Image

സംഘപരിവാര്‍ ഫാസിസത്തെ തകര്‍ക്കാന്‍ ജനാധിപത്യ,മതേതര കക്ഷികളുടെയും ഐക്യമുന്നണി രൂപപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: നവയുഗം.

Published on 06 March, 2018
സംഘപരിവാര്‍ ഫാസിസത്തെ തകര്‍ക്കാന്‍ ജനാധിപത്യ,മതേതര കക്ഷികളുടെയും ഐക്യമുന്നണി രൂപപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: നവയുഗം.
അല്‍ ഹസ്സ: ഇന്ത്യ മഹാരാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണിയായ സംഘപരിവാര്‍ ഫാസിസത്തിനെതിരെ, രാജ്യമൊട്ടാകെ ഇടതുപാര്‍ട്ടികളുടെയും  ജനാധിപത്യ,മതേതര കക്ഷികളുടെയും ഒരു ഐക്യമുന്നണി രൂപപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ മേഖല സമ്മേളനം രാഷ്ട്രീയപ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. 

പ്രത്യയശാസ്ത്രങ്ങളുടെ ത്വാതിക വരട്ടുവാദങ്ങള്‍ക്കപ്പുറം, വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കി, രാജ്യത്തിന്റെ ഭരണഘടന പോലും ഇല്ലാതാക്കാന്‍ ശ്രമിയ്ക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തെ തറ പറ്റിയ്ക്കാന്‍, ഫാസിസത്തിനും, വര്‍ഗ്ഗീയതയ്ക്കുമെതിരെ പൊരുതുന്ന എല്ലാ രാഷ്ട്രീയകക്ഷികളും ഒന്നിച്ചു ശ്രമിയ്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അത്തരം ഒരു കൂട്ടായ്മ രൂപപ്പെടുത്താന്‍ ഇടതുപക്ഷം മുന്നിട്ടിറങ്ങണമെന്നും നവയുഗം അല്‍ഹസ്സ മേഖല സമ്മേളനം രാഷ്ട്രീയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അല്‍ഹസ്സ ശോഭയിലെ ജെയിംസ് ജോസഫ് നഗറില്‍ നടന്ന മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍.ജി  ഉത്ഘാടനം ചെയ്തു. മേഖല സെക്രെട്ടറി ഇ.എസ്.റഹീം തൊളിക്കോട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നവയുഗം ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ സാജന്‍ കണിയാപുരം, ദാസന്‍ രാഘവന്‍, അരുണ്‍ ചാത്തന്നൂര്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി. രാജീവ് ചവറ, സുശീല്‍ കുമാര്‍ എന്നിവര്‍ അടങ്ങിയ പ്രിസീഡിയമാണ് സമ്മേളനനടപടികള്‍ നിയന്ത്രിച്ചത്. മുരളി രക്തസാക്ഷി പ്രമേയവും, ഷെമീര്‍ അനുശോചന പ്രമേയവും, രതീഷ് രാമചന്ദ്രന്‍ രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തില്‍ ഉണ്ണി ഓച്ചിറ സ്വാഗതവും, ഷമീര്‍ നന്ദിയും പറഞ്ഞു.


വര്‍ദ്ധിച്ച സംഘടന മെമ്പര്ഷിപ്പിന്റെ അടിസ്ഥാനത്തില്‍, നിലവിലുള്ള അല്‍ഹസ്സ മേഖല കമ്മിറ്റിയെ ഹുഫൂഫ്, മുബാറസ് എന്നീ രണ്ടു മേഖല കമ്മിറ്റികളായി വിഭജിയ്ക്കാന്‍ മേഖല സമ്മേളനം തീരുമാനിച്ചു.രണ്ടു മേഖലകളിലും 20 അംഗ മേഖല കമ്മിറ്റിയെയും സമ്മേളനം തെരെഞ്ഞടുത്തു.

പ്രവാസജീവിതത്തില്‍ നിന്നും വിടവാങ്ങി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം അല്‍ഹസ്സ മേഖല പ്രസിഡന്റ്  രാജീവ് ചവറയ്ക്ക്, മേഖല കമ്മിറ്റിയുടെ ഉപഹാരം, ഇ.എസ്.റഹീം തൊളിക്കോട് കൈമാറി.

സംഘപരിവാര്‍ ഫാസിസത്തെ തകര്‍ക്കാന്‍ ജനാധിപത്യ,മതേതര കക്ഷികളുടെയും ഐക്യമുന്നണി രൂപപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: നവയുഗം. സംഘപരിവാര്‍ ഫാസിസത്തെ തകര്‍ക്കാന്‍ ജനാധിപത്യ,മതേതര കക്ഷികളുടെയും ഐക്യമുന്നണി രൂപപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: നവയുഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക