Image

ആര്യവൈദ്യ ഫാര്‍മസി ഡയറക്‌ടര്‍ പി.വി.ചന്ദ്രശേഖര വാരിയര്‍ നിര്യാതനായി

Published on 18 March, 2012
ആര്യവൈദ്യ ഫാര്‍മസി ഡയറക്‌ടര്‍ പി.വി.ചന്ദ്രശേഖര വാരിയര്‍ നിര്യാതനായി
കോയമ്പത്തൂര്‍: പ്രശസ്‌ത ആയുര്‍ദേവ മരുന്ന്‌ നിര്‍മ്മാതാക്കളായ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി (എവിപി) ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം പി.വി.ചന്ദ്രശേഖര വാരിയര്‍ നിര്യാതനായി. ഇന്നലെ വൈകിട്ട്‌ 6.30നു രാമനാഥപുരത്തുള്ള വസതിയിലായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു.

1976 മുതല്‍ എവിപി മാനേജിങ്‌ ഡയറക്‌ടറും 94 മുതല്‍ 2000 വരെ എവിപി ചെയര്‍മാനുമായിരുന്നു. കഴിഞ്ഞ 50 വര്‍ഷമായി എവിപി ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗമാണ്‌. തൃശൂര്‍ അന്നമനട പൂവത്തുശേരി വാരിയത്ത്‌ കുടുംബാംഗമാണ്‌. പരേതരായ മള്ളിയൂര്‍ വാമനന്‍ നമ്പൂതിരിയുടെയും ലക്ഷ്‌മിക്കുട്ടി വാരസ്യാരുടെയും മകനാണ്‌.

സരോജിനി വാരസ്യാരാണ്‌ ഭാര്യ. മക്കള്‍: നിര്‍മല (ഓസ്‌ട്രേലിയന്‍ വിദേശകാര്യ സര്‍വീസില്‍ ഉദ്യോഗസ്‌ഥ), സംഗീത (കോയമ്പത്തൂര്‍ സിഎഎസ്‌ അക്കാദമി പ്രോജക്‌ട്‌ മാനേജര്‍), ദേവിദാസ്‌ വാരിയര്‍ (എവിപി ജനറല്‍ മാനേജര്‍). മരുമക്കള്‍: കൃഷ്‌ണകുമാര്‍ (സയന്റിസ്‌റ്റ്‌, എയ്‌റോനോട്ടിക്കല്‍ ആന്‍ഡ്‌ സ്‌പേസ്‌ റിസര്‍ച്‌), ശിവറാം (റീജനല്‍ മാനേജര്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, തൃശൂര്‍), ശ്രുതി വാരിയര്‍.സഹോദരങ്ങള്‍: പി.ജി. രാമചന്ദ്രന്‍ വാരിയര്‍, പി.വി.ശങ്കരന്‍കുട്ടി വാരിയര്‍, പരേതരായ പി.ജി. കൃഷ്‌ണവാരിയര്‍, ഭാരതി വാരസ്യാര്‍, ഗോവിന്ദന്‍കുട്ടി വാരിയര്‍.

സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ ഒന്നിനു നഞ്ചുണ്ടാപുരം റോഡ്‌ ഈഷാ യോഗ ശ്‌മശാനത്തില്‍. നടക്കും.
ആര്യവൈദ്യ ഫാര്‍മസി ഡയറക്‌ടര്‍ പി.വി.ചന്ദ്രശേഖര വാരിയര്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക