Image

കേരളാ ബജറ്റ്‌ നാളെ: കാര്‍ഷിക മേഖലയ്‌ക്ക്‌ ഊന്നല്‍ നല്‍കും

Published on 18 March, 2012
കേരളാ ബജറ്റ്‌ നാളെ: കാര്‍ഷിക മേഖലയ്‌ക്ക്‌ ഊന്നല്‍ നല്‍കും
തിരുവനന്തപുരം: കേരളാ ബജറ്റ്‌ നാളെ (തിങ്കള്‍) രാവിലെ 9 മണിക്ക്‌ ധനമന്ത്രി കെ.എം. മാണി അവതരിപ്പിക്കും. മാണിയുടെ പത്താമത്‌ ബജറ്റാണിത്‌. കാര്‍ഷിക മേഖല വന്‍ തകര്‍ച്ചയിലെന്ന്‌ സാമ്പത്തിക അവലോകന സര്‍വെ വെളിപ്പെടുത്തുന്നു. നെല്ല്‌ ഉത്‌പാദനം കുറഞ്ഞു. 2009- 10ല്‍ 234000 ഹെക്ടറില്‍ നെല്‍കൃഷി ഉണ്ടായിരുന്നത്‌ 2010- 11 ല്‍ 21, 3000 ഹെക്ടറായി കുറഞ്ഞു. നെല്ലിന്റെ ഉല്‌പാദനം 200910ല്‍ 598000 മെട്രിക്‌ ടണ്‍ ആയിരുന്നത്‌ 201011ല്‍ 52, 2000 മെട്രിക്‌ ടണ്‍ ആയി കുറഞ്ഞുവെന്ന്‌ സാമ്പത്തിക അവലോകനരേഖ വിലയിരുത്തുന്നു.

കേരളത്തിലെ തൊഴിലില്ലായ്‌മ വളരെ രൂക്ഷമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ംപ്ലോയ്‌മെന്‍റ്‌ എക്‌സ്‌ചേഞ്ചുകളില്‍ പേര്‌ രജിസ്റ്റര്‍ ചെയ്‌തവരുടെ എണ്ണം 43.42 ലക്ഷമാണ്‌. ഇതില്‍ 25.68 ലക്ഷം പേര്‍ (59.1 ശതമാനം) സ്‌ത്രീകളാണ്‌. പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്‌ടിക്കുകയാണ്‌ പോംവഴിയെന്നും സര്‍വ്വ പറയുന്നു.

റവന്യൂ കമ്മിയിലും 201011 വര്‍ഷത്തില്‍ കുറവുണ്ടായിട്ടുണ്ട്‌. 2006- 07 വര്‍ഷത്തില്‍ 2638 കോടി രൂപയായിരുന്ന റവന്യൂ കമ്മി 200910 വര്‍ഷത്തില്‍ 5023 കോടി രൂപയായി ഉയര്‍ന്നിരുന്നു. 2010-11 വര്‍ഷത്തില്‍ ഇത്‌ 3674 കോടി രൂപയായിട്ടാണ്‌ കുറഞ്ഞിരിക്കുന്നത്‌.

എന്നാല്‍ കേരളത്തിന്റെ ടൂറിസം മേഖല വളര്‍ച്ചയുടെ പാതയിലാണ്‌. 200910ല്‍ വളരെ പ്രകടമായിരുന്നു. എന്നാല്‍ 201011 വര്‍ഷത്തില്‍ ഈ സ്ഥിതിക്ക്‌ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്‌. കേരളത്തിലെത്തിയ വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്‌. 201011 വര്‍ഷത്തില്‍ വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 18.31 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായും അവലോകനരേഖ വിശദീകരിക്കുന്നു.

കുറഞ്ഞ മൂലധന ചെലവില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ചെറുകിട ഇടത്തരം വ്യവസായ മേഖല (എം.എസ്‌.എം.ഇ)യ്‌ക്കു കഴിഞ്ഞിട്ടുണ്ട്‌. 201011 വര്‍ഷത്തില്‍ 10882 യൂണിറ്റുകള്‍ വഴി 1453 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിലുണ്ടായി. ഈ യൂണിറ്റുകള്‍ വഴി മൊത്തം 84878 തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെട്ടതായും സര്‍വ്വെ വെളിപ്പെടുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക