Image

അപ്പു പിള്ളയ്ക്കിത് ജന്മ സാഫല്യം ; പൊങ്കാല സമര്‍പ്പണത്തിന്റെ 28 വര്‍ഷങ്ങള്‍

സ്വന്തം ലേഖകന്‍ Published on 04 March, 2018
അപ്പു പിള്ളയ്ക്കിത് ജന്മ സാഫല്യം ; പൊങ്കാല സമര്‍പ്പണത്തിന്റെ 28 വര്‍ഷങ്ങള്‍
തിരുവനന്തപുരം:ലോകത്തിന്റെ ഏതു കോണില്‍ ആണെങ്കിലും അപ്പു പിള്ളയും,ഭാര്യ രാജി പിള്ളയും ഫെബ്രുവരി അവസാന നാളുകളില്‍ തിരുവന്തപുരത്തെ വീട്ടിലെത്തും .മാര്‍ച്ച ആദ്യവാരം നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുവാനും ,അവിടെയെത്തുന്ന ഭക്തജങ്ങള്‍ക്കു വേണ്ട സഹായം ചെയ്തു കൊടുക്കുവാനും ഇരുവരും സജീവമായി ഉണ്ടാകും.കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ന്യൂ യോര്‍ക്കിന്റെ സ്ഥാപക മെമ്പര്‍ ,നായര്‍ ബെനവലന്റ് അസോസിയേഷന്‍ സ്ഥാപക മെമ്പര്‍ ,കെ എഛ് എന്‍ എ യുടെ സംഘാടകന്‍ ,ഫൊക്കാനയുടെ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സംഘടകനാണ് അപ്പു പിള്ള.അമേരിക്കയില്‍ ഒരു ഓണം ഉണ്ടെങ്കില്‍ മലയാളികളുടെ പൊന്നു തമ്പുരാന്‍ മാവേലിയായി അപ്പു പിള്ളയുണ്ടാകും.രണ്ട് സിനിമകളുടെ നിര്‍മ്മാതാവ് ,നടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ അപ്പു പിള്ള ആറ്റുകാല്‍ അമ്മയ്ക്ക് മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ സാധാരണ ഭക്തനാകുന്നു .ഏതാണ്ട് ഇരുപത്തിയെട്ടു വര്‍ഷമായി അപ്പുപിള്ളയുടെ കുടുംബം പൊങ്കാല സമര്‍പ്പണത്തിനായി അമേരിക്കയില്‍ നിന്നെത്തുന്നത്.ഭാര്യ രാജിയാണ് പൊങ്കാല ഇടുന്നതെങ്കിലും കാര്യക്കാരനായി അപ്പു പിള്ളയും ഉണ്ടാകും.പൊങ്കാല ഇടുക മാത്രമല്ല പൊങ്കാല സമര്‍പ്പണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന ഭക്തജനങ്ങളെ സഹായിക്കുന്ന ദൗത്യവും ഈ കുടുംബം ഏറ്റെടുക്കുന്നു.ആറ്റുകാല്‍ ക്ഷേത്രത്തിനു അടുത്താണ് അപ്പു പിള്ളയുടെ വീട്.പൊങ്കാലയുടെ തലേ ദിവസം തന്നെ വീടും പരിസരവും ഭക്ത ജനങ്ങളെ കൊണ്ട് നിറയും.അവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും എത്തിച്ചു നല്‍കുക,അവരെ തൃപ്തിപ്പെടുത്തുക എന്നതിലാണ് ഞങ്ങളുടെ സന്തോഷം.ഇത്തവണ ഏതാണ്ട് മുന്നൂറു കുടുംബങ്ങള്‍ ആണ് അപ്പു പിള്ളയുടെയും ,രാജി പിള്ളയുടെയും അതിഥികള്‍ ആയി എത്തിയത്.ആറ്റുകാല്‍ യുവ കേസരി ക്ലബ് ചുക്കാന്‍ പിടിക്കുന്ന സഹായ പ്രവര്‍ത്തനങ്ങളിലും മുഖ്യ സഹായിയായി അദ്ദേഹവും കൂടി.ഇത്തവണ യുവ കേസരി ക്ലബിന്റെ പൊങ്കാല സഹായ ഹസ്തം പരിപാടികള്‍ ഉത്ഘാടനം ചെയ്യുവാനെത്തിയത് മലയാളത്തിന്റെ പ്രിയ നടന്‍ ഇന്ദ്രന്‍സ് ആയിരുന്നു.സംഘടനാ ,സാമൂഹ്യ പ്രവര്‍ത്തകണ്‍ എന്ന നിലയില്‍ അപ്പു പിള്ളയും സഹ ഉല്‍ഘാടകനായി ദീപം തെളിയിച്ചു.
തന്റെ ജീവിതത്തിലെ പുണ്യ നിമിഷങ്ങളില്‍ ഒന്നാണ് ആറ്റുകാല്‍ പൊങ്കാല എന്ന് അപ്പു പിള്ള
ഇ-മലയാളിയോട് പറഞ്ഞു .

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പു മുതല്‍ പൊങ്കാല വഴിപാട് നടന്നു വരുന്നതാണ് . കുംഭമാസത്തിലെ മകം നക്ഷത്രത്തിലാണ് ആറ്റുകാല്‍പൊങ്കാല. അതോടനുബന്ധിച്ച് കുത്തിയോട്ടം, തോറ്റംപാട്ട്, താലപ്പൊലി തുടങ്ങിയ അനേകം അനുഷ്ഠാനങ്ങളുമുണ്ട്. അവയിലെല്ലാം അനേകം ആളുകള്‍ പങ്കെടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ജനങളുടെ എണ്ണം കൂടി .തിരുവനതപുരം നഗരവും പരിസര പ്രദേശങ്ങളിലെല്ലാം പൊങ്കാല സമര്‍പ്പണം നടക്കുന്നു.

പൊങ്കാല മഹോത്സവം നടക്കുമ്പോള്‍ അതില്‍ പങ്കെടുത്ത് പൊങ്കാല നൈവേദ്യം തയ്യാറാക്കി ദേവിക്ക് സമര്‍പ്പിച്ച് അനുഗ്രഹപുണ്യം നേടാനായി ലക്ഷക്കണക്കിനു സ്ത്രീകളാണ് എല്ലാ ക്ലേശങ്ങളും സഹിച്ച് എത്തുന്നത്.അവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഞാനാണ് നാട്ടുകാര്‍ ചെയ്തു കൊടുക്കും.അത് അമ്മയ്ക്ക് ഞങ്ങള്‍ തിരുവന്തപുരത്തുകാര്‍ നല്‍കുന്ന ആത്മ സമര്‍പ്പണം കൂടിയാണ് .

പൃഥ്വി, ആപം, തേജസ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ സമന്വയത്തിലൂടെ നൈവേദ്യ സമര്‍പ്പണം നടത്തുക എന്നതാണ് പൊങ്കാലയിലെ ആദര്‍ശം. മണ്‍കലംപൃഥ്വി, ജലംആപം, സൂര്യപ്രകാശംഅഗ്‌നി, തേജസ്സ്, കാറ്റ്‌വായു, തുറന്ന അന്തരീക്ഷംആകാശം ഇങ്ങനെ പഞ്ചഭൂതങ്ങളെക്കൊണ്ട് അന്നം പാകം ചെയ്ത് ദേവിക്ക് സമര്‍പ്പിക്കുന്നു. നൈവേദ്യം തീര്‍ത്ഥം തളിച്ച് സമര്‍പ്പിതമായിക്കഴിഞ്ഞാല്‍ ആ നൈവേദ്യവുമായി ഭക്തര്‍ സ്വഗൃഹങ്ങളിലേക്ക് മടങ്ങുന്നു. പൊങ്കാല സമര്‍പ്പിക്കുന്നതോടുകൂടി എല്ലാ ഭക്തകളും സ്വന്തം വേദനകളും പരാധീനതകളും അവശതകളും സങ്കടങ്ങളും എല്ലാം ദേവിക്ക് സമര്‍പ്പിച്ച് അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയാണ്. നൈവേദ്യത്തോടൊപ്പം പ്രാര്‍ത്ഥനകളും സമര്‍പ്പിച്ച് സംതൃപ്തരായ ഭക്തജനങ്ങള്‍ മടങ്ങുന്നു. ഇങ്ങനെ നൈവേദ്യവും മനസ്സും ദേവിക്ക് സമര്‍പ്പിച്ച ധന്യതയോടെ മടങ്ങുന്ന സ്ത്രീകളുടെ സമൂഹമാണ് പൊങ്കാലയുടെ അത്ഭുതദൃശ്യം. ഓരോ പൊങ്കാല കഴിയുമ്പോളും മായാതെ ഈ ദൃശ്യം എപ്പോളും മനസ്സില്‍ ഉണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു.പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ആയിരുന്ന അപ്പു പിള്ള ഇപ്പോള്‍ റിട്ടയര്‍മെന്റിനു ശേഷം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുകയാണ്.

സാമൂഹ്യ പ്രവര്‍ത്തകന്‍ ,നടന്‍ നിര്‍മ്മാതാവ് തുടങ്ങിയ നിലയിലിലെല്ലാം സജീവ സാന്നിധ്യമായ അപ്പു പിള്ള ഇത്തവണ ന്യൂ യോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഫൊക്കാന നേതൃത്വത്തിലേക്ക് കടന്നു വരുവാനുള്ള തയ്യാറെടുപ്പിലുമാണ് ഇപ്പോള്‍
അപ്പു പിള്ളയ്ക്കിത് ജന്മ സാഫല്യം ; പൊങ്കാല സമര്‍പ്പണത്തിന്റെ 28 വര്‍ഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക