Image

സമ്പത്ത്‌ കസ്റ്റഡി മരണം: പുതിയ സി.ബി.ഐ സംഘം അന്വേഷിക്കും

Published on 18 March, 2012
സമ്പത്ത്‌ കസ്റ്റഡി മരണം: പുതിയ സി.ബി.ഐ സംഘം അന്വേഷിക്കും
കൊച്ചി: പാലക്കാട്‌ പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്ത്‌ കസ്റ്റഡിയില്‍ മരിച്ച കേസ്‌ അന്വേഷിക്കുന്ന സി.ഐ.ഐ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണത്തില്‍ ആരോപണ വിധേയരായവരെ ഒഴിവാക്കിയാണ്‌ പുതിയ സംഘത്തെ അന്വേഷണ ചുമതല ഏല്‍പിക്കാന്‍ സിബിഐ ജോയിന്റ്‌ ഡയറക്‌ടറുടെ നേതൃത്വത്തില്‍ ഇവിടെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌ത പി.ജി. ഹരിദത്ത്‌ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ ചില ഉദ്യോഗസ്ഥര്‍ അന്വേഷണത്തെ സ്വാധീനിക്കുന്നതായി പരാമര്‍ശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക