Image

ഇന്ത്യന്‍ റെയില്‍വേ ആരുടേയും കുടുംബസ്വത്തല്ല: ദിനേഷ്‌ ത്രിവേദി

Published on 18 March, 2012
ഇന്ത്യന്‍ റെയില്‍വേ ആരുടേയും കുടുംബസ്വത്തല്ല: ദിനേഷ്‌ ത്രിവേദി
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ആരുടെയും കുടുംബ സ്വത്തല്ലെന്നും ഞാന്‍ തന്നെയാണ്‌ ഇപ്പോഴും റെയില്‍വേ മന്ത്രിയെന്നും ദിനേഷ്‌ ത്രിവേദി വ്യക്തമാക്കി. മമത ബാനര്‍ജിയോട്‌ ആദരവുണ്ട്‌. അവര്‍ ഒരു വലിയ നേതാവാണ്‌. എനിക്കൊരു പ്രശ്‌നവുമില്ല. അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും അവര്‍ക്കുണ്ട്‌. ഞാന്‍ അവരുടെ അഭിപ്രായത്തെ മാനിക്കുകയും ചെയ്യുമെന്നുംദിനേശ്‌ ത്രിവേദി പറഞ്ഞു.

തന്റെ രാജിയുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിന്‌ കാരണം സുദിപ്‌ ബന്ദോപാധ്യയാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. സുദിപ്‌ ബന്ദോപാധ്യയാണ്‌ ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നും ത്രിവേദി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക