Image

ഫോമാ കണ്‍വന്‍ഷനില്‍ ആവേശകരമായ ചീട്ടുകളി മത്സരം

ബീനാ വള്ളിക്കളം Published on 06 March, 2018
ഫോമാ കണ്‍വന്‍ഷനില്‍ ആവേശകരമായ ചീട്ടുകളി മത്സരം
ചിക്കാഗോ: ജൂണ്‍ 21,22,23 തീയതികളില്‍ ചിക്കാഗോയില്‍ നടക്കുന്ന ഫോമാ കണ്‍വന്‍ഷന് അത്യധികം ആവേശം പകരുന്നതിനായി ചീട്ടുകളി മത്സരവും (28) ഉണ്ടായിരിക്കുന്നതാണെന്നു സംഘാടകര്‍ അറിയിച്ചു. മലയാളികളുടെ ഒരു ഒഴിവുസമയ വിനോദമായ ഈ ചീട്ടുകളി അമേരിക്കയിലെ മലയാളി കൂട്ടായ്മകളിലെല്ലാം ഇന്ന് സാന്നിധ്യമായി മാറിയിരിക്കുന്നു. കണക്കുകൂട്ടലുകളും, ഓര്‍മ്മശക്തിയും ബുദ്ധികൂര്‍മ്മതയും ഒരുപോലെ ആവശ്യമായ ഈ കളി യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവേശംപകരുന്ന ഒന്നാണ്. കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ക്ക് ഈ മത്സരത്തില്‍ പങ്കുചേരുവാന്‍ സാധിക്കും.

ജോസ് മുല്ലപ്പള്ളി (ചിക്കാഗോ), ജെയിംസ് ജോയ് കല്ലറക്കാണിയില്‍ (അറ്റ്‌ലാന്റ), ജോമോന്‍ തൊടുകയില്‍ (ചിക്കാഗോ) എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ആറുപേര്‍ അടങ്ങുന്ന ടീമുകളായിട്ടായിരിക്കും മത്സരങ്ങള്‍ നടത്തുക. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ഫോമയുടെ വെബ്‌സൈറ്റിലും വാര്‍ത്താ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണെന്നു മത്സര കമ്മിറ്റി ചെയര്‍മാന്‍ ജോസ് മുല്ലപ്പള്ളി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് മുല്ലപ്പള്ളി (773 908 8296), ജെയിംസ് ജോയ് (678 549 8461), ജോമോന്‍ തൊടുകയില്‍ (312 719 3517).
Join WhatsApp News
asooya purushan 2018-03-06 21:15:59
ഭാഗ്യവാന്മാർ .  യെവനൊക്കെ എവിടന്നാണെന്റെ ദൈവമേ ഇത്രയും സമയം ചീറ്റും കളിച്ചു നടക്കാൻ? അതും പോരാഞ്ഞിട്ട് അതിന്റെ ഇന്റർനാഷണലും , പത്രത്തിൽ ഫോട്ടോയും - ഒരു നാണവും ഇല്ല .  സ്വന്തം നാട്ടിൽ ചീട്ടുകളി പോലീസ് ഓടിച്ചിട്ട് തല്ലുന്ന കേസാണ്. ഈയുള്ളവനൊക്കെ ഒരു മണിക്കൂർ ഒന്ന് ഫ്രീ ആയിക്കിട്ടാനും റിലാക്സ് ചെയ്യാനും എത്ര കാലമായി വിചാരിക്കുന്നു. ഹ വല്ല കെട്ടിയാൽ മതിയായിരുന്നു.
Philip 2018-03-07 09:22:49
നിങ്ങൾ ചീട്ടുകളി മല്സരം ആവേശത്തോടെ നടത്തി ഞങ്ങളെ തോൽപ്പിക്കുവാൻ നോക്കണ്ട... ഞങ്ങൾ ആവേശകരമായ വെള്ളമടി മത്സരം നടത്തും... അതും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകം...ബിവറേജ് ഒരു സ്റ്റാൾ തുടങ്ങുന്നുണ്ട് ... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക