Image

ടൈമിന്റെ മുഖച്ചിത്രത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി

Published on 18 March, 2012
ടൈമിന്റെ മുഖച്ചിത്രത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി
വാഷിങ്ടണ്‍: ടൈമിന്റെ മുഖച്ചിത്രത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. ഗുജറാത്ത് വംശഹത്യയിലൂടെ പാശ്ചാത്യരാജ്യങ്ങളില്‍ വിവാദമുഖമുള്ള മോഡിയെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെന്ന നിലയിലാണ് അമേരിക്കന്‍ മാസിക അവതരിപ്പിക്കുന്നത്.

തന്റെ സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളിലൂടെ മികച്ച പ്രതിച്ഛായ സൃഷ്ടിക്കുന്ന മോഡിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലെത്താനാവുമോയെന്ന് ടൈം സംശയം പ്രകടിപ്പിക്കുന്നു.

ഗുജറാത്ത് കൂട്ടകൊലയുമായി ബന്ധമുള്ള മോഡിയെ പ്രധാനമന്ത്രിയാക്കുന്നത് ഇന്ത്യയുടെ മതേതരപാരമ്പര്യത്തിന് എതിരാവുമെന്ന് വലിയൊരു വിഭാഗം കരുതുന്നുണ്ട്. എന്നാല്‍ അഴിമതിയും കാര്യപ്രാപ്തിയില്ലാത്തവരുമായ ഭരണാധികാരികളില്‍നിന്ന് മോഡി വ്യത്യസ്തനാവുമെന്ന് വേറൊരു വിഭാഗം കരുതുന്നു- ഇതാണ് ടൈമിന്റെ നിരീക്ഷണം.
ടൈമിന്റെ മുഖച്ചിത്രത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക