Image

മാരകശേഷിയുള്ള തോക്കുകള്‍ നിരോധിക്കണമെന്നാവശ്യം ഫ്‌ളോറിഡാ സെറ്റ് തള്ളി

പി.പി. ചെറിയാന്‍ Published on 06 March, 2018
മാരകശേഷിയുള്ള തോക്കുകള്‍ നിരോധിക്കണമെന്നാവശ്യം ഫ്‌ളോറിഡാ സെറ്റ് തള്ളി
ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സ്‌ക്കൂള്‍ വെടിവെപ്പിനെ തുടര്‍ന്ന് മാരകശേഷിയുള്ള തോക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന മുറവിളി രാജ്യം ഒട്ടാകെ ഉയരുമ്പോള്‍ അതിനെയെല്ലാം നിഷ്പ്രഭമാക്കി ഫ്‌ളോറിഡാ സെനറ്റ് AR 15 ഉള്‍പ്പെടെയുള്ള തോക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തേണ്ടതില്ല എന്ന നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി.

മാര്‍ച്ച് 3 ശനിയാഴ്ച വൈകീട്ട് നടന്ന വോട്ടെടുപ്പില്‍ 27 പേര്‍ തോക്ക് നിരോധനത്തിന്റെ ആവശ്യം ഇല്ലാ എന്ന് രേഖപ്പെടുത്തിയപ്പോള്‍ 17 പേര്‍ നിരോധനം ആവശ്യമാണെന്ന് ചൂണ്ടികാട്ടി. അതേ സമയം അദ്ധ്യാപകരെ തോക്ക് പരിശീലനം നല്‍കി സുസജ്ജമാക്കാനുള്ള പ്രൊപ്പോസല്‍ സെനറ്റ് അംഗീകരിച്ചു.

തോക്ക് വാങ്ങുന്നതിനുള്ള പ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്തുന്നതിനുള്ള തീരുമാനവും സെനറ്റ് അംഗീകരിച്ചു.

സ്‌ക്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മാനസിക നിലയെകുറിച്ചു പഠിക്കുന്നതിനും, പരഹാരം കണ്ടെത്തുന്നതിനും 400 മില്യണ്‍ ഡോളറിന്റെ പദ്ധതി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സെനറ്റിന്റെ പ്രൊപ്പോസല്‍ ഉള്‍പ്പെടുന്ന പൂര്‍ണ്ണബില്‍ വീണ്ടും സെനറ്റും, ഹൗസും പാസ്സാക്കേണ്ടതുണ്ട്.

മാരകശേഷിയുള്ള തോക്കുകള്‍ നിരോധിക്കണമെന്നാവശ്യം ഫ്‌ളോറിഡാ സെറ്റ് തള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക