മലബാര്‍ സിമന്റ്സ് അഴിമതി സിബിഐക്ക് വിടണം: സുധീരന്
Published on 18 March, 2012
തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് അഴിമതി അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച കത്ത് അദ്ദേഹം ഉമ്മന്‍ചാണ്ടിക്ക് നല്കി. ഏതു മുന്നണി ഭരിച്ചാലും
അഴിമതിക്കാര്‍ സംരക്ഷിക്കപ്പെടുന്നത് രാഷ്ട്രീയക്കാര്‍ക്ക് അപമാനകരമാണെന്നും
സുധീരന് പറഞ്ഞു.
ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന വിജലന്‍സിന്റെ അന്വേഷണ
പരിധിയില്‍ നിന്നു മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി ഉള്‍പ്പെടെയുള്ള
മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കിയതു നിര്‍ഭാഗ്യകരമാണെന്നും കത്തില്‍ പറയുന്നു.
നേരത്തെ രണ്ടുതവണ ഇക്കാര്യം ആവശ്യപ്പെട്ട് സുധീരന് കത്ത് നല്‍കിയിരുന്നു.
മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും
മക്കളുടെയും ദുരൂഹ മരണം സംബന്ധിച്ച കേസ് സിബിഐ അന്വേഷിച്ചുവരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല