Image

സൗദിയില്‍ വനിതകള്‍ക്ക് െ്രെഡവിംഗ് സ്‌കുളുകള്‍ ഞായറാഴ്ച മുതല്‍

Published on 03 March, 2018
സൗദിയില്‍ വനിതകള്‍ക്ക് െ്രെഡവിംഗ് സ്‌കുളുകള്‍ ഞായറാഴ്ച മുതല്‍

ദമാം: സൗദിയില്‍ വനിതകള്‍ക്ക് െ്രെഡവിംഗ് പരിശീലനം ഞായറാഴ്ച മുതല്‍ തുടങ്ങും. അമേരിക്ക, ബ്രിട്ടന്‍, നോര്‍ത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദരായ വനിതകളാണ് െ്രെഡവിംഗില്‍ പരിശീലനം നലകുക. 

െ്രെഡവ് ചെയ്യുന്‌പോള്‍ അറിഞ്ഞിരിക്കേണ്ട വിവിധ ട്രാഫിക് സിഗ്‌നലുകളെക്കുറിച്ചും റോഡുകളില്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചുമെല്ലാം ഇവര്‍ സ്വദേശി വനിതകള്‍ക്ക് അവബോധം നല്‍കും. യാത്രക്കിടയില്‍ വാഹനങ്ങള്‍ക്കുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിശീലനവും നല്‍കും.

റിയാദ്, ജിദ്ദ, ദമാം ഉള്‍പ്പടെയുള്ള നാലു പട്ടണങ്ങളിലാണ് ആദ്യ വനിത െ്രെഡവിംഗ് സ്‌കൂളുകള്‍ തയാറായിട്ടുള്ളത്. ്രെഡെവിംഗ് ലൈസന്‍സ് ജൂണ്‍ മുതല്‍ അനുവദിക്കും. 

ഇതിനോടകം നിരവധി സ്വദേശി വനിതകളാണ് െ്രെഡവിംഗ് ലൈസന്‍സ് കരസ്ഥമാക്കുന്നതിനു തയാറായി മുന്നോട്ടു വന്നിട്ടുള്ളത്.

ടാക്‌സി സേവനം നടത്തുന്നതിനും വനിതകള്‍ക്ക് അനുമതി നല്‍കുമന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക