Image

സ്വന്തം കുടുംബത്തെ സുരക്ഷിതരാക്കി രാഷ്ട്രീയ പകവീട്ടു നേതാക്കന്മാര്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 06 March, 2018
സ്വന്തം കുടുംബത്തെ സുരക്ഷിതരാക്കി രാഷ്ട്രീയ പകവീട്ടു നേതാക്കന്മാര്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)
പറഞ്ഞു പറഞ്ഞ് മടുത്ത ഒരു കാര്യം. എന്നിട്ടും വീണ്ടും പറയുന്നു. അതേ കേരളത്തിലെ അക്രമരാഷ്ട്രീയം തന്നെ. വീണ്ടും പറയാന്‍ കാരണം കണ്ണൂരില്‍ സുഹൈബിന്റെ കൊ ലപാതകം കേട്ടപ്പോഴാണ് ഇനിയൊരിക്കലും ഇതേപ്പറ്റി എഴുതു കയില്ലയെന്ന് പ്രതിജ്ഞയെടുത്തിട്ടും വീണ്ടും എഴുതാന്‍ കാര ണം. ഒരു കൊലപാതകമെന്ന് മാത്രം പറയാന്‍ കഴിയില്ല മറിച്ച് നീചവും നിന്ദ്യവുമായ ഏറ്റവും ക്രൂരമായ ഒരു പ്രവര്‍ത്തിയെന്നു വേണം അതിനെ വിളിക്കാന്‍. അത്രയ്ക്ക് ഹീനമായ പ്രവര്‍ത്തി യാണ് സുഹൈബിന്റെ കൊല പാതകത്തില്‍ക്കൂടി കൊലയാളി കള്‍ ചെയ്തുകൂട്ടിയത്. ഒരു മനുഷ്യശരീരത്തില്‍ മുപ്പതിലേറെ വെട്ടുകള്‍ വെട്ടിയാണ് അവര്‍ ആ അതിക്രൂരത കാണിച്ചതെന്ന് പറയുമ്പോള്‍ അറവുമാടിനോടുപോലും കാണിക്കാത്ത നീചപ്ര വര്‍ത്തിയാണ് ആ കാപാലികര്‍ കാട്ടിയത്. വില്‍ക്കാന്‍ തൂക്കിയി ട്ടിരിക്കുന്ന ഇറച്ചിതുണ്ടത്തില്‍ പോലും നാം കാണിക്കുന്ന ദയ യും കരുണയും സുഹൈബ് എന്ന ചെറുപ്പക്കാരനുമേല്‍ അവര്‍ കാണിച്ചില്ല.

കൊലപാതകം ആരു ചെയ്താലും അത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. ഒരു വ്യക്തിയെ ഇല്ലാതാക്കാന്‍ ആര്‍ ക്കും ആരും അനുവാദം നല്‍കി യിട്ടില്ല. ഒരു ഭരണഘടനയും അ നുവദിക്കുന്നില്ല. ഒരു വ്യക്തി സമൂഹത്തിന് ഏറ്റവും അപകടകര മാകുന്ന അവസ്ഥയിലും സമൂഹത്തെ അപകടകരമാക്കുന്ന അവസ്ഥയിലും ആ വ്യക്തിയെക്കൊണ്ട് സഹജീവികള്‍ക്ക് ജീ വന്‍ ഉള്‍പ്പെടെയുള്ള നഷ്ടം ഉണ്ടാകുമ്പോള്‍ അയാളെ വധശി ക്ഷക്ക് വിധിക്കാന്‍ കോടതിക്ക് ഭരണഘടന അനുവാദം നല്‍കു ന്നു. ഒരു വ്യക്തിയെ വധശിക്ഷ ക്കു വിധിക്കുന്നതിനു മുന്‍പ് ആ വ്യക്തിക്ക് വധശിക്ഷ നല്‍കുന്ന തരത്തിലുള്ള കുറ്റം ചെയ്‌തോ യെന്ന് കുറ്റപത്രത്തിന്റെ തലനാരിഴ കീറി പഠിച്ചും ചിന്തിച്ചുമെ ഒരു ജഡ്ജി അയാള്‍ക്ക് വധശിക്ഷ നല്‍കുകയുള്ളു. അത്രമാത്രം ഗൗരവത്തോടെ മാത്രമെ ഒരു വ്യക്തിയെ വധശിക്ഷക്ക് വി ധിക്കുകയുള്ളു.

എന്നാല്‍ കേരളത്തിലെ കണ്ണൂര്‍ എന്ന കമ്മ്യൂണിസ്റ്റ് വേരോട്ടം ഏറ്റവും കൂടുതലുള്ള ജില്ലയിലെ രാഷ്ട്രീയ തലവെട്ട ല്‍ കലാപരിപാടി കാണുമ്പോള്‍ തോന്നുക വധശിക്ഷ വിധിക്കാ ന്‍ ഇവിടുത്തെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ടെന്നാണ്. അ ധികാരത്തിന്റെയും ആള്‍ബലത്തിന്റെയും അഹങ്കാരത്തില്‍ ആര്‍ക്കും ആരെയും നിഗ്രഹി ക്കാന്‍ അവകാശമുണ്ടെന്നാണ് ഇവരുടെയൊക്കെ മനോഭാവം. അതിന്റെ ഏറ്റവും അവസാന ത്തെ ഉദാഹരണമാണ് സുഹൈബിന്റെ കൊലപാതകം. ഈ അടുത്തകാലത്ത് കേരളക്കരയെ ആകെ പിടിച്ചു കുലുക്കിയ ഒന്നാ യിരുന്നു സുഹൈബിന്റെ കൊല പാതകം. ഇതിനു സമാനമായ ഒ ന്നായിരുന്നു ടി.പി. ചന്ദ്രശേഖര ന്റേത്. ഈ രണ്ട് കൊലപാതങ്ങ ളുടെ രീതി ഒന്നു തന്നെയായിരു ന്നു എന്നതാണ് ഒരു പ്രത്യേക ത. പ്രതിസ്ഥാനത്ത് ആരോപിപ്പി ക്കപ്പെട്ടിട്ടുള്ളതും ഒരു പ്രസ്ഥാന ത്തെ തന്നെയാണ്. സി.പി.എം. നെയാണ് എല്ലാ കണ്ണുകളും ഈ രണ്ട് കൊലപാതകങ്ങള്‍ നടന്ന പ്പോഴും നോക്കിയതും.

ചത്തതു കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെയെ ന്നതുപോലെയാണ് ഈ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ഞാന്‍ ഒരു കോണ്‍ഗ്രസ് അനുഭാവിയോ പ്രവര്‍ത്തകനോ അല്ല. ഒരിക്കലും ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടുമില്ല. ഇനിയും പ്ര വര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. എനിക്ക് ഒരിക്കലും അന്തമായ കമ്മ്യൂണിസ്റ്റ് വിരോധം ഉണ്ടായിട്ടുമില്ല. എന്നാല്‍ സുഹൈ ബിന്റെ അറുംകൊലയെ അങ്ങേ യറ്റം അപലപിക്കുന്നു. ഇത്രയും മൃഗീയമായ ഒരു കൊലപാതം നടത്തുന്നതിന് സി.പി.എം. ആണ് നിര്‍ദ്ദേശം നല്‍കിയതെ ങ്കില്‍ ഒരു സത്യം തുറന്നു പറ യട്ടെ ആ പാര്‍ട്ടിയുടെ ഏറ്റവും വലിയ ക്രൂരതയായി മാത്രമെ പറയാന്‍ കഴിയൂ. അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനാണെങ്കില്‍ പോലും മനുഷത്വം മരവിച്ചിട്ടില്ലെങ്കില്‍ ആ വ്യക്തിക്കും അതേ പറയാനുള്ളു. അത്ര നീചമായ പ്രവര്‍ത്തിയാണ് സുഹൈബിന്റെ കൊലപാതകം എന്നു പറയാം. അധികാരത്തിന്റെ അടി ത്താങ്ങില്‍ എതിരാളികളെ അരിഞ്ഞു വീഴ്ത്തി ആധിപത്യമുറപ്പിക്കാനാണ് ശ്രമമെങ്കില്‍ അത് ജനം തന്നെ ഇല്ലാതാക്കും. മൂന്ന് പതിറ്റാണ്ട് അടക്കി വാണ ബംഗാളില്‍ സി.പി.എം. ഇന്ന് ഒന്നു മില്ലാതായത് അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. തൃപു രയില്‍ ഒന്നുമില്ലാതാകാന്‍ പോ കുന്നതും അതുതന്നെ. ഇനിയും ഇങ്ങനെ പോയാല്‍ കേരളവും ആ സ്ഥിതിയിലേക്ക് പോകാന്‍ അധിക കാലം വേണ്ടിവരില്ല.
ആയുധമെടുത്തുകൊണ്ട് എതിരാളികളെ അരിഞ്ഞുവീഴ്ത്തി ആധിപത്യമുറപ്പിക്കുന്ന നേതാക്കള്‍ സുഹൈബിന്റെ പിതാവിന്റെ തേങ്ങലുകള്‍ കാണു ന്നുണ്ടോ. ആ ചെറുപ്പക്കാരന്റെ മാതാവിന്റെ വിങ്ങലുകള്‍ കേള്‍ക്കുന്നുണ്ടോ. ആ സഹോദരന്റെ പെങ്ങന്മാരുടെ വേര്‍പാടിന്റെ വേദന അറിയാന്‍ കഴിഞ്ഞിട്ടുണ്ടോ. ഇതൊക്കെ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ടെങ്കിലും അതൊന്നും അനുഭവിച്ച റിയാന്‍ അവര്‍ക്കായില്ല. കാരണം ഇത് തങ്ങളുടെ കുടുംബ ത്തിലോ തങ്ങളുടെ മക്കള്‍ക്കോ അല്ലാത്തതുതന്നെ. അങ്ങനെ ഒരു അനുഭവം തങ്ങള്‍ക്കുണ്ടാകാത്തതാണ് ഇവര്‍ ഇത്തരം ക്രൂരകൃത്യം ചെയ്യാന്‍ വീണ്ടും വീ ണ്ടും തുനിയുന്നത്.

മക്കള്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ വിദേശത്ത് അയച്ച് സുരക്ഷിതരാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന അച്ഛന്മാര്‍ക്ക് ആ വേദനയുടെ ആഴമറിയാന്‍ കഴിയില്ല. വേദനി ച്ചവനെ വേദനയുടെ ആഴമറി യാന്‍ കഴിയൂ. കണ്ണൂരില്‍ ഏക മകന്‍ നഷ്ടപ്പെട്ട ഒരച്ഛന്റെ ഉള്ളു പിടഞ്ഞപ്പോള്‍ ആ കൊലപാത കത്തിന് ചുക്കാന്‍ പിടിച്ച അച്ഛന്മാര്‍ അതില്‍ വിജയഭേരി മുഴ ക്കികൊണ്ട് മന്ദഹാസത്തോടെ വാര്‍ത്താസമ്മേളനം നടത്തുന്ന തു കണ്ടപ്പോള്‍ പുച്ഛമാണോ, വെറുപ്പാണോ അതോ ഇതു രണ്ടും കൂടിയാണോ മനസ്സിലുണ്ടായതെന്ന് തോന്നിപ്പോയി. അ തിനേക്കാള്‍ പ്രതിഷേധം തോ ന്നിയത് ഒരച്ഛന്‍ കൂടിയായ മുഖ്യ മന്ത്രിയുടെ തണുപ്പന്‍ മട്ടാണ്. അദ്ദേഹം ഒരു പാര്‍ട്ടിയുടെ മു ഖ്യമന്ത്രിയല്ല. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. സം സ്ഥാനത്തിലെ ഒരു പൗരനാണ് അതിമൃഗീയമായി കൊല്ലപ്പെട്ടത്. ജനത്തിന്റെ ജീവനും സ്വത്തി നും പൂര്‍ണ്ണ സുരക്ഷിതത്വം ഉറ പ്പു വരുത്താമെന്ന പ്രതിജ്ഞ യോടെയാണ് മുഖ്യമന്ത്രി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. എന്നാല്‍ ഇവി ടെ കണ്ടത് മുഖ്യമന്ത്രി ഇതൊന്നുമറിഞ്ഞില്ലായെന്ന മട്ടിലാണ്. അദ്ദേഹം മുഖ്യമന്ത്രി മാത്രമല്ല ആഭ്യന്തരവകുപ്പ് മന്ത്രി കൂടിയാ ണ്. അറിഞ്ഞ ഉടന്‍ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രിക്കാ കണമായിരുന്നു.

പാര്‍ട്ടിയില്‍ നിന്നാണ് ഒരാള്‍ മുഖ്യമന്ത്രിയാകുന്നതെ ങ്കിലും ആ വ്യക്തി മുഖ്യമ ന്ത്രിയായി സത്യപ്രതിജ്ഞ ചെ യ്തു കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ നിലപാട് നോക്കിയല്ല പ്രവര്‍ത്തി ക്കേണ്ടത്. പാര്‍ട്ടിയുടെ താല്പര്യ മനുസരിച്ചല്ല ഭരണം കൊണ്ടു പോകേണ്ടത്. തന്റെ ജനങ്ങളില്‍ ഒരാള്‍ അരിഞ്ഞു വീഴ്ത്തപ്പെട്ട പ്പോള്‍ അതറിയാതെ ആര്‍ക്കും പ്രയോജനമില്ലാത്ത ഒരു പാട്ടിന് വീണവായിക്കാനാണ് കേരള മു ഖ്യന്‍ സമയം കണ്ടെത്തിയതെ ന്ന് വിമര്‍ശിക്കപ്പെടുമ്പോള്‍ നഗ രം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ചുകൊണ്ടിരുന്ന നീറോ ചക്രവര്‍ത്തിയെയാണ് ഓര്‍മ്മ വന്നത്. പ്രതിസന്ധി ഘട്ടത്തില്‍ നടപടിയെടുക്കാതെ അതില്‍ നി ന്ന് ഒഴിഞ്ഞു മാറി സ്വന്തം സു ഖം ആസ്വദിച്ച നീറോ ആയിരു ന്നു എന്നും ഒരു അപഹാസ്യ കഥാപാത്രം. ഇതൊക്കെ കാണു മ്പോള്‍ നീറോ എത്രയോ മഹാ നാണെന്ന് തോന്നിപോകുന്നുയെ ന്ന് ഒരാള്‍ പറഞ്ഞത് ഓര്‍മ്മ വന്നുപോയി.

കോടതിയുടെ പരാമ ര്‍ശത്തില്‍പ്പോലും മുഖ്യമന്ത്രി കസേര വലിച്ചെറിഞ്ഞ പാരമ്പ ര്യമുള്ള സ്ഥാനത്ത് അതിന്റെ മ ഹത്വം അറിഞ്ഞു പ്രവര്‍ത്തിക്കാ തെ വന്നാല്‍ അതിനു കൊടു ക്കേണ്ട വില വളരെ വലുതാകും. ആ ജനവികാരം തടയാന്‍ ഒരു ശക്തനും ആകില്ല. അയാള്‍ എത്ര ഉന്നതനായാലും.

കുടുംബങ്ങളെ അനാ ഥമാക്കുകയും ഉറ്റവര്‍ക്കും ഉടയ വര്‍ക്കും തങ്ങളുടെ സ്വന്തക്കാ രെ നഷ്ടപ്പെടുത്തുകയും ചെയ്യു ന്ന ഈ രാഷ്ട്രീയ കൊലപാതക ങ്ങള്‍ ഇനിയെങ്കിലും അവസാ നിപ്പിച്ചു കൂടെ. ഒരു യുദ്ധമുണ്ടായാല്‍ പോലും ഇത്രയധികം ആ ളുകള്‍ കേരളത്തില്‍ കൊല്ലപ്പെടുകയില്ല. പ്രതികാരം തീര്‍ക്കാ നും പാര്‍ട്ടി വളര്‍ത്താനും വേണ്ടി രാഷ്ട്രീയ കൊലപാതകങ്ങള്‍ മാര്‍ക്ഷമാക്കുന്ന നേതാക്കന്മാരായ അച്ഛന്‍മാര്‍ ഒരായുധം കൊടുത്ത് സ്വന്തം മക്കളെ നിര ത്തിലിറക്കാന്‍ ധൈര്യം കാണി ക്കുമോ. സാമ്പത്തിക തിരിമറി കാട്ടിയതിന്റെ പേരില്‍ വിദേശത്ത് കേസില്‍ കുടുങ്ങിയ തന്റെ മകനെ രക്ഷിക്കാന്‍ വേണ്ടി പരക്കം പാഞ്ഞ നേതാവായ അച്ഛ നെ കേരളക്കര കണ്ടതാണ്. ആ മകനെ രക്ഷിക്കാന്‍ വേണ്ടി ആ അച്ഛനും അദ്ദേഹത്തിന്റെ പാര്‍ട്ടി യും കാണിച്ച വ്യഗ്രത നാം മറന്നിട്ടില്ല. അതിന്റെ ഒരു ശതമാനം കരുണയും കരുതലും അന്യന്റെ മകന്റെ സഹോദരന്റെ കാര്യത്തി ല്‍ കാണിച്ചാല്‍ മതി രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനി ക്കാന്‍ അതിന്റെ ഒരംശം മതി മറ്റൊരച്ഛന്റെ കണ്ണില്‍ നിന്ന് ചു ടുകണ്ണുനീര്‍ വരാതിരിക്കാന്‍. പ ക്ഷേ അതു നടക്കില്ലല്ലോ. മറ്റൊ രാളുടെ നഷ്ടത്തില്‍ നിന്ന് ലാഭം കൊയ്യാനാണല്ലോ പ്രായോഗിക രാഷ്ട്രീയത്തില്‍ നടക്കുക അതാണല്ലോ പ്രായോഗിക രാഷ്ട്രീയം.

ഇത്തരം പ്രായോഗിക രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്താത്ത കാലത്തോളം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുകൊ ണ്ടേയിരിക്കും. രാഷ്ട്രീയ കൊല പാതകങ്ങള്‍ നടത്തുന്നതിന്റെ മറ്റൊരു വശം അണികളെ ആ വേശം കൊള്ളിച്ച് തങ്ങളോടൊ പ്പം നിര്‍ത്തുക എന്നതാണ്. അതും പ്രായോഗിക രാഷ്ട്രീയത്തി ന്റെ മറ്റൊരു വശമാണ്. ചുരുക്ക ത്തില്‍ രാഷ്ട്രീയ കൊലപാതക മെന്നത് എതിരാളിയെ വക വരുത്തി അണികളെ ആവേശം കൊള്ളിച്ച് പാര്‍ട്ടികളുടെ അടി ത്തറ വിപുലീകരിക്കുകയെന്ന പ്രായോഗിക രാഷ്ട്രീയക്കാരുടെ വികലമായ ആശയമാണ്. അത് തകര്‍ക്കാന്‍ നിഷ്പക്ഷരായ ജന ങ്ങള്‍ക്ക് കഴിയണം. അതിനാണ് ജനാധിപത്യ രാജ്യത്തുള്ള തിരഞ്ഞെടുപ്പുകളും മറ്റും. ജനങ്ങള്‍ പ്രതികരിക്കുക തന്നെ വേണം. ഈ കാടത്വത്തിനെതിരെ അതി നിപ്പോള്‍ അവര്‍ക്ക് സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടെയുള്ള സംവിധാനമുണ്ട് പ്രതികരിക്കു കയും പ്രതിഷേധിക്കുകയും ചെ യ്തുകൊണ്ട്. ജനത്തിനു മാത്ര മെ ഇതിനറുതി വരുത്താന്‍ കഴിയൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക