Image

മക്കാലന്‍, മാര്‍വിന് പുതിയ സാരഥികള്‍

ശങ്കരന്‍കുട്ടി ഹൂസ്ടന്‍ Published on 05 March, 2018
മക്കാലന്‍, മാര്‍വിന് പുതിയ സാരഥികള്‍
മലയാളീ അസോസിയേഷന്‍ ഓഫ് റിയോ ഗ്രാന്‍ഡെ വാലി 2018 -2019 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വം സ്ഥാനമേറ്റു. മുന്‍ പ്രസിഡന്റ് ജേസണ്‍ വേണാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പുതിയ നേതൃത്വ നിരയെ പരിചയപ്പെടുത്തി. ശ്രീ ജോസഫ് ബിജു പ്രസിഡന്റ്, സജീവ് ജോര്‍ജ് വൈസ് പ്രസിഡന്റ്, ശ്രീ എബ്രഹാം മാര്‍ക്കോസ് സെക്രെട്ടറി, ശ്രീ സോബിന്‍ സെബാസ്റ്റ്യന്‍ ജോയിന്റ് സെക്രെട്ടറി, Dr ചെറി എബ്രഹാം ട്രഷറര്‍.

റിയോ ഗ്രാന്‍ഡെ വാലിയിലെ ആദ്യ മലയാളീ ഡോക്ടര്‍ ആയ Dr കൃഷ്ണന്‍, Dr ജോണ്‍ എബ്രഹാം, ശ്രീ ആന്റണി മാത്യു , ശ്രീ അനീഷ് ജോസഫ്, ശ്രീ സന്തോഷ് പോള്‍, ശ്രീ ഷിബി വര്ഗീസ്, ശ്രീ ബിജു കോട്ടക്കല്‍, ശ്രീ ജെറിന്‍ ജോസഫ്, ശ്രീ ജോര്‍ജ് ചെറായില്‍, ഡോക്ടര്‍ സഞ്ജു, ശ്രീമതി സാവിത്രി പരമേശ്വരന്‍ തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളായും സ്ഥാനമേറ്റു.

റിയോ ഗ്രാന്‍ഡെ വാലിയിലെ എല്ലാ മലയാളീ കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍ക്കായിരിക്കും മുന്‍തൂക്കം നല്‍കുകയെന്ന് പ്രസിഡന്റ് ജോസഫ് ബിജു തന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ആതുര സേവന രംഗത്തു മികവ് തെളിയിച്ച മലയാളികളെ ആദരിക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായിരിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

മക്കാലന്‍, മാര്‍വിന് പുതിയ സാരഥികള്‍
Join WhatsApp News
Thomas T Oommen 2018-03-05 21:05:12
അഭിനന്ദനങ്ങൾ അറിയിക്കുന്നു
ന്യുയോർക്കൻ 2018-03-06 00:10:24
അവിടെ അൺഫിൽഡ് പൊസിഷൻ വല്ലതും ഉണ്ടെങ്കിൽ ഞങ്ങൾ കുറേപ്പേർ ന്യുയോർക്കിൽ നിന്ന് അങ്ങോട്ടു വരാം .  പൊസിഷൻ തന്നാൽ മതി ബാക്കി ചിലവ് ഞങ്ങൾ വഹിച്ചോളാം

നാരദന്‍ 2018-03-06 13:07:06

‘മക്കാലന്‍ ഇത് കാലനു പുതിയ പേര്‍ ഇട്ടതോ

ആണ്ട് നുയോര്കില്‍ ട്രുംപിന്‍ മരുമകന്‍ 666  എന്ന നമ്പര്‍ ഉള്ള കെട്ടിടം കാണിച്ചു 500 മില്ല്യന്‍ മേടിച്ചു. പണം കൊടുക്കാന്‍ മടി കാണിച്ച Qatarനെ ഉപരോദിച്ചു പണം വാങ്ങി.  666 കാലന്‍റെ നമ്പര്‍ ആണ്.

ലോകമെമ്പാടും കാലന്‍ കാലം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക