Image

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമായ പ്രവാസി പുനരധിവാസനയം ഉടനെ പ്രഖ്യാപിയ്ക്കണം : നവയുഗം

Published on 03 March, 2018
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമായ പ്രവാസി പുനരധിവാസനയം  ഉടനെ പ്രഖ്യാപിയ്ക്കണം : നവയുഗം
ദമ്മാം: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ വളരെ പ്രയാസമേറിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍, സ്വദേശിവല്‍ക്കരണം മൂലം ഗള്‍ഫ് പ്രവാസികളുടെ വന്‍തോതിലുള്ള  തിരിച്ചുവരവ് അനിവാര്യമാണെന്ന സത്യം ഉള്‍ക്കൊണ്ട്,  തിരിച്ചു വരുന്ന   പാവപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിയ്ക്കുന്നതിനു വേണ്ടി വ്യക്തമായ നയങ്ങളും പദ്ധതികളും രൂപീകരിയ്ക്കാനും, കാലതാമസം ഇല്ലാതെ അവ പ്രഖ്യാപിയ്ക്കാനും ഉള്ള നടപടികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി സ്വീകരിയ്ക്കണമെന്ന് നവയുഗം ദമ്മാം ഫൈസലിയ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദമ്മാം ഫൈസലിയയില്‍ ശ്രീകുമാര്‍ വെള്ളല്ലൂരിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഫൈസലിയ യൂണിറ്റ് സമ്മേളനം നവയുഗം ദമ്മാം മേഖല പ്രസിഡന്റ് അരുണ്‍ നൂറനാട് ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രനേതാക്കളായ സാജന്‍ കണിയാപുരം, ഷാജി മതിലകം എന്നിവര്‍ ആശംസപ്രസംഗം നടത്തി. സമ്മേളനത്തില്‍ ഷെഹീന്‍ സ്വാഗതവും, എബിന്‍ നന്ദിയും പറഞ്ഞു. 

ഫൈസലിയ യൂണിറ്റ് ഭാരവാഹികളായി  എബിന്‍ ചാരുംമൂട് (പ്രസിഡന്റ്), താജിഷ് വെഞ്ഞാറന്മൂട് (വൈസ് പ്രസിഡന്റ്), ഷെഹിന്‍ തിരുവനന്തപുരം (സെക്രെട്ടറി), അനില്‍ കാസര്‍കോട് (ജോയിന്റ് സെക്രെട്ടറി), അന്‍ഷാദ് കായംകുളം (ട്രെഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.


കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമായ പ്രവാസി പുനരധിവാസനയം  ഉടനെ പ്രഖ്യാപിയ്ക്കണം : നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക