ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും മകള്‍ പ്രാര്‍ത്ഥന
പാടിയ ഹിന്ദി ഗാനം വൈറലാകുന്നു. ഗിറ്റാര്‍ വായിച്ച് ചന്ന മേരെയാ മേരെയാ എന്ന
ഗാനമാലപിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ആദ്യമായിട്ടല്ല
സോഷ്യല്‍ മീഡിയ പ്രാര്‍ത്ഥനയുടെ ഗാനം ഏറ്റെടുക്കുന്നത്.
നേരെത്തെയും ഈ
കൊച്ചുമിടുക്കി പാടിയ പാട്ടുകള്‍ വൈറലായിരുന്നു. പാട്ടുകള്‍ക്ക് പുറമെ
ഡബ്സ്മാഷിലും താരമാണ് പ്രാര്‍ത്ഥന. മഞ്ജുവാര്യരും ഇന്ദ്രജിത്തും
കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ലാലേട്ടാ എന്ന ഗാനം
പാടിയിരിക്കുന്നതും പ്രാര്‍ത്ഥനയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല