Image

അബുദാബി മലയാളി സമാജം സാഹിത്യ അവാര്‍ഡ് പി.കെ. പാറക്കടവിന്

Published on 03 March, 2018
അബുദാബി മലയാളി സമാജം സാഹിത്യ അവാര്‍ഡ് പി.കെ. പാറക്കടവിന്
അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ സാഹിത്യ അവാര്‍ഡ് പി.കെ. പാറക്കടവിനു സമ്മാനിച്ചു. മലയാളി സമാജത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി.പി. പദ്മനാഭന്‍ അവാര്‍ഡ് സമ്മാനിച്ചു. 

ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പ്രശസ്തി പത്രവും ഫലകവും 25,000 രൂപയും അടങ്ങുന്നതാണ് സമാജം പുരസ്‌കാരം. പോള്‍ സക്കറിയ ചെയര്‍മാനും ഡോ. എം.ആര്‍ തന്പാന്‍, എ.എം. മുഹമ്മദ് അംഗങ്ങളുമായ ജൂറി ആണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

സാംസ്‌കാരിക സമ്മേളനത്തില്‍ എ.എം മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. 

സമാജം പ്രസിഡന്റ വക്കം ജയലാല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എ.എം. അന്‍സാര്‍ സ്വാഗതം ആശംസിച്ചു. സമാജം രക്ഷാധികാരികളായ സോമരാജന്‍, ലൂയിസ് കുരിയാക്കോസ്, സമാജം മുന്‍ പ്രസിഡന്റുമാരായ ഇടവ സൈഫ്, യേശുശീലന്‍, ഡഅഋ എക്‌സ്‌ചേഞ്ച് പ്രതിനിധി മൊയ്തീന്‍ കോയ, പി.ടി. റഫീഖ്, ഷുഹൈബ് പള്ളിക്കല്‍, അന്‍സാരി വഹാബ്, ടോമിച്ചന്‍ വര്‍ക്കി, പുന്നൂസ് ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക