Image

ബോഡ്‌വിന്‍ സൈമനെയും ഷാഫി ഷംസുദിനെയും ലണ്ടന്‍ മലയാള സാഹിത്യവേദി ആദരിക്കുന്നു

Published on 03 March, 2018
ബോഡ്‌വിന്‍ സൈമനെയും ഷാഫി ഷംസുദിനെയും ലണ്ടന്‍ മലയാള സാഹിത്യവേദി ആദരിക്കുന്നു

ലണ്ടന്‍: ലണ്ടന്‍ മലയാള സാഹിത്യവേദി രണ്ടു വര്‍ഷത്തിലൊരിക്കല്‍ കലാ സാഹിത്യ സാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു നല്‍കുന്ന 2018 ലെ പുരസ്‌കാരങ്ങള്‍ക്ക് യുകെയിലെ കലാരംഗത്ത് പ്രസിദ്ധരായ പ്രമുഖ നാടകനടനും നാടക സംവിധായകനുമായ ബോഡ്‌വിന്‍ സൈമണും നിരവധി ഷോര്‍ട്ട് ഫിലിമുകളുടെ സംവിധായകനായും തിരകഥാകൃത്താവും യുകെയിലെ കലാരംഗത്ത് സുപരിചിതനായ ഷാഫി ഷംസുദിനും അര്‍ഹരായി. ഏപ്രില്‍ 7 ന് ശനിയാഴ്ച ഈസ്റ്റ് ഹാമില്‍ ട്രിനിറ്റി സെന്ററില്‍ വൈകുന്നേരം 5 മുതല്‍ നടക്കുന്ന 'വര്‍ണ്ണാനിലാവ് 2018' എന്ന നൃത്ത സംഗീത സന്ധ്യയോടനോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നു.

ഇംഗ്ലണ്ടിലെ നാടകപ്രേമികള്‍ക്ക് വളരെ സുപരിചിതനാണ് ബാബു എന്നറിയപ്പെടുന്ന ബോഡ്വിന്‍ സൈമണ്‍. കൊല്ലം ജില്ലയില്‍ മയ്യനാടിനടുത്ത് പുല്ലിച്ചിറ സ്വദേശിയാണ് ഇദ്ദേഹം. നാലാം വയസില്‍ നാടകം അഭിനയിച്ചു തുടങ്ങിയ ബാബു സ്‌കൂള്‍ വിദ്യാഭാസത്തിന് ശേഷം കോളേജ് വിദ്യാഭാസകാലത്തും നാടകാഭിനയ രംഗത്ത് സജീവമായിരുന്നു. യുകെയിലെ വിവിധ സംഘടനകള്‍ നടത്തിയ നാടക മത്സരങ്ങളില്‍ നല്ല നടന്‍, സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ നിരവധി തവണ ലഭിച്ചിട്ടുള്ള ബാബു എന്ന ബോഡ്വിന്‍ സൈമണ്‍ ഇന്നും നാടകരംഗത്ത് സജീവമാണ്. പ്രസിദ്ധ ചലച്ചിത്ര സംവിധവയകന്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇംഗ്ലീഷ് എന്ന സിനിമയില്‍ പ്രമുഖമായ വേഷവും ബാബു ചെയ്തിട്ടുണ്ട്. ഭാര്യയും മൂന്ന് പെണ്‍മക്കളും അടങ്ങുന്നതാണ് ബാബുവിന്റെ കുടുബം. ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ താമസം.

സാഹിത്യവേദിയുടെ പുരസ്‌കാരത്തിന് അര്‍ഹനായ ഷാഫി ഷംസുദിനും കൊല്ലം സ്വദേശിയാണ്. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസില്‍ ക്വാളിറ്റി ഇന്പ്രൂവ്‌മെന്റ് അഡ്വൈസറായി ജോലി ചെയ്യുന്നു. തന്റെ നഴ്‌സിംഗ് വിദ്യാഭാസ കാലത്ത് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ മാഗസിന്‍ എഡിറ്ററായിരുന്നു. യുകെയിലെത്തിയ ഷാഫി 2008ല്‍ സമ്മര്‍ ഇന്‍ ബ്രിട്ടന്‍ എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുകയും തിരക്കഥ എഴുതുകയും ചെയ്തു. 2014ല്‍ ഓര്‍മകളില്‍ സെലിന്‍ എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകനും തിരക്കഥാകൃത്തും ഷാഫി ആയിരുന്നു. വളരെയധികം പ്രേക്ഷക പ്രശംസ നേടിയ 2016 ല്‍ നിര്‍മിച്ച  ഷോര്‍ട്ഫിലിമിന്റെയും സംവിധായകനും തിരക്കഥാകൃത്തും ഷാഫിയായിരുന്നു. ഷാഫി ലണ്ടനില്‍ താമസിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക