Image

ബില്ലിഗ്രഹാം- ദേശീയ അവധി ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം

പി പി ചെറിയാന്‍ Published on 06 March, 2018
ബില്ലിഗ്രഹാം- ദേശീയ അവധി ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം
വാഷിംഗ്ടണ്‍ ഡി സി: 20-ാം നൂറ്റാണ്ടില്‍ ജനഹൃദയങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ, അമേരിക്കന്‍ പാസ്റ്റര്‍ സുപ്രസിദ്ധ സുവിശേഷകനുമായിരുന്ന അന്തരിച്ച ബില്ലിഗ്രഹാമിനോടുള്ള ആദര സൂചകമായി 'നാഷണല്‍ ഹോളിഡെ' പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം ആരംഭിച്ചു.

ഫെബ്രുവരി 21 ന് അന്തരിച്ച ബില്ലിഗ്രഹാമിനെ യു എസ് തലസ്ഥാനത്ത് പ്രസിഡന്‍ര്, വൈസ് പ്രസിഡന്റ് തുടങ്ങി സമുന്നതരായ നേതാക്കള്‍ ആദരിക്കുകയും, നോര്‍ത്ത് കരോളിനായില്‍ നടന്ന സംസ്‌ക്കാര ചടങ്ങുകളില്‍  പങ്കെടുക്കുകയും ചെയ്തിരുന്നു.

പ്രസിഡന്റ് ട്രംമ്പിനെ അഭിസംബോധന ചെയ്തു ദേശീയ അവധി വേണമെന്നാവശ്യപ്പെട്ട് ചെയ്ഞ്ച്.ഓര്‍ഗ് (Change.org) ലാണ് ആയിരക്കണക്കിനാളുകളാല്‍ നിന്നും ഒപ്പ് ശേഖരിക്കുന്നത്.

ലോകത്തിലെ പ്രസിദ്ധരായ സുവിശേഷകരുമായി ബില്ലിഗ്രഹാമിനെ താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ജനങ്ങളോട് സുവിശേഷം അറിയിച്ച വ്യക്തി ബില്ലിഗ്രഹാമാണ്. അമേരിക്കന്‍ പ്രസിഡന്റ്മാരെ കൗണ്‍സില്‍ ചെയ്ത വ്യക്തിയെന്ന പദവിയും ബില്ലിഗ്രഹാമിന് തന്നെയാണ്.

ജാതിയോ മതമോ നോക്കാതെ ഈ ആവശ്യത്തിന് എല്ലാവരുടേയും സഹകരണം വേണമെന്ന് ഇതിന് നേതൃത്വം നല്‍കുന്ന കെയ്ല്‍ സില്ലര്‍ അഭ്യര്‍ത്ഥിച്ചു.

ഇതുവരെ 61000 പേര്‍ ഒപ്പിട്ടതായും അദ്ധേഹം അറിയിച്ചു.
ബില്ലിഗ്രഹാം- ദേശീയ അവധി ആവശ്യപ്പെട്ട് ഒപ്പ് ശേഖരണംബില്ലിഗ്രഹാം- ദേശീയ അവധി ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം
Join WhatsApp News
Judas 2018-03-06 23:28:20
അപ്പനും മകനും അവരുടെ സൈന്യവും കൂടി ട്രംപിനെ നമ്മുടെ തലയിൽ വച്ചിട്ട് തന്തപ്പടി പോയി . ഇനി അവുധികൂടെ വേണം .  ഇങ്ങേരു ഇരുപത്തി അഞ്ചു മില്യൺ സമ്പാദിച്ചു വച്ചിട്ടാ പോയത് .  നമ്മളുടെ നിത്യ ചിലവ് ആരു നടത്തും . നമ്മൾ ഞായറാഴ്ചകൂടി ജോലി ചെയ്താലെ ജീവിക്കാൻ പറ്റൂ .  മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ എന്ന വേദവാക്യം വായിച്ചിട്ട് കേറി കിടന്നുറങ്ങാം .
അദ്ധാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമെ നിങ്ങൾ എന്റെ അരികിൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം . കർത്താവിനറിയാം നമ്മൾക്ക് ഞായറാഴ്ച്ച ജോലി ചെയ്താലേ ജീവിക്കാൻ പറ്റു എന്ന്
ഗുഡ് ബൈ ടു ബില്ലിഗ്രാം നോ അവുധി .


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക