ്ട വസ്ഥകള്‍ ഒന്ന് ഭരണഘടനയില്‍ നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ രണ്ട് ഇന്ന് നിലവിലുള്ള വെടിയായുധങ്ങള്‍. ഇവ രണ്ടും നമ്മോടുകൂടി എന്നും കാണുമെന്നുള്ള യാഥാര്‍ത്ഥ്യതകള്‍ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ തുടങ്ങുക.
തികച്ചും ഒഴിവാക്കാമായിരുന്ന ഒരുസ്‌കൂള്‍ വെടിവയ്പ്പായിരുന്നു അടുത്തനാള്‍ ഫ്‌ലോറിഡയില്‍ നടന്നത്. ഇതില്‍ എല്ലാതലങ്ങളിലുമുള്ള നിയമപാലകര്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥര്‍. നിക്കൊളാസ് ക്രൂസ് എന്ന വിദ്യാര്‍ത്തിയുടെ മുന്‍കാല ചെയ്തികള്‍ ബന്ധപ്പെടുത്തി അനേകം പരാതികള്‍ പ്രതികരിക്കേണ്ടിടങ്ങളില്‍ എത്തിയിരുന്നു, കിട്ടിയിരുന്നു എന്നാല്‍ അവക്കൊന്നും പോലീസ് വേണ്ട പ്രാധാന്യം
നല്‍കിയിട്ടില്ല. തോക്കു ധാരിയായ ഒരു ഓഫീസര്‍ സ്‌കൂള്‍ പരിസരങ്ങളില്‍ ഈ വെടിവയ്പ്പു നടക്കുമ്പോള്‍ സന്നിഹിതനായിരുന്നു എന്നാല്‍ ആക്രമിയെ നേരിടുന്നതിന് തുനിഞ്ഞില്ല.

മയാമി ഹെറാള്‍ഡ് ന്യൂസ്‌പേപ്പര്‍ റിപ്പോര്‍ട്ടനുസരിച്ചു മറ്റു വിദ്യാര്‍ത്ഥികള്‍, ക്രൂസ് അവരുടെമേല്‍ നടത്തിയിട്ടുള്ള ഭീഷണികള്‍ സ്‌കൂള്‍ അധികൃതരുടെസശ്രദ്ധയില്‍ പലതവണ കൊണ്ടുവന്നിരുന്നു എന്ന് കാണിക്കുന്നു.

അക്ഷോഭ്യതയുടെ വെളിച്ചത്തില്‍ ചിന്തിച്ചാല്‍ മനസ്സിലാകും. ഒരു കുഞ്ഞും മാനസിക സമനില തെറ്റി ജനിക്കുന്നില്ല എന്നാല്‍ സാഹചര്യങ്ങള്‍ ആ ശിശുവിനെ നന്മയിലേയ്ക്കും തിന്മയിലേയ്ക്കും നയിക്കുന്നു. ആരെയും വാതില്‍ പൂട്ടിയിട്ടു വളര്‍ത്തുവാന്‍ പറ്റില്ല ,അപകടം തോക്കില്‍ മാത്രമല്ല. എല്ലാവരും നിരന്തരീ ഓരോ അപകടാവസ്ഥയും, വീടിനുള്ളിലും നിരത്തിലും അഭിമുഖീകരിച്ചാണ് ജീവിക്കുന്നത്. അപകടങ്ങള്‍ പൂര്‍ണ്ണമായും ആര്‍ക്കും ഇല്ലാതാക്കുവാന്‍ പറ്റില്ല എന്നാല്‍ നിയന്ത്രിക്കുവാന്‍ പറ്റും അത്രമാത്രം.


സുരക്ഷയും സംഹാര സംസ്‌കാരവും(ബി.ജോണ്‍ കുന്തറ)
Join WhatsApp News
our trump 2018-03-03 19:57:28
Breaking News: An NRA lobbyist claimed President Trump had retreated from his embrace of gun control measures after a meeting the president called "great."
another democrat 2018-03-03 20:00:38

Special counsel Robert Mueller's team is asking witnesses pointed questions about whether Donald Trump was aware that Democratic emails had been stolen before that was publicly known, and whether he was involved in their strategic release, according to multiple people familiar with the probe.

Mueller's investigators have asked witnesses whether Trump was aware of plans for WikiLeaks to publish the emails. They have also asked about the relationship between GOP operative Roger Stone and WikiLeaks founder Julian Assange, and why Trump took policy positions favorable to Russia.

Stephen 2018-03-03 20:39:58
Hey, kids—the House and Senate aren’t going to do anything about guns. Neither is the president, a morally vacant boob who will say anything. We have to do it ourselves. Get as many NRA sweethearts as possible out in November. We can do this.
Stephen King
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക