Image

ട്രാന്‍സ്‌ജെന്റര്‍-അടിസ്ഥാന മാനുഷിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: മാര്‍ത്തോമാ മെത്രാപ്പോലീത്ത

പി.പി. ചെറിയാന്‍ Published on 02 March, 2018
ട്രാന്‍സ്‌ജെന്റര്‍-അടിസ്ഥാന മാനുഷിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: മാര്‍ത്തോമാ മെത്രാപ്പോലീത്ത
കൊട്ടാരക്കര-ഭിന്ന ലിംഗത്തില്‍ ഉള്‍പ്പെടുന്നവരുടെ അടിസ്ഥാന മാനുഷീക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേമ്ടതാണെന്ന് ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്ത.

ഫെബ്രുവരി 20ന് കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ കൊട്ടാരക്കര ജൂബിലി മന്ദരിത്തില്‍ ചേര്‍ന്ന് ട്രാന്‍സ്ജന്റര്‍ ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മെത്രാപോലീത്ത.

മാര്‍ ക്രിസോസ്റ്റം മാര്‍തോമ വലിയ മെത്രാപോലീത്തായുടെ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ട്രാന്‍സ്ജന്റര്‍ വിഭാഗത്തിനുള്ള ഒരു പ്രത്യേക പദ്ധതിക്കു തുടക്കമിടുമെന്ന മെത്രാപോലീത്താ പറഞ്ഞു. വിവിധ സഭകള്‍ ഇവരുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
റൈറ്റ് റവ.ഡോ.യൂയാക്കിം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പാ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഇന്ത്യന്‍ അംബാസിഡര്‍, ടി.പി. ശ്രീനിവാസന്‍, മുഖ്യപ്രസംഗം നടത്തി.
 
പോലീസ് സേനയും, പൊതുജനവും ബോധവല്‍ക്കരണ ചുമതല ഏറ്റെടുക്കണമെന്ന് ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. മാര്‍ത്തോമാ സഭ ഏറ്റെടുത്തിരിക്കുന്ന പുതിയ പദ്ധതിക്ക് എല്ലാ വിജയാശംസകളും അദ്ദേഹം നേര്‍ന്നു.

ജസ്റ്റിസ് കമ്മീഷന്‍ സ്റ്റേറ്റ് മെമ്പര്‍, അനില്‍ ചില്ല, ട്രാന്‍സ്ജന്റര്‍ പ്രവര്‍ത്തക ശ്രീകുട്ടി, റവ.ഫിലിപ്പ് ജോര്‍ജ്, ഡോ.പി.ജെ.അലക്‌സാണ്ടര്‍, സിസ്റ്റര്‍ ആല്‍ഫ്രഡ് സാമുവേല്‍, റവ.ഈപ്പന്‍ ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

റൈറ്റ് റവ.ഡോ.ഗീവര്‍ഗീസ് മാര്‍ അത്താനാസ്യയസ് എപ്പിസ്‌ക്കോപ്പാ ആശംസാ പ്രസംഗം നടത്തി.

ട്രാന്‍സ്‌ജെന്റര്‍-അടിസ്ഥാന മാനുഷിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: മാര്‍ത്തോമാ മെത്രാപ്പോലീത്തട്രാന്‍സ്‌ജെന്റര്‍-അടിസ്ഥാന മാനുഷിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: മാര്‍ത്തോമാ മെത്രാപ്പോലീത്തട്രാന്‍സ്‌ജെന്റര്‍-അടിസ്ഥാന മാനുഷിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: മാര്‍ത്തോമാ മെത്രാപ്പോലീത്തട്രാന്‍സ്‌ജെന്റര്‍-അടിസ്ഥാന മാനുഷിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: മാര്‍ത്തോമാ മെത്രാപ്പോലീത്തട്രാന്‍സ്‌ജെന്റര്‍-അടിസ്ഥാന മാനുഷിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: മാര്‍ത്തോമാ മെത്രാപ്പോലീത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക