Image

മതേതര സമൂഹം രാഷ്ട്രീയമായി സംഘടിക്കാത്തത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണി

Published on 03 March, 2018
മതേതര സമൂഹം രാഷ്ട്രീയമായി സംഘടിക്കാത്തത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണി
റിയാദ്: ലോകത്തിലെ ഏറ്റവും മഹത്തായ ഭരണഘടനയുള്ള രാജ്യത്തെ പൗരന്‍മാര്‍ ജനാധിപത്യത്തിന്റെ കാവലാളുകള്‍ ആവണമെന്നും മതേതര സമൂഹം രാഷ്ട്രീയമായി സംഘടിച്ചില്ലെങ്കില്‍ ഫാസിസത്തെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നും റിയാദ് ഇന്ത്യന്‍ ഇസ്്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എം.എം അക്ബര്‍ ഐക്യദാര്‍ഢ്യ സംഗമം ഓര്‍മപ്പെടുത്തി. അബ്ൂബക്കര്‍ എടത്തനാട്ടുകരയുടെ അധ്യക്ഷതയില്‍ കെ.ഐ അബ്ദുല്‍ജലാല്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാനും മതനിരപേക്ഷ ചേരിയെ ഒന്നിപ്പിക്കാനും മതേതര രാഷ്ട്രീയ ചേരികള്‍ തയ്യാറാവണം. എതിരാളികളെ ഭിന്നിപ്പിച്ചും ഭീതിപ്പെടുത്തിയുമാണ് ഫാസിസം നിലകൊള്ളുന്നത്. അതിനാല്‍ അവരെ ബൗദ്ധികമായും രാഷ്ട്രീയമായും ഏതിര്‍ക്കേണ്ടതുണ്ട്.

പ്രബോധകന്‍ എം.എം അക്ബര്‍ അന്യായമായി വേട്ടയാടപ്പെടുമ്പോഴും രാജ്യത്തിന്റെ നീതിപീഠത്തിലാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രതീക്ഷ. അദ്ദേഹത്തിന്റെ മൂന്ന് പതിറ്റാണ്ടിന്റെ തുറന്ന ജീവിതം അടുത്തറിഞ്ഞ മതേതര സമൂഹം അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സന്നദ്ധരാവുന്നത് തന്നെ അദ്ദേഹം ഫാസിസത്തിനും തീവ്രവാദത്തിനുമെതിരെ ശക്തമായി നിലകൊണ്ടതുകൊണ്ട് മാത്രമാണ്.

ജനാധിപത്യ മാര്‍ഗത്തിലൂടെ അവകാശധ്വംസനങ്ങള്‍ക്കെതിരെ കക്ഷിവ്യത്യാസമില്ലാതെ മനുഷ്യപക്ഷത്തിന്റെ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയര്‍ന്നുവരേണ്ടതെന്ന് പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.

വിവിധ സംഘടനാ പ്രതിനിധികളായ സത്താര്‍ താമരത്ത്(കെ.എം.സി.സി), മുജീബ് തൊടുകപ്പുലം (സൗദി ഇസ്ലാഹി സെന്റര്‍), സുഫിയാന്‍ അബ്ദുസ്സലാം (ആര്‍.ഐ.സി.സി), അലവിക്കുട്ടി ഒളവട്ടൂര്‍ (ഇസ്ലാമിക് സെന്റര്‍), ഉബൈദ് എടവണ്ണ (മീഡിയ ഫോറം), ശഫീഖ് കിനാലൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, പിവി അജ്മല്‍ (എം.ഇ.എസ്), നൗഷാദലി കോഴിക്കോട ്(എം.എസ്.എസ്), അബ്ദുല്ലത്തീഫ് പി.പി (കെ.ഐ.ജി), അയ്യൂബ് കരൂപ്പടന്ന, വി.ജെ നസ്റുദ്ദീന്‍ പ്രസംഗിച്ചു. സഅദുദ്ദീന്‍ സ്വലാഹി സമാപന പ്രസംഗം നടത്തി.

അഡ്വ.ജലീല്‍ ആമുഖ പ്രസംഗവും ബഷീര്‍ സ്വലാഹി പ്രമേയം അവതരിപ്പിക്കുകയും ചെയ്തു .ഫസലുറഹ്്മാന്‍ അറക്കല്‍ ഖിറാഅത്ത് നടത്തി. എം.ഡി ഹുസ്സന്‍ സ്വാഗതവും അബ്ദുറഹ്്മാന്‍ മദീനി നന്ദിയും പറഞ്ഞു.അബ്ദു റസാഖ് സ്വലാഹി ,അബ്ദുല്‍ അസീസ് കോട്ടക്കല്‍, അബ്ദുല്‍ വഹാബ് പാലത്തിങ്കല്‍, മുഹമ്മദ് കുട്ടി കടന്നമണ്ണ, അബ്ദു റസാഖ് എടക്കര, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചിത്രം: റിയാദ് ഇന്ത്യന്‍ ഇസ്്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എം.എം അക്ബര്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ ജയന്‍ കൊടുങ്ങല്ലൂര്‍ സംസാരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക