നെടുങ്കുന്നം: ചാലയ്ക്കല്പരേതനായ പോത്തന്
വര്‍ഗീസിന്റെ മകന് പ്രമുഖ ലെതര്‍ ടാനിംഗ് വിദഗ്ധനും ഗവേഷകനുമായ ജയിംസ്
വര്‍ഗീസ് (ചാക്കോച്ചി88) നിര്യാതനായി.സംസ്കാരം ബുധനാഴ്ച 10.30ന്
അമേരിക്കയിലെ പാം കോസ്റ്റ് സെന്റ് എലിസബത്ത് ആന്‍ സെടണ് കാത്തലിക്
ചര്‍ച്ചില്‍.
ഭാര്യത്രേസ്യാക്കുട്ടി (പൊന്നമ്മ) ചങ്ങാനാശേരി ഇടിഞ്ഞില്ലം വെണ്ണാലില്‍
കുടുംബാംഗം. മക്കള്‍: ഡോ. ജോര്‍ജ് സി. ജയിംസ്, മാത്യു സി. ജയിംസ്.
മരുമക്കള്‍: ബിജി എം. ജയിംസ് മാപ്പിളശേരി, ട്രേസി ജയിംസ് (എല്ലാവരും
യുഎസ്എ).
സഹോദരങ്ങള്‍: ജോസഫ് (ജോയി) വര്‍ഗീസ് (നെടുങ്കുന്നം), സിസിലി ജോര്‍ജ്
(സ്റ്റെപ്പിംഗ് സ്റ്റോണ്‍ സ്കൂള്‍, ചെന്നൈ), മേരി ജോസഫ് (മുംബൈ). പരേതന്
കറുകച്ചാല്‍ എന്‍എസ്എസ് ഹൈസ്കൂള്‍, ട്രിച്ചി സെന്റ്് ജോസഫ്സ് കോളജ്,
അമേരിക്കയിലെ വില്ലനോവ വൈഡ്നര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ്
വിദ്യാഭ്യാസം നേടിയത്. 1970ല്‍ അമേരിക്കയിലെത്തി. 1996ല്‍ റിട്ടയര്‍
ചെയ്യുംവരെ തുകല്‍ വ്യവസായത്തില്‍ റിസേര്‍ച്ച് കെമിസ്റ്റായിട്ടാണ്
പ്രവര്‍ത്തിച്ചിരുന്നത്.