Image

അഖില ഓസ്‌ട്രേലിയ വടംവലി മത്സരം ഗോള്‍ഡ് കോസ്റ്റില്‍ മാര്‍ച്ച് 11ന്

Published on 03 March, 2018
അഖില ഓസ്‌ട്രേലിയ വടംവലി മത്സരം ഗോള്‍ഡ് കോസ്റ്റില്‍ മാര്‍ച്ച് 11ന്

ഗോള്‍ഡ് കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അഖില ഓസ്‌ട്രേലിയ വടംവലി മത്സരം സംഘടിപ്പിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന മത്സരം മാര്‍ച്ച് 11ന് ഞായറാഴ്ച രാവിലെ 9ന് ഗോള്‍ഡ് കോസ്റ്റില്‍ അരുണ്‍ടേല്‍ പ്രൈമറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് നടക്കപ്പെടുക.

മത്സരത്തോടനുബന്ധിച്ചു ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. ആവേശകരമായ മത്സരം കാണുന്നതിനും ഈ കായിക മാമാങ്കം വിജയിപ്പിക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക.


ഷാജി കുര്യന്‍(പ്രസിഡന്റ്) 0470538360
മെക്‌സണ്‍ തോമസ്(സെക്രട്ടറി)
അജുമോന്‍ പോള്‍ 0470324870
കുര്യന്‍ സ്‌കറിയ 0450271508 

റിപ്പോര്‍ട്ട്: ജോണ്‍ തോമസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക