Image

സ്വവര്‍ഗ്ഗ ദമ്പതിമാര്‍ക്ക് ദത്തെടുക്കുന്നതിനുള്ള അവകാശം നിഷേധിക്കാം

പി.പി. ചെറിയാന്‍ Published on 03 March, 2018
സ്വവര്‍ഗ്ഗ ദമ്പതിമാര്‍ക്ക് ദത്തെടുക്കുന്നതിനുള്ള അവകാശം നിഷേധിക്കാം
ജോര്‍ജിയ: സ്വവര്‍ഗ്ഗ ദമ്പതിമാര്‍ ദത്തെടുക്കണമെന്ന ആവശ്യവുമായി സമീപിച്ചാല്‍ അഡോപ്ഷന്‍ ഏജന്‍സികള്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് അപേക്ഷ നിരസിക്കുന്നതിനുള്ള നിയമം ജോര്‍ജിയ സെനറ്റ് പത്തൊമ്പതിനെതിരേ മുപ്പത്തഞ്ച് വോട്ടുകളോടെ പാസാക്കി.

ശക്തമായ വാദ പ്രതിവാദങ്ങള്‍ക്കുശേഷമാണ് വെള്ളിയാഴ്ച സെനറ്റ് ബില്‍ പാസാക്കിയത്. ടാക്‌സ് പെയേഴ്‌സിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഫോസ്റ്റര്‍ കെയര്‍ സിസ്റ്റം സ്വവര്‍ഗ്ഗ ദമ്പതിമാര്‍ക്ക് കുട്ടികളെ ദത്തെടുക്കുന്നതിനുള്ള അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു ഡമോക്രാറ്റിക് ജോര്‍ജിയ സെനറ്റര്‍ നാന്‍ ഒറോക്ക് പറഞ്ഞു.

ട്രാന്‍സ്ജന്റര്‍, സിംഗിള്‍ പേരന്റ്‌സ് എന്നിവര്‍ക്കും ദത്തെടുക്കുന്നതിനുള്ള അവകാശം നിഷേധിക്കുന്നതിനുള്ള അവകാശവും ഒരു പരിധിവരെ ഈ ബില്ല് അഡോപ്ഷന്‍ ഏജന്‍സികള്‍ക്ക് നല്‍കുന്നുണ്ട്.

ജോര്‍ജിയ റിപ്പബ്ലിക്കന്‍ സെനറ്റര്‍ വില്യം ലിഗാണ് ബില്ലിന്റെ അവതാരകന്‍. ജോര്‍ജിയ സെനറ്റ് പാസാക്കിയ ഈ ബില്ല് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക