Image

ഫിലാഡല്‍ഫിയയിലെ ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തോഡോസ് കണ്‍വെന്‍ഷന്‍ മാര്‍ച്ച് 9, 10 തീയ്യതികളില്

പി.പി. ചെറിയാന്‍ Published on 06 March, 2018
ഫിലാഡല്‍ഫിയയിലെ ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തോഡോസ്  കണ്‍വെന്‍ഷന്‍ മാര്‍ച്ച്  9, 10   തീയ്യതികളില്
2018 ഫിലാഡല്‍ഫിയയിലെ ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തോഡോസ് കണ്‍വെന്‍ഷന്‍  മാര്‍ച്ച്  9 10 തീയതികളില്‍ ഫിലാഡല്‍ഫിയയിലെ  എല്ലാ യാക്കോബായ പള്ളികളും ക്‌നാനായപള്ളികളും  ചേര്‍ന്ന്  സെയിന്റ്  പീറ്റേഴ്‌സ് കത്തീഡ്രല്‍  ദേവാലയത്തില്‍ വച്ച്  നടത്തപ്പെടുന്നു.

വെള്ളിയാഴ്ച  വൈകുന്നേരം 6  മണിക്ക്  സന്ധ്യ പ്രാത്ഥനയും തുടന്ന്  ബഹുമാനപെട്ട  മാത്യു ജോണ്‍  ചിറയില്‍  ശെമ്മാച്ചന്‍ (ബെന്നി ശെമ്മാച്ചന്‍ ) വചന പ്രഘോഷണവും ഗാനശ്രുശ്രുഷ  ശനിയാഴ്ച്ച  മംഗലാപുരം  ഭദ്രസനാധിപന്‍  അഭിവന്ദ്യ യാക്കോബ് മോര്‍ അന്തോണിയോസ്  തിരുമേനിയുടെ അനുഗ്രഹീത  വചന പ്രഘോഷണവും ഗാനസൃശ്രുഷയും ഉണ്ടായിരിക്കുന്നതാണ്. ഈ  ദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള  അവസരങ്ങളും ഉണ്ടായിരിക്കുന്നതാണ്.

കണ്‍വന്‍ഷന് എല്ലാവിധ മായാ  ഒരുക്കങ്ങളും നടക്കുന്നു വെന്ന് കണ്‍വന്‍ഷന് പ്രെസിഡണ്റ്റും  സെയിന്റ്  പീറ്റേഴ്‌സ് കത്തീഡ്രല്‍  വികാരിയുമായ ബഹുമാനപ്പെട്ട ഗീവര്‍ഗീസ് ജേക്കബ്ചാലിശ്ശേരിയില്‍  അച്ചനും , സെക്രട്ടറി  Mr . കുരിയന്‍ രാജനും, ട്രെസ്സ്റ്റി സോണി അലക്‌സും പത്രകുറിപ്പിലൂടെ അറിയിക്കുകയും കണ്‍വെന്‍ഷനില്ലെക്ക് നിങ്ങളേവരേയും  ക്ഷണിച്ചു കൊളളുകയും  ചെയ്യുന്നു.

ഈ കണ്‍വെന്‍ഷന്റെ വിജയകരമായ  നടത്തിപ്പിന്  വേണ്ടി   ബഹുമാനപെട്ട വൈദീകരരായ വര്ഗീസ്  മാണിക്കാട്, ചാക്കോ പുന്നൂസ്, ഇ എം എബ്രഹാം , റെന്നി, ജോസ് ഡാനിയേല്‍ പൈറ്റല്‍, ഗീവര്ഗീസ്  ജേക്കബ് ചാലിശ്ശേരിയില്‍, എന്നിവരോടുകൂടെ  കമ്മറ്റി അംഗങ്ങളായ ഷെവലിയാര്‍ വര്ഗീസ് പറമ്പത് ശെമ്മാച്ചന്‍, ജൊഷീ കുര്യാക്കോസ്, ഏലിയാസ് കൂരന്‍ എന്നീവര്‍പ്രവര്‍ത്തിക്കുന്നു.

ഫിലാഡല്‍ഫിയയിലെ ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തോഡോസ്  കണ്‍വെന്‍ഷന്‍ മാര്‍ച്ച്  9, 10   തീയ്യതികളില്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക