Image

വേള്‍ഡ് മലയാളീ കൗണ്‍സില്‍ 11-മത് ഗ്ലോബല്‍ കോണ്‍ഫ്രറന്‍സ് ജര്‍മ്മനിയില്‍

പി.പി.ചെറിയാന്‍ Published on 06 March, 2018
വേള്‍ഡ് മലയാളീ കൗണ്‍സില്‍ 11-മത് ഗ്ലോബല്‍ കോണ്‍ഫ്രറന്‍സ് ജര്‍മ്മനിയില്‍
ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ പതിനൊന്നാമത് ഗ്ലോബല്‍ കോണ്‍ഫ്രറന്‍സ് 2018 ആഗസ്റ്റ് 17, 18, 19(വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ജര്‍മ്മനിയുടെ പഴയ തലസ്ഥാനമായ ബോണില്‍ വെച്ച് നടത്തപ്പെടുന്നു. 1995 ജൂലൈ മാസം അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ രൂപം കൊണ്ട വേള്‍ഡ് മലയാളീ കൗണ്‍സില്‍ എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴാണ് ലോകമെമ്പാടുമുള്ള മലയാളീകള്‍ക്ക് ഒന്നിച്ചു കൂടുവാന്‍ അവസരം ഒരുക്കുന്നത്. ലോകത്തിലെ 52 രാജ്യങ്ങളില്‍ നിന്നുള്ള അറുനൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിനു വേണ്ട ക്രമീകരണങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ഗ്ലോബല്‍ പ്രസിഡന്റ് മാത്യു ജേക്കബ്(ജര്‍മ്മനി) അറിയിച്ചു.

1998 ല്‍ കൊച്ചിയിലും, 2000 ല്‍ ഡാലസിലും, 2002 ല്‍ ജര്‍മ്മനിയിലും, 2004 ല്‍ ബഹ്‌റൈനിലും, 2006 ല്‍ കൊച്ചിയിലും, 2008 ല്‍ സിംഗപ്പൂരിലും, 2010 ല്‍ ദോഹയിലും, 2012 ല്‍ ഡാലസിലും, 2014 ല്‍ കുമരകമത്തും, 2016 ല്‍ കൊളംബോയിലും വെച്ചാണ് മുന്‍ വര്‍ഷങ്ങളില്‍ ഗ്ലോബല്‍ കോണ്‍ഫ്രറന്‍സ് നടത്തപ്പെട്ടിട്ടുള്ളത്.

പ്രവാസികളുടെയും, പ്രവാസജീവിതം കഴിഞ്ഞു നാട്ടില്‍ തിരികെയെത്തിയവരെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുക കൂടാതെ കേരളത്തിന്റെ ശാപമായി തീര്‍ന്ന വെയിസ്റ്റ് മാനേജ്‌മെന്റ്, മറ്റ് പൊതുപ്രശ്‌നങ്ങള്‍, കേരളത്തിനു ഗുണകരമായ പുതിയ പ്രൊജെറ്റുകള്‍ എന്നിവയ്ക്കാണ് ഈ വര്‍ഷത്തെ കോണ്‍ഫ്രറന്‍സ് മുന്‍തൂക്കം കൊടുക്കുന്നത് എന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.പി.എ.ഇബ്രാഹിം ഹാജി ഗ്ലോബല്‍ സെക്രട്ടറി ലിജു മാത്യു എന്നിവര്‍ അറിയിച്ചു.

1995 മുതല്‍ അമേരിക്കയിലും, യൂറോപ്പിലും, ഇന്ത്യയിലും ഗവണ്‍മെന്റ് അംഗീകാരത്തോടെ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തന സൗകര്യത്തിനായി ആഫ്രിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ആഫ്രിക്ക, ഫാര്‍ ഈസ്റ്റ് ആന്‍ഡ് ഓസ്‌ട്രേലിയ എന്നീ ആറ് റീജണുകളായി പ്രവര്‍ത്തനം നടത്തുന്ന ആഗോള സംഘടനയാണ് വേള്‍ഡ് മലയാളീ കൗണ്‍സില്‍(ഡബ്ലൂ.എം.സി.).

ഗ്ലോബല്‍ ഗുഡ് വില്‍ അംബാസിഡര്‍ ജോണ്‍ മത്തായി(ഷാര്‍ജ), ഡോ.വിജയ ലക്ഷ്മി(തിരുവനന്തപുരം), ബേബി മാത്യു സോമതീരം, ജോസഫ് കിള്ളിയാന്‍(ജര്‍മ്മനി), ജോളി തടത്തില്‍, ജോസഫ് സ്‌കറിയ, തോമസ് അറമ്പാന്‍കുടി എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റിയാണ് ഗ്ലോബല്‍ കോണ്‍ഫ്രറന്‍സിന് നേതൃത്വം നല്‍കുന്നതെന്ന് ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഗോപാലപിള്ള അറിയിച്ചു.

വേള്‍ഡ് മലയാളീ കൗണ്‍സില്‍ 11-മത് ഗ്ലോബല്‍ കോണ്‍ഫ്രറന്‍സ് ജര്‍മ്മനിയില്‍
Join WhatsApp News
Garbage Carrier 2018-03-06 02:25:49
All associations such as world malayalee-foma-fokana  want refusal-garbage disposal in kerala. Lokakeralsabha also spoke about that. All pravasis want carry the garbage, kakkoose, theetam of kerala people in kerala.  What a pity. Look like your convention main agenda also is this garbage disposal. Why you should worry too much. Kerala people up there are not worried about that. They want live in garbage. It is easy for you pravasi people to say or preach about this garbage.
Well wisher, 2018-03-06 13:53:45
FOMA & FOKKANA must be united ചപ്പുകുഴി must be the new name
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക