Image

വൈദികന്റെ കൊലപാതകം: നീതി ചെയ്തിട്ട് നമുക്ക് സുവിശേഷം പ്രസംഗിക്കാം

Published on 02 March, 2018
വൈദികന്റെ കൊലപാതകം: നീതി ചെയ്തിട്ട് നമുക്ക് സുവിശേഷം പ്രസംഗിക്കാം
വൈദികന്റെ കൊലപാതകം: കത്തോലിക്കാ സഭ ഒന്നു പറയും, മറ്റൊന്നു പ്രവര്‍ത്തിക്കും. ഫാ. ജിജോ കുര്യന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉണര്‍ത്തുന്ന ചോദ്യങ്ങള്‍. കപ്പൂച്ചിന്‍ സഭാ വൈദികനായ ഫാ.ജിജോ കുര്യന്‍ കോട്ടയം തെള്ളകത്തെ കപ്പൂച്ചിന്‍ സെമിനാരിയില്‍ ദൈവശാസ്ത്ര അധ്യാപകനുമാണ്.  

തൊഴിലാളിയെ പിരിച്ചു വിടുന്നതിനു മാനദണ്ഡമില്ലേ? അയാള്‍ക്ക് നഷ്റ്റപരിഹാരം കൊടുക്കാതെ പിരിച്ചു വിടാമോ?

സഭ എന്താ വൈദികന്റെ തറവാട്ടു സ്വത്തോ? മുസ്ലിം തീവ്രവാദികള്‍ കൈവെട്ടിയ ജോസഫ് സാറിനെ പിരിച്ചു വിട്ടപ്പോള്‍ പത്തു പൈസ കൊടുത്തില്ല. അങ്ങേരുടെ ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്നു. ഒരു സ്വകാര്യ സ്ഥാപനം പൊലും നഷ്ടപരിഹാരം കൊടുക്കാതെ പിരിച്ചു വിടില്ല. 
--------------

ഫെയ്‌സ്ബുക്ക് പോസ്റ്റ്

37 വര്‍ഷങ്ങള്‍! ഒരു മനുഷ്യായുസ്സില്‍ നിസ്സാര കാലയളവല്ല. 'ഇത്ര നാള്‍ കുരിശു ചുമന്നിട്ടും എന്തേ നീ ക്രിസ്തുവായില്ല?' എന്നൊരു ചോദ്യം അയാളോട് അവശേഷിക്കുന്നുണ്ട്. കാരണം അയാള്‍ ചുമന്ന കുരിശുകള്‍ ഒക്കെയും ശരീരത്തില്‍ മാത്രമായിരിക്കാം.

ഉള്ളില്‍ ഒരു മലകയറ്റവും കുരിശുമരണവും നടന്നുകാണില്ല. (അതാണ് അദ്ദേഹവുമായുള്ള റ്റിനി ടോമിന്റെ അഭിമുഖം സൂചിപ്പിക്കുന്നത്). 

കാര്യങ്ങള്‍ക്ക് ഒരു മറുവശം കൂടിയുണ്ട് - 37 വര്‍ങ്ങള്‍! ഒരു മനുഷ്യായുസ്സില്‍ നിസ്സാര കാലയളവല്ല. ഒരാളെ അയാള്‍ കൌമാരത്തിലോ നിറയൌവ്വനത്തിലോ ആരംഭിച്ച ഒരു ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ നിസ്സാര കാരണങ്ങള്‍ പോരാ (കര്‍ത്തവ്യവിലോപം വരുത്താത്ത മദ്യപാനം പോലും/ കാരണങ്ങള്‍ ഇനിയും വ്യക്തമല്ല), കാരണം അതൊരു തൊഴില്‍ മാത്രമല്ല ഒരു ജീവിതം തന്നെയാണ്. 

അതില്‍ നിന്ന് അയാള്‍ മാറ്റപ്പെട്ടാല്‍ അയാള്‍ ജീവിതത്തില്‍ നിന്ന് തന്നെയാണ് പിഴുതെറിയപ്പെടുന്നത് (നഷ്ടപ്പെടുന്ന ഒരാട് ആലയില്‍ തന്നെയാവാം).

യൂറോപ്പില്‍ ആയിരുന്ന കാലത്തില്‍ ഒഴികെ ഒരു ദേവാലയത്തിലും പുരോഹിതന്‍ ബഹുമാനിക്കുന്ന ഒരു ദേവാലയ ശുശ്രൂഷിയെ കണ്ടുമുട്ടാന്‍ എനിയ്ക്ക് കഴിഞ്ഞിട്ടില്ല. അതാണ് നമ്മുടെ നാട്ടില്‍ ദേവാലയ ശുശ്രൂഷികളുടെ അവസ്ഥ. ഒരിക്കല്‍ മാത്രം ഞാന്‍ ഒരു ദേവാലയ ശുശ്രൂഷിയോട് കടുപ്പിച്ച് വര്‍ത്തമാനം പറഞ്ഞിട്ടുണ്ട് (സ്വകാര്യമായി), സ്വന്തം ഉത്തരവാദിത്വത്തില്‍ വീഴ്ചവരുത്തിയതിന്റെ പേരില്‍ അല്ല, മറ്റുള്ളവര്‍ ചെയ്യേണ്ട ഉത്തരവാദിത്വം ചെയ്യാന്‍ അനുവദിക്കാത്തതിന്റെ പേരില്‍. പക്ഷേ, പിന്നീട് അയാളുടെ സേവനത്തിന് പള്ളി കൊടുക്കുന്ന വേതനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആത്മാര്‍ത്ഥമായി ഉള്ളിന്റെയുള്ളില്‍ അയാളോട് മാപ്പിരക്കുകയും ചെയ്തു. 

ഒരു ക്രിസ്തീയ പ്രസിദ്ധീകരണത്തിന്റെ സെക്ഷന്‍ എഡിറ്റിംഗ് ജോലി ചെയ്യുണ്ട്. 
ഗവേഷണപരമായ ലേഖനങ്ങള്‍ എഴുതുന്ന ഇടമാണ്. സഭയ്ക്ക് പുറത്തു നിന്ന് ഒരു പ്രാവശ്യം ലേഖനം എഴുതിയ ആള്‍ക്ക് അയാളുടെ ജോലിയ്ക്ക് കൂലി കൊടുക്കണം എന്ന് പറഞ്ഞപ്പോള്‍ ചീഫ് എഡിറ്റര്‍ പറഞ്ഞത് 'ഇല്ലാത്ത ശീലങ്ങള്‍ മാസികയില്‍ വളര്‍ത്തരുത്' എന്നാണ്. അതും കോടികളുടെ ആസ്തിയുള്ള സ്ഥാപനം. 

 നീതി ചെയ്തിട്ട് നമുക്ക് സുവിശേഷം പ്രസംഗിക്കാം എന്ന് പറയാനാണ് മനസ്സില്‍ തോന്നിയത്. കേരളത്തിലെ കത്തോലിക്കാ സഭ ബൃഹത്തായ ഒരു ക്യാപ്പിറ്റലിസ്റ്റിക് സ്ഥാപനമാണ്. എന്നാല്‍ അതില്‍ സേവനം ചെയ്യുന്നവര്‍ക്ക് മാനുഷിക പരിഗണനയും നീതിപൂര്‍വ്വകവുമായ വേതനവും കൊടുക്കുന്നതില്‍ പലപ്പോഴും ഒരു വന്‍പരാജയമാണ്. 

 ഈ ക്രൂരകൃത്യം ഒരു തിരിച്ചറിവിന്റെ വഴികൂടി തെളിക്കണം, സഭയ്ക്കും അതില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ക്കും.
വൈദികന്റെ കൊലപാതകം: നീതി ചെയ്തിട്ട് നമുക്ക് സുവിശേഷം പ്രസംഗിക്കാം
Join WhatsApp News
Thomas Koovalloor 2018-03-02 13:40:31
It is time to reform Syro- Malabar Catholic Hirarchy. They are following hipocracy and working against the will of Jesus Christ. I wonder why no Catholics  raising a word for the murdered priest . That means everyone expecting a change. Thanks to Fr. Gijo for telling the truth.
vincent emmanuel 2018-03-02 20:41:46
just think about our nurses. It is this syro malabar doesn;t want to listen to the supreme court ruling and pay our nurses 20000 rupees. shame on these leaders..Remember, it is only matter of time.
Abraham Mathew 2018-03-03 09:04:53
It's always true everywhere. The real workers are working for a living and are paid the least. The CEOs and bosses who just sit around make millions. It's not going to change, since they control the purse. Those low earners can't risk losing their job, since it"s their life.
Ponmelil Abraham 2018-03-03 11:05:26
It's a pitiable situation that the concerned hierarchy authorities are not willing to bend or prepared to do justice to the people involved. Whether it is Syro Malabar or Syro Malankara Authorities, they are all behaving like supreme commanders who are only interested in administering self sided policies. Preaching one thing and doing the opposite is un-human and unchristian.
Vince Mathew {FB} 2018-03-05 13:13:01

ഇങ്ങനെയും ഈ സംഭവത്തെ കാണാം . കാരണം കത്തോലിക്കാ സഭയെ വിശ്വസിച്ചവരേ ചതിച്ച ചരിത്രം തന്നെ സാക്ഷി !!!!

മലയാറ്റൂരിൽ കൊലപ്പെട്ട വൈദീകന്റെ അമ്മയേ വൈദീകർ പ്രതിയുടെ വീട്ടിൽ കൊണ്ടുപോയതും മാപ്പ് നല്കിപ്പിച്ചത് ആണല്ലോ ഇപ്പോൾ മഹത്തായ ക്രൈസ്തവ സ്നേഹം ആയി പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങൾ പങ്കുവയ്ക്കാം. കൊല നടന്ന ശേഷം ജോണിയേ സ്ത്രീകളേ കയറി പിടിച്ചവനും, കള്ളവാറ്റുകാരനും, നേർച്ചപെട്ടിയിൽ നിന്നും പണം എടുത്തവനും ആയി പ്രചരണങ്ങൾ വന്നു. ആ സമയത്ത് ആ കുടുംബത്തോടൊപ്പം ചേർന്ന് നിന്ന ഒരു അഭിഭാഷകൻ ഉണ്ട്. പോളച്ചൻ ജോസഫ്. അദ്ദേഹം നടത്തിയ ഇടപെടലാണ്‌ പിന്നീട് ജോണിക്ക് അനുകൂലമായി ഒരു തരംഗം ഉണ്ടാക്കിയത്. ഇന്നലെ ഈ പോളച്ചൻ ജോണിയുടെ വീട്ടിൽ ചെന്ന് ചില കാര്യങ്ങൾ സംസാരിച്ചു. ആ കുടുംബം പോളച്ചനോട് പങ്കുവയ്ച്ച അതീവ രഹസ്യങ്ങൾ എന്തൊക്കെ?...വൈദീകർ ആ സന്ദർശനം അറിഞ്ഞ് ഞെട്ടി..കാര്യങ്ങൾ കൈവിടുന്നതായി തോന്നി. ഉടൻ തന്നെ സഭ ഉണർന്ന് ചിന്തിച്ചു..കൊലപ്പെട്ട വൈദീകന്റെ അമ്മയേ വൈദീകരുടെ നേതൃത്വത്തിൽ പ്രതി ജോണിയുടെ വീട്ടിൽ 3 മണിക്കൂറിനുള്ളിൽ തിരകിട്ട് എത്തിക്കുന്നു . കൊലപ്പെട്ട വൈദീകന്റെ അമ്മയുമായി ജോണിയുടെ ഭാര്യയേ കെട്ടിപിടിപ്പിച്ച് വന്ന് വീഡിയോയും ഫോട്ടോഎടുക്കുന്നു. കൊലപ്പെട്ട വൈദീകനേക്കാൾ കൂടുതൽ സോഷ്യൽ മീഡിയയിൽ ഫാൻസുകൾ ഉള്ള കൊലയാളിയുടെ സംരക്ഷണം വരെ സഭ അങ്ങ് ഏറ്റെടുത്തു..അതായത് ഇനി ആരും കൊലയാളി ജോണിയേ ചുമക്കേണ്ട. ഫാൻസ് കൂടുതൽ ഉള്ള ജോണി ഇനി ഞങ്ങൾക്ക് സ്വന്തം..ഇത് ഒരു ചതിയാണേ..ജോണിയുടെ കുടുംബമേ സൂക്ഷിച്ചോ.... സഭയിപ്പോൾ അവർക്ക് നിയമ സഹായം വാഗ്ദാനം നല്കി. മാപ്പു സാക്ഷിയാക്കാം എന്നു പറഞ്ഞു. ഒരു കൊലകേസിൽ ഏക പ്രതിയായിരിക്കുന്ന ആളേ എങ്ങിനെ ആ കേസിൽ മാപ്പ് സാക്ഷിയാക്കും..? പറ്റില്ല. നുണ പറയുന്നു. സഭ കൊലകേസിലേ പ്രതിയേ രക്ഷിക്കാൻ കാണിക്കുന്ന മഹാ മനസ്കതയ്ക്ക് നന്ദി. എന്നാൽ വൈദീകർ പ്രതികളായ കൊല കേസുകളും, അനവധി ബലാൽസംഗ കേസുകളും, പീഢന കേസും, സിവിൽ കേസുക്ലളും, മാന നഷ്ടകേസുകളും കേരളത്തിലേ പോലീസിലും കോടതിയിലും അട്ടി ഇട്ട് വയ്ച്ചിരിക്കുന്നു. ഈ ക്രൈസ്തവ സ്നേഹത്തിന്റെ ഉദാത്തമായ ഒലിപ്പീര്‌ അതിലേ ഇരകളുടെ
വീട്ടിൽ പോയെന്താ കാട്ടാത്തത്.. നിങ്ങൾ പറയൂ..ആദ്യം ആർക്കാണ്‌ നീതി വേണ്ടത്? കുരിശിൽ ആണിയടിച്ച് കൊല്ലാനായി തൂകിയിട്ട സഭയിലെ ഇരകളായ കുഞ്ഞാടുകൾക്കോ..പ്രതിക്കോ..ജോണിക്ക് നീതി കൊടുക്കണം..എന്നാൽ മറ്റുള്ളവർക്കും അത് വേണം..

ഒരു കൊലയാളിയുടെ വീട്ടിൽ പോയി ഇതാണ്‌ യഥാർഥ ക്രൈസ്തവ സ്നേഹം എന്നു വീഡിയോയിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ചവർ നീതിക്കാരി കരയുന്ന സഭയിലേ ഇരകളേ കാണാതെ പോകുന്നു. സംശയ ലേശമെന്ന്യേ തെളിഞ്ഞ കൊലകേസിലേ പ്രതിക്ക് സഹായവും പണവും നല്കുമ്പോൾ സഭയും, പട്ടക്കാരായും സഭയായും തകർത്ത ഇരകൾക്ക് എന്താ നീതി കൊടുക്കാത്തത്. സർവ്വതും തകർന്ന ഇരകൾ നിന്ന് കരഞ്ഞു മരിക്കുന്നു..അവർക്ക് നീതി കോടതിയിൽ നിന്നല്ല വേണ്ടത്. സഭയിൽ നിന്നാണ്‌. അവരുടെ വീടുകളിൽ പോകൂ..വിലാപം നടത്തൂ..അവരേ കെട്ടിപുണർന്ന് സ്നേഹിക്കൂ..ആദ്യം നീതി വേണ്ടത്..നീതിക്കായി കാത്തിരിക്കുന്ന ഇരകൾക്കു തന്നെയാണ്‌. കാപട്യം കാണിക്കാതെ ആദ്യം ചെയ്ത തെറ്റുകൾ തിരുത്തൂ​‍..എന്നിട്ട് മതി പ്രതികളേ രക്ഷിക്കാൻ പോകൽ. പട്ടക്കാർ വൈദീകന്റെ അമ്മയുമായി ഓടിയെത്താൻ കാരണം വേറെയും. വൈകിട്ട് 4 മണി കഴിഞ്ഞാൽ ആ കപ്യാരേ പള്ളിയിൽ നിന്നും പറഞ്ഞുവിടും. തീർഥാടന കേന്ദ്രത്തിൽ പിന്നെ വരുന്ന നേർച്ചയും കാഴ്ച്ചയും ഒക്കെ രഹസ്യം..കപ്യാർ രഹസ്യങ്ങളുടെ കലവറയാണെന്നും അരമനക്കാർ അതെല്ലാം അടക്കാൻ വാരികുഴി ഒരുക്കുന്നു എന്നും അഡ്വ പോളച്ചൻ പറയുന്നു. ഒടുവിൽ അടുത്തു കൂടി ഇവർ കപ്യാർക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുത്ത് ചതിച്ച് കഴിയുമ്പോഴേ ആ കുടുംബം ഈ സ്നേഹമഴയുടെ അർഥം മനസിലാക്കൂ.

വിന്‍സ് മാത്യു

True Catholic 2018-03-05 20:29:02
കുറച്ചു കാലമായി കേരള കത്തോലിക്കാ സഭ ഒരു നാറ്റക്കേസ് ആയി മാറിയിട്ടുണ്ട്. സഭാധ്യക്ഷന്‍ മുതല്‍ നാണ്‍ക്കേട് ഉണ്ടാക്കുന്നു.
വൈദികരും കന്യാസ്ത്രികളും അഹങ്കാരികളായി. വിശുദ്ധ ജീവിതവും ലളിത ജീവിതവും നയിക്കേണ്ടതിനു പകരം അഹന്തയും പണക്കൊഴുപ്പും ഒക്കെ കൈമുതലായി. സഭ എന്താ പണം കൂട്ടി വയ്ക്കാനുള്ള ബാങ്കോ? പണം ഉണ്ടാക്കല്‍ സഭയുടെ ലക്ഷ്യമല്ല. 

കപ്യാർ 2018-03-05 15:47:38
എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സ് ആക്കി. ആശാന്റെ കാലു തല്ലി ഒടിച്ചവനോട് വിശാല മാനസ്കൻ ആയ  ആശാൻ മാപ്പു നൽകി.  
സഭയുടെ  അടവ് നയത്തിന്റെ ഭാഗം ആണ് ഈ മകൻ നഷ്ടപ്പെട്ട പാവം അമ്മയെക്കൊണ്ട് ഈ നാടകം കളിപ്പിക്കുന്നത്.  ഈ മെത്രാൻ മാർക്ക് പറച്ചിലും പ്രവർത്തിയും ആയി എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ തീവ്ര വാദികൾ കൈവെട്ടിയ ജോസഫ് സാറിനെ പോയി ഒന്ന് കണ്ട് അദ്ദേഹത്തിനെ ആശ്വസിപ്പിക്കാൻ ഒരു മനസ്സ് കാണിക്കു. എന്നിട്ടു ക്രിസ്തുവിന്റെ സ്നേഹത്തെ പറ്റി വീമ്പു പറയാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക