Image

വെസ്റ്റ് വെര്‍ജിനിയ സ്‌കൂളുകള്‍ നാളെ മുതല്‍ അടഞ്ഞു കിടക്കും- അദ്ധ്യാപകര്‍ സമരം ശക്തിപ്പെടുത്തും

പി പി ചെറിയാന്‍ Published on 05 March, 2018
വെസ്റ്റ് വെര്‍ജിനിയ സ്‌കൂളുകള്‍ നാളെ മുതല്‍ അടഞ്ഞു കിടക്കും- അദ്ധ്യാപകര്‍ സമരം ശക്തിപ്പെടുത്തും
വെസ്റ്റ് വെര്‍ജിനിയ: വെസ്റ്റ് വെര്‍ജിനിയയിലെ എല്ലാ പബ്ലിക് സ്‌കൂളുകളും തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്കു അടഞ്ഞു കിടക്കുമെന്ന് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടീച്ചേഴ്‌സ്, വെസ്റ്റ് വെര്‍ജിനിയ എജ്യുക്കേഷന്‍ തുടങ്ങിയ സംഘടനകള്‍ വ്യക്തമാക്കി. സംസ്ഥാനത്തെ 55 കൗണ്ടികളിലെ പബ്ലിക് സ്‌കൂളുകളെയാണ് ഇതു ബാധിക്കുക.

ശമ്പള വര്‍ധനവ് അഞ്ചു ശതമാനമാക്കണമെന്നാവശ്യപ്പെട്ടു ഗവര്‍ണറുമായി നടന്ന ചര്‍ച്ച വിജയിച്ചുവെങ്കിലും സ്റ്റേറ്റ് സെനറ്റ് ഗവര്‍ണറുമായി ചര്‍ച്ച ചെയ്തു അംഗീകരിച്ച 5% നാലു ശതമാനമാക്കി വെട്ടിച്ചുരുക്കുകയായിരുന്നു. 

പബ്ലിക് സ്‌കൂള്‍ അധ്യാപകര്‍ ആരംഭിച്ച സമരം രണ്ടാമത്തെ ആഴ്ചയിലേക്കു പ്രവേശിച്ചതോടെയാണ് ഗവര്‍ണര്‍ ചര്‍ച്ചക്കു വഴങ്ങിയത്. അഞ്ചുശതമാനമായി ശമ്പള വര്‍ധന അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് അധ്യാപക സംഘടനകളുടെ  തീരുമാനം. അധ്യാപകരുടെ സമരം 277,000 വിദ്യാര്‍ഥികളെയും 35,000 ജീവനക്കാരേയും ബാധിക്കും. ഒരു ശതമാനം ശമ്പള വര്‍ധനവു കുറച്ചപ്പോള്‍ ഖജനാവിന് 17 മില്യനാണ് ലാഭം. അധ്യാപകരുടെ പണിമുടക്ക് നിയമ വിരുദ്ധമാണെന്ന് വെര്‍ജിനിയ  സ്‌കൂളുകളുടെ സൂപ്രണ്ട് സ്റ്റീവന്‍ ലെയന്‍ പറഞ്ഞു.
വെസ്റ്റ് വെര്‍ജിനിയ സ്‌കൂളുകള്‍ നാളെ മുതല്‍ അടഞ്ഞു കിടക്കും- അദ്ധ്യാപകര്‍ സമരം ശക്തിപ്പെടുത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക