Image

തമിഴ്‌ നടന്‍ വടിവേലു എട്ടു കോടി രൂപ ഫൈന്‍ അടയ്‌ക്കണം

Published on 02 March, 2018
തമിഴ്‌ നടന്‍ വടിവേലു എട്ടു കോടി രൂപ ഫൈന്‍ അടയ്‌ക്കണം

തമിഴ്‌ നടന്‍ വടിവേലു
എട്ടു കോടി 75 ലക്ഷം രൂപ ഫൈന്‍ അടയ്‌ക്കണമെന്ന്‌ നിര്‍മ്മാതാക്കളുടെ സംഘടന. സംവിധായകന്‍ ശങ്കര്‍ വടിവേലുവിന്‌ എതിരെ പ്രൊഡ്യൂസേഴ്‌സ്‌ കൗണ്‍സിലിനും നടിഗര്‍ സംഘത്തിനും പരാതി നല്‍കിയിരുന്നു. ഇംസെയ്‌രാസന്‍ 24ാം പുലികേശി എന്ന സിമ്പുദേവന്‍ ചിത്രവുമായി സഹകരിക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

പ്രൊഡ്യൂസേഴ്‌സ്‌ കൗണ്‍സില്‍ വടിവേലുവിനെ വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം അവരോടും സഹകരിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ വടിവേലു എട്ടു കോടി 75 ലക്ഷം രൂപ ഫൈന്‍ അടയ്‌ക്കണമെന്നാണ്‌ നിര്‍മ്മാതാക്കളുടെ സംഘടന ഉത്തരവിട്ടിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക