Image

“ഹിപ്പോക്രാറ്റിക്” അമേരിക്കയിലെ വിവിധനഗരങ്ങളില്‍ (ഡോ. സാറാ ഈശോ)

Published on 01 March, 2018
“ഹിപ്പോക്രാറ്റിക്” അമേരിക്കയിലെ വിവിധനഗരങ്ങളില്‍ (ഡോ. സാറാ ഈശോ)
ഒപ്പം പത്മശ്രീ ഡോ. എം. ആര്‍ രാജഗോപാലിന്റെ യു. എസ് പര്യടനവും

“വലിയ സ്വപ്നങ്ങളുമായി ഒരു ചെറിയ മനുഷ്യന്‍” പാലിയേറ്റീവ് കെയര്‍ രംഗത്ത് സമഗ്രസം‘ാവനകള്‍ നല്‍കിയ ഡോ. എം.ആര്‍ രാജഗോപാലിനെ ആസ്‌ട്രേലിയന്‍ സിനിമാ സംവിധായകനായ മൈക്ക് ഹില്‍ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. 2009 ല്‍ ഡബ്‌ളിനില്‍ വച്ചാണ് മൈക്ക് ഡോ. രാജഗോപാലിനെ ആദ്യമായി കുമുട്ടുന്നത്. “മരണത്തിനുമുമ്പുള്ള ജീവിതം” (Life before death) എന്ന വിഷയത്തെക്കുറിച്ച് ഒരു ഇന്റര്‍വ്യൂ നടത്തുകയായിരുന്നു ഉദ്ദേശം. വേദനവിമുക്തമായ ഒരു ഇന്ത്യ എന്ന വലിയ സ്വപ്നവുമായി ജീവിക്കുന്ന ഡോ. രാജിന്റെ ഹൃദയസ്പര്‍ശിയായ ആത്മാര്‍ത്ഥമായ വാക്കുകള്‍ ലോകമെമ്പാടുമുള്ള പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്ന ഈ യുവസംവിധായകനെ അത്യന്തം ആകര്‍ഷിച്ചു.

ഡോ. രാജഗോപാലിനെ കേമ്പ്രകഥാപാത്രമാക്കി, ഇന്ത്യയിലെ പാലിയേറ്റീവ് കെയര്‍മേഖല ചിത്രീകരിക്കുന്ന ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ മൈക്ക് ഹില്‍ തിരുവനന്തപുരത്തെത്തിയത് അങ്ങനെയാണ്. ഹിപ്പോക്രാറ്റിക് എന്ന പേരില്‍ മൂണ്‍ഷൈന്‍ പ്രൊഡക്ഷന്റെ ബാനറില്‍ മൈക്ക് ഹില്‍ സംവിധാനം ചെയ്ത ഈ സിനിമ ഇന്ന് ലോകമൊട്ടാകെ പ്രശസ്തമാണ്. “ലക്ഷക്കണക്കിന് ആളുകള്‍ ഇന്‍ഡ്യയില്‍ അനാവശ്യമായ വേദന അനുഭവിക്കുന്നു… അവര്‍ക്ക് വേദനസംഹാരികള്‍ വേണം, സാന്ത്വനിപ്പിക്കുന്ന തലോടല്‍ വേണം …അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പാലിയേറ്റീവ് കെയര്‍ ലഭിക്കാന്‍ അവസരമുാകണം…” ഡോ. രാജഗോപാല്‍ പറയുന്നു.

ലോകമൊട്ടാകെ പാലയേറ്റീവ് കെയര്‍ ആവശ്യമുള്ള രോഗികളില്‍ പതിനാലുശതമാനത്തിനു മാത്രമേ അത് ലഭ്യമാകുന്നുള്ളൂ. ഇന്ത്യയിലാകട്ടെ ഈ നിരക്ക് ഒരു ശതമാനംമാത്രം. തൊണ്ണൂറ്റിയൊമ്പത് ശതമാനം ആളുകളും അനാവശ്യമായ യാതനകള്‍ അനുഭവിച്ചാണ് മരിക്കുന്നത്. ഇന്ത്യയിലെ പാലിയേറ്റീവ് കെയര്‍ മേഖല വിപൂലീകരിക്കുന്നതിനുള്ള പ്രധാനശ്രമങ്ങള്‍ ആരംഭിച്ചത് നമ്മുടെ കൊച്ചുകേരളത്തില്‍നിന്നാണ്. അതിന് ചുക്കാന്‍ പിടിക്കുന്നത് ഡോ. രാജഗോപാല്‍ എന്ന മനുഷ്യസ്‌നേഹിയും.

ക്ലിനിക്കില്‍ വരുന്ന രോഗികളെ ചികിത്സിക്കുന്നതിനുപുറമെ ശയ്യാവലംബികളായ രോഗികളെയും കുടുംബാംഗങ്ങളെയും വീട്ടില്‍ ചെന്ന് കാണുവാനും ഡോ. രാജഗോപാലും ടീമംഗങ്ങളും സമയം കത്തെുന്നു. അതോടൊപ്പം വേദനസംഹാരികള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ഗവണ്മെന്റ്്ിലും മരുന്ന് വ്യവസായികളുടെയിടയിലും ശക്തമായി വാദിക്കുവാനും അദ്ദേഹം പരിശ്രമിക്കുന്നു.

ഡോ.രാജഗോപാല്‍ 2003 ല്‍ തിരുവനന്തപുരത്ത് നിര്‍മ്മിച്ച പാലിയംഇന്ത്യ എന്ന സ്ഥാപനം അശരണരായ രോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍ സൗകര്യങ്ങള്‍ എത്തിച്ചുകൊടുക്കുന്നതൊപ്പം പാലിയേറ്റീവ് കെയര്‍ പരിശീലനകോഴ്‌സുകളും നടത്തുന്നു്. ട്രിവാന്‍ഡ്രം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് കെയര്‍ (TIPS) എന്ന ഈ സ്ഥാപനത്തില്‍ വിദേശത്തുനിന്നുവരെ ആളുകള്‍ ട്രെയിനിംഗിനായി എത്തുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് പാലിയേറ്റീവ് കെയര്‍ അഭ്യസനം കൂടെ ഉള്‍ക്കൊള്ളിക്കണം എന്ന് ഡോ.രാജഗോപാല്‍ പറയുന്നു. ഇന്ന് ഡോക്ടര്‍മാരിലധികവും മെഷീന്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. രോഗം കുപിടിച്ച് ചികിത്സിക്കുക എന്നതിലുപരി രോഗിയെ ഒരു മനുഷ്യനായി കാണാനും, സാന്ത്വനത്തോടെ അവരെ സമീപിക്കാനും ഒട്ടുമുക്കാലുംപേര്‍ മറന്നുപോകുന്നു. അതിനുള്ള പരിശീലനം മെഡിക്കല്‍ കോളേജുകളില്‍ നിന്നുതന്നെ തുടങ്ങണം.
ഡോ.രാജഗോപാലിന്റെ ജീവചരിത്രം ചിത്രീകരിക്കുന്നതിലൂടെ ഇന്ത്യയിലെ ലക്ഷക്കണക്കിന് വേദനയനുഭവിക്കുന്നവരുടെ യാതനകളിലേക്ക് വിരല്‍ ചൂണ്ടുകയാണ് മൈക്ക് ഹില്‍ ഹിപ്പോക്രാറ്റിക് എന്ന സിനിമയില്‍.

ആസ്‌ട്രേലിയ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധനഗരങ്ങളില്‍ ഹിപ്പോക്രാറ്റിക് വിജയകരമായി പ്രദര്‍ശനം നടത്തി. ഡോക്യൂമെന്ററിക്കുള്ള ഗ്ലോബല്‍ ഫിലിം കോമ്പറ്റീഷന്‍ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡും ഈ സിനിമ കരസ്ഥമാക്കി.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഈ സിനിമയുടെ സ്ക്രീനിംഗ് ഉായിരിക്കും.

മാര്‍ച്ച 7, 9 എന്നീ തീയതികളില്‍ കാനഡ; മാര്‍ച്ച് 13 ന്യൂയോര്‍ക്ക് സിറ്റി, മാര്‍ച്ച് 14 : ബോസ്റ്റണ്‍, മാര്‍ച്ച് 19 കൊളംബസ് ഒഹായോ, മാര്‍ച്ച് 20: മിനസ്സോട്ട, മാര്‍ച്ച് 22: കാന്‍സസ്, മാര്‍ച്ച 27: സാന്‍ഡിയാഗോ, മാര്‍ച്ച 28: സാന്‍ ഫ്രാന്‍സിസ്‌കോ, ഏപ്രില്‍ 2 : സാന്‍ ഹൊസേ, ഏപ്രില്‍ 5: വാഷിംഗ്ടണ്‍ ഡി.സി, ഏപ്രില്‍ 8: സിയാറ്റില്‍, ഏപ്രില്‍ 12: ഹ്യൂസ്റ്റണ്‍, ഏപ്രില്‍ 16: ന്യൂജേഴ്‌സി തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ഹിപ്പോക്രാറ്റിക് സ്ക്രീനിംഗ് നടക്കുക.

വിശദമായ സ്‌കെഡ്യൂള്‍ ഈ ലിങ്കില്‍ ലഭ്യമാണ്. http://hippocraticfilm.com/see-the-film/
മൂവി സ്ക്രീനിംഗിനൊപ്പം ഡോ. രാജഗോപാലിനെ നേരിട്ട് കാണുവാനും സംവദിക്കാനുമുള്ള അവസരവും ഉായിരിക്കും.

നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആയ പാലിയം ഇന്ത്യ സഹൃദയരായ ആളുകളുടെ ഡൊണേഷന്‍ മൂലമാണ് നിലനില്‍ക്കുന്നത്. ഹിപ്പോക്രാറ്റിക് മൂവി കാണുന്നതോടൊപ്പം ഈ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള അവസരവും ഉായിരിക്കും.
എല്ലാ അമേരിക്കന്‍മലയാളികളെയും “ഹിപ്പോക്രാറ്റിക്’ കാണുവാന്‍ സാദരം ക്ഷണിക്കുന്നുവെന്ന് ഡോ.രാജഗോപാല്‍ അറിയിച്ചു. മാര്‍ച്ച് 17 ശനിയാഴ്ച വൈകുന്നേരം ഫോമാ വിമന്‍സ് ഫോറം നടത്തുന്ന ഫ് റെയിസിംഗ് ഡിന്നറില്‍ ഡോ. രാജഗോപാലും ഭാര്യ ഡോ ചന്ദ്രികാ രാജഗോപാലും പങ്കെടുക്കുന്നതാണ്.

ഡോ. സാറാ ഈശോ
seasaw929@gmail.com
“ഹിപ്പോക്രാറ്റിക്” അമേരിക്കയിലെ വിവിധനഗരങ്ങളില്‍ (ഡോ. സാറാ ഈശോ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക