Image

വര്‍ണ്ണപൊലിമയില്‍ നീരാടുന്ന നഗരങ്ങള്‍ (എഴുതാപ്പുറങ്ങള്‍-17:ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 01 March, 2018
വര്‍ണ്ണപൊലിമയില്‍ നീരാടുന്ന നഗരങ്ങള്‍ (എഴുതാപ്പുറങ്ങള്‍-17:ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
"ബുരാ മത്ത് മാര്‍ന്ന, ആജ് ഹോളി ഹേ" (ദേഷ്യം തോന്നരുത്, ഇന്ന് ഹോളിയാണ് )
ഇന്ന് ആര്‍ക്കും ആരെയും നിറങ്ങളില്‍ പൊതിയാം.
പരസ്പരം നോക്കി ചിരിയ്ക്കു.....സ്വയം നോക്കി ചിരിയ്ക്കു....

ഇന്നാണാദിവസം, ഒരേ ഒരു ദിവസം ....സ്വയം മറന്നു , മനസ്സ് തുറന്നു ആനന്ദിയ്ക്കാം. ചുമതലകള്‍ക്കു വിട, ജോലിഭാരങ്ങള്‍ക്കു വിട, മനസ്സിന്റെ പിരിമുറുക്കങ്ങള്‍ക്കു വിട. ഉല്ലാസം ...നിറങ്ങള്‍ക്കൊപ്പം ആനന്ദം. ഇതാണ് ഉത്സവം ..ഇതാണ് ആഘോഷം.

ശുഭ പ്രതീക്ഷകളുടെ വിവിധ വര്‍ണ്ണങ്ങള്‍ ചാര്‍ത്തി നിറങ്ങളുടെ ഉത്സവം, ഹോളി ഇന്ത്യന്‍ ജനതതയെ, പ്രത്യേകിച്ചും വടക്കേ ഇന്ത്യക്കാരെ ഹരം പകരാനെത്തുന്നു.

മനസ്സിന് മതിയാവോളം ഉല്ലസിയ്ക്കാം ആടാം പാടാം നിറങ്ങളില്‍ നീരാടാം. ഈ ദിവസം സൂര്യാസ്തമനംവരെ ഉല്ലസിയ്ക്കാന്‍ മാത്രമുള്ളതാണ്. പരസ്പരം നിറങ്ങള്‍ തേച്ചും ചായങ്ങള്‍ ഒഴിച്ചും ആഹ്ലാദിയ്ക്കാം. ഇവിടെ പ്രായമോ, ജാതിമത വ്യത്യാസമോ, വ്യക്തിവൈരാഗ്യങ്ങള്‍ക്കോ, ഒരു പ്രാധാന്യവുമില്ല. നിറങ്ങളില്‍ അമ്മാനമാടി മനസ്സിന്റെ ചുമതലകളുടെ, കടമകളുടെ ഭാരതത്തെ ഇറക്കിവച്ച് സ്വയം മതിമറന്നു ഉല്ലസിയ്ക്കാന്‍ ഒരു ദിവസം. തമ്മില്‍ തമ്മില്‍ തിരിച്ചറിയാനാകാത്ത വിധം പരസ്പരം നിറങ്ങള്‍ തേച്ച് ആ നിറകൂട്ടുകളെ പരസ്പരം നോക്കുന്നതിലാണിവിടെ ആനന്ദം. ആര്‍ക്കും ആരോടും ഒരു പരാതിയുമില്ല ഇത് നേരം പോക്കാണ്, കളിയാണ് ആഘോഷമാണ്. മറ്റു ഉത്സവങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭൂതിയാണ് ഈ നിറങ്ങളുടെ ഉത്സവത്തിനുള്ളത് കാരണം ഇവിടെ കൂട്ടപ്രാര്‍ത്ഥനയില്ല, പൂജാവിധികളില്ല, മനസ്സിന് ഉണര്‍വ്വുനല്‍കുന്ന, ഉല്ലാസം പകരുന്ന പ്രത്യാശയുടെ വിവിധ നിറ കൂട്ടുകാര്‍ക്കൊപ്പം ഒരു ആനന്ദം മാത്രം. ഇതൊരു കൂട്ടായ്മയുടെ ഉത്സവം കൂടിയാണ്. അതുകൊണ്ടുതന്നെ പല ചലച്ചിത്രത്തിലും പ്രത്യേകിച്ചും ഹിന്ദി ചലച്ചിത്രങ്ങളില്‍ ആനന്ദവേളകള്‍ ഒരുക്കുന്നതിന് ഈ ഉത്സവം പശ്ചാത്തലമാകാറുണ്ട്.

മുംബയില്‍ ജനങ്ങള്‍ നയിയ്ക്കുന്ന യാന്ത്രിക ജീവിതത്തിനിടയിലും ഇത്തരം ആനന്ദ വേളകള്‍ ആസ്വദിയ്ക്കാനും പരസ്പരം കൂട്ടായി ആഘോഷിയ്ക്കാനും സമയം കണ്ടെത്തുന്നു . അതുകൊണ്ടു തന്നെ പ്രാചീന കാലം മുതല്‍ തന്നെ തിന്മയെ ചാമ്പലാക്കികൊണ്ടു മനുഷ്യജീവിതത്തില്‍ കയറിവരുന്ന നന്മയുടെ പ്രതീകമായി ആഘോഷിച്ചുപോന്ന ഈ ആഘോഷത്തിന്റെ കൊഴുപ്പ് നഷ്ടപ്പെടാതെ തലമുറകള്‍ തോറും കൈമാറിപോരുന്നു . ഇവിടെ ഹോളി ഒരു അവധിദിവസമാണ് അതിനാല്‍ തലേദിവസം തന്നെ ജനങ്ങള്‍ സ്കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും, യജമാനനെന്നോ തൊഴിലാളിയെന്നോ അദ്ധ്യാപകരെന്നോ വിദ്ദ്യാര്‍ത്ഥികളെന്നോ വ്യത്യാസമില്ലാതെ പരസ്പരം ചായം തേച്ചും വെള്ളമിട്ടും ഹോളി ആഘോഷിയ്ക്കുന്നു ഹോളി ദിനത്തില്‍ അവര്‍ സന്തോഷവേളകള്‍ പങ്കുവെയ്ക്കുന്നത് തന്റെ കുടുംബത്തോടൊപ്പവും അയല്‍ക്കാര്‍ക്കൊപ്പവും സഹവാസികള്‍ക്കൊപ്പവുമാകുന്നു. ഇതിലൂടെ പരസ്പരം ഒരു കൂട്ടായ്മ ഇവര്‍ ഉറപ്പുവരുത്തുന്നു.

ഹോളി ദിവസം രാവിലെ 9 മണിയോടെ പ്രായഭേദമന്യേ, ജാതിമതഭേദമന്യേ എല്ലാവരും നിറങ്ങള്‍ക്കൊപ്പം ആര്‍ത്തുല്ലസിയ്ക്കാന്‍ നിരത്തിലെത്തുന്നു. പ്രത്യേകിച്ചും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ചെറുപ്പക്കാരും കുട്ടികളുമാണ് ഈ ദിവസത്തെ കൂടുതല്‍ വര്‍ണ്ണശഭളമാക്കുന്നത്. പരസ്പരം വിവിധ നിറത്തിലുള്ള വര്‍ണ്ണ പൊടികള്‍ ശരീരത്തില്‍ തേച്ചും, ചായങ്ങള്‍ പീച്ചാം കുഴലില്‍ നിറച്ച് പരസ്പരം അടിച്ചു, ചായങ്ങള്‍ നിറച്ച ബലൂണുകള്‍ പരസ്പരം എറിഞ്ഞും , ഉച്ചഭാഷിണികളിലൂടെ ഒഴുകിവരുന്ന ഗാനങ്ങള്‍ക്കൊപ്പം താളലയത്തോടെ ചുവടുവച്ചും, ചിലര്‍ വാദ്യോപകരണങ്ങള്‍ മുഴക്കിയും മനസുതുറന്നു ചിരിച്ചവര്‍ ആഹ്ലാദിയ്ക്കുന്നു. വഴിയോരങ്ങളില്‍ സ്വച്ഛമായി വസ്ത്രം ധരിച്ചുപോകുന്നവരെയും ഇവര്‍ കളറില്‍ മുക്കുന്നു. ഈ ആഘോഷം ഏകദേശം വൈകീട്ട് 3മണിവരെ തുടരുന്നു., ഈ ദിവസം പല വീടുകളിലും മധുരപലഹാരങ്ങളും പ്രത്യേക വിഭവങ്ങളും ഉണ്ടാക്കുന്നു. "പുരന്‍ പോളി’ (മധുരം ചേര്‍ത്ത് വേവിച്ച പരിപ്പും, മൈദയും ഉപയോഗിച്ചുണ്ടാക്കുന്ന ഒരുതരം പലഹാരം) ഈ ദിവസത്തെ ഒരു പ്രധാന പലഹാരമാണ്. ബദാമും ഏലക്കായും തണുത്ത പാലും ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരുതരം പാനീയവും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്. ആഘോഷത്തിന് ഒരല്‍പം കൂടി കൊഴുപ്പു കൂട്ടാന്‍ ചിലര്‍ ഈ പാനീയത്തില്‍ വളരെ ചെറിയ തോതിലുള്ള ഒരു ലഹരിപദാര്‍ത്ഥവും ചേര്‍ക്കുന്നു. 'ബാങ്' ഇന്നിവിടെ വിളിയ്ക്കുന്ന ഈ പാനീയം സ്ത്രീ പുരുഷ ഭേദമന്യേ കുടിയ്ക്കുന്നു.

വലിയവരും, കുട്ടികളും, മുഴുവന്‍ സമൂഹവും സ്വയം മറന്നാഘോഷിയ്ക്കുന്ന ഈ ആഘോഷം ഒരു വ്യത്യസ്തമായ അനുഭവിച്ചറിയേണ്ട ഒരു അനുഭൂതി തന്നെയാണ്.

എല്ലാംമറന്നു, രൂപം മറന്നു, ഭാവം മറന്നു ആഹ്ലാദിയ്ക്കുന്ന മുംബൈവാസികള്‍ക്കൊപ്പം ഞാന്‍ ഒരു അഞ്ചു നിമിഷം നിങ്ങളെയും കൂട്ടികൊണ്ടുപോകുന്നു. താഴെ, ക്യാമറയില്‍ പകര്‍ത്തപ്പെട്ട, നിഷ്കളങ്കമായി ഹോളി ആഘോഷിയ്ക്കുന്ന ഓരോ മുഖത്തെയും പ്രസന്ന ഭാവങ്ങള്‍ കണ്ടാസ്വദിയ്ക്കുന്ന ഓരോ മനസ്സിലും ഹോളിയുടെ ആനന്ദം നുകര്‍ന്നറിഞ്ഞ അനുഭൂതി ഉളവാകട്ടെ.

എല്ലാ ഇന്ത്യക്കാര്‍ക്കും 'ഹോളി' ആശംസകള്‍.
വര്‍ണ്ണപൊലിമയില്‍ നീരാടുന്ന നഗരങ്ങള്‍ (എഴുതാപ്പുറങ്ങള്‍-17:ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)വര്‍ണ്ണപൊലിമയില്‍ നീരാടുന്ന നഗരങ്ങള്‍ (എഴുതാപ്പുറങ്ങള്‍-17:ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)വര്‍ണ്ണപൊലിമയില്‍ നീരാടുന്ന നഗരങ്ങള്‍ (എഴുതാപ്പുറങ്ങള്‍-17:ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)വര്‍ണ്ണപൊലിമയില്‍ നീരാടുന്ന നഗരങ്ങള്‍ (എഴുതാപ്പുറങ്ങള്‍-17:ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)വര്‍ണ്ണപൊലിമയില്‍ നീരാടുന്ന നഗരങ്ങള്‍ (എഴുതാപ്പുറങ്ങള്‍-17:ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
Join WhatsApp News
Sudhir Panikkaveetil 2018-03-02 08:20:28
സ്നേഹത്തിന്റെ നിറങ്ങളിൽ മുങ്ങി ഒരു ദിവസം മുഴുവൻ ആസ്വദിക്കുക.  വടക്കേ ഇന്ത്യയിൽ താമസിച്ചവർക്കൊക്കെ ഒരു ഗൃഹാതുരത്വഹം പകർന്നുകൊണ്ട് പതിവുപോലെ ശ്രീമതി ജ്യോതിലക്ഷ്മി നന്നായി എഴുതി. വസന്തം അറിയിച്ച്കൊണ്ടെത്തുന്ന ഈ ഉത്സവം കവികൾക്കും എഴുത്തുകാർക്കും വളരെ ഇഷ്ടമാണ്.  ഒരു ഹോളി ആശംസ ഹിന്ദിയിൽ 
"Makki ki Roti, Nimbu ka Aachar,
Suraj Ki Kirne, Khushiyo ki Bahar,

Chand Ki Chandi, Apno ka Pyar,

Mubarak Ho Aapko, HOLI ka Tyohar"

Mathew V. Zacharia, NEW YORK 2018-03-02 09:41:47
Spontaneous smiles of children makes me happy. My only experience about HOLY is from a movie " Pool or Pathar " Dharmendra and ? Nargis. This brought the memory of that iMovie of 60's.
Thank you. Mathew V. Zacharia, New Yorker  
P R Girish Nair 2018-03-02 12:28:37
നിറങ്ങളുടെ ഉത്സവമായ ഹോളിയെപ്പറ്റിയുള്ള കഥകള്‍ പണ്ടുതൊട്ടേ കേള്‍ക്കുമ്പോള്‍ വളരെരസകരമായി തോന്നിയിട്ടുണ്ട്. ഒരുപക്ഷേ രാധാകൃഷ്ണസങ്കല്‍പത്തിലെ തരളമനോഹരഭാവമാവാം, അല്ലെങ്കില്‍ കുട്ടിക്കാലം മുതലേയുള്ള നിറങ്ങളോടുള്ള പറഞ്ഞറിയിക്കാനാവാത്ത ഇഷ്ടമാവാം അതിന്നു കാരണം. നമുക്കായി സമൂഹം എന്നു നമ്മള്‍ വിളിക്കുന്നനമ്മള്‍ തന്നെ കല്‍പ്പിച്ചുവെച്ചിരിക്കുന്ന അതിരുകളെ ലംഘിക്കാന്‍ സമൂഹം തന്നെ നമുക്ക് തന്നിരിക്കുന്ന ഒരു ദിവസം. അത് സഭ്യമായി മനസ്സിന്റെ നന്‍മയോടെ ആഘോഷിക്കുമ്പോള്‍ വ്യത്യസ്തതാല്പര്യങ്ങളുമായി ഓരോദ്വീപില്‍ ഒതുങ്ങുന്നവരെ ഒന്നിച്ചുകൊണ്ടുവന്ന് ഒരേ മാനസികാവസ്ഥയിലെത്തിച്ച് ഒന്നാക്കിത്തീര്‍ക്കാനുള്ള കഴിവ് ആഘോഷത്തിനുണ്ട്.

"WISH YOU A HAPPY HOLLI"

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക