Image

കളിയരങ്ങ് സീസണ്‍ 2: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published on 06 March, 2018
കളിയരങ്ങ് സീസണ്‍ 2: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജിദ്ദ: കുട്ടികളുടെ കായികശേഷിയും മാനസിക ശക്തിയും വര്‍ധിപ്പിക്കുക, മത്സരബുദ്ധി വികസിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെ 4 മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന കളിയരങ്ങ് സീസണ്‍ 2 കായിക മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ജിദ്ദ മലപ്പുറം ജില്ലാ കെ എംസിസിക്കു കീഴില്‍, ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറം ഫോര്‍ ഇന്നോവേറ്റിവ് തോട്ട്‌സ് എന്ന സംഘടനയാണ് കളിയരങ്ങ് സംഘടിപ്പിക്കുന്നത്.

മാര്‍ച്ച് 20 വരെയാണ് രജിസ്‌ട്രേഷന്‍. രജിസ്‌ട്രേഷന്‍ സമഹശ്യമൃമിഴ2017@ഴാമശഹ.രീാ ഇമെയിലൂടെയും 057 211 0943 എന്ന 
വാട്‌സ്ആപ്പിലൂടെയും സ്വീകരിക്കും. (ഇഖാമ കോപ്പി, ബന്ധപ്പെടണ്ട നന്പര്‍, രക്ഷിതാവിന്റെ പേര് എന്നിവയാണ് അയക്കേണ്ടത്)

ബഡ്‌സ്, കിഡ്‌സ്, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിയാണ് മത്സരങ്ങള്‍. പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കും വിവിധ മത്സരങ്ങള്‍ ഒരുക്കും. 

ജിദ്ദ പലസ്തീന്‍ റോഡില്‍ അല്‍ ദുര്‍റ വില്ലയില്‍ മാര്‍ച്ച് 30 നു (വെള്ളി) ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ രാത്രി 11 വരെയാണ് മത്സരങ്ങള്‍. മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്നു ഫിറ്റ് ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളിയും പ്രോഗ്രാം കണ്‍വീനര്‍ അബുകട്ടുപ്പാറയും അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക