Image

മിസ് മലയാളി യു.എസ്.എ സൗന്ദര്യ മത്സരം ഏപ്രില്‍ 28-നു

Published on 01 March, 2018
മിസ് മലയാളി യു.എസ്.എ സൗന്ദര്യ മത്സരം ഏപ്രില്‍ 28-നു
ഹൂസ്റ്റന്‍: ലക്ഷ്മി ഡാന്‍സ് അക്കാഡമിയുടെ നേത്രുത്വത്തില്‍ മിസ് മലയാളി യു.എസ്.എ സൗന്ദര്യ മത്സരം ഏപ്രില്‍ 28-നു നടത്തുന്നു.

മൂന്ന് വിഭാഗങ്ങളില്‍ മത്സരമുണ്ട്-ടീന്‍, മിസ്, മിസിസ് എന്നിങ്ങനെ. ബാലികമാര്‍ക്കും വിവാഹിതര്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാം. മിസ് ടീന്‍ മലയാളിയായി 13-നും 17-നും മധ്യേ പ്രായമുള്ളവര്‍ക്ക് മത്സരിക്കാം. 18 മുതല്‍ 35 വരെ പ്രായമുള്ളവര്‍ക്കു വേണ്ടിയാണു മിസ് മലയാളി മത്സരം. 21 മുതല്‍ 65 വരെയുള്ള വിവാഹിതകള്‍ക്ക് മിസിസ് മലയാളി മത്സരത്തില്‍ പങ്കെടുക്കാം.

പ്രശസ്ഥ വ്യക്തികളായിരിക്കും വിധി കര്‍ത്താക്കള്‍. 2000 ഡോളര്‍ മുതലുള്ള സമ്മാനങ്ങളുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ പങ്കെടുക്കുമെന്ന് ലക്ഷ്മി ഡാന്‍സ് അക്കാഡമി സാരഥിലക്ഷ്മി പീറ്റര്‍ അറിയിച്ചു

സ്റ്റാഫോര്‍ഡ് സിവിക് സെന്ററില്‍ വൈകിട്ട് 5 മുതലാണു മത്സരം. (1415 കോണ്‍സ്റ്റിട്യൂഷന്‍ അവന്യു, സ്റ്റാഫോര്‍ഡ്, ടെക്‌സസ്-77477

വിവരങ്ങള്‍ക്ക്: malayaleeusapageant@gmail.com 
മിസ് മലയാളി യു.എസ്.എ സൗന്ദര്യ മത്സരം ഏപ്രില്‍ 28-നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക