Image

വോട്ടു ചെയ്യാന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ട് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 07 March, 2018
വോട്ടു ചെയ്യാന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ട് (ഏബ്രഹാം തോമസ്)
അമേരിക്കയില്‍ പ്രൈമറി തിരഞ്ഞെടുപ്പുകള്‍ നടക്കുകയാണ്. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ ആരായിരിക്കണം എന്ന് കണ്ടെത്തുവാനുള്ള കുറഞ്ഞത് മൂന്നു മാസം തുടരും. ഇതിനിടയില്‍ പുറത്തു വന്ന ഒരു സര്‍വ്വേഫലം യുവതലമുറയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയോട് വിമുഖത വെളിച്ചത്ത് കൊണ്ടുവന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാറില്ല എന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ഇടക്കാല തിരഞ്ഞെടുപ്പില്‍ 14% കോളേജ് വിദ്യാര്‍ത്ഥികള്‍ മാത്രമേ വോട്ട് ചെയ്തുള്ളൂ എന്ന് താന്‍ തിരിച്ചറിഞ്ഞത് അമ്പരപ്പോടെയാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ എഡി ഗോള്‍ഡന്‍ ബര്‍ഗ് പറഞ്ഞു. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണ്‍ വിയറ്റ്‌നാം യുദ്ധകാലം മുതലേ രാഷ്ട്രീയത്തില്‍ സജീവമായി ഇടപ്പെട്ടിരുന്നു. ഇത്രയും കുറവ് വിദ്യാര്‍ത്ഥികളേ വോട്ടു ചെയ്യുവാന്‍ താല്‍പര്യം കാട്ടിയുള്ളൂ എന്ന തിരിച്ചറിവ് പലരിലും ഉണ്ടായിരുന്നില്ല, എന്ന് ഗോള്‍ഡന്‍ ബെര്‍ഗ് തുടര്‍ന്ന് പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ വോട്ടുചെയ്യുവാനുള്ള താല്‍പര്യം സൃഷ്ടിക്കുവാന്‍ പല മാര്‍ഗങ്ങളും വിവിധ സര്‍വകലാശാലാധികൃതര്‍ ആരായുകയാണ്. മിഷിഗണ്‍ യൂണിവേഴ്‌സിറ്റി തങ്ങളുടെ ബിഗ്‌ടെന്‍ മത്സരങ്ങളിലൂടെ ഏത് കോളേജിന് ഏറ്റവുമധികം വിദ്യാര്‍ത്ഥികളെ ഇടക്കാല തിരഞ്ഞെടുപ്പില്‍ പോളിംഗ് സ്‌റ്റേഷനുകളില്‍ എത്തിക്കാന്‍ കഴിയും എന്ന് കണ്ടെത്തും.

രാഷ്ട്രീയ പോരാട്ടങ്ങളില്‍ പലപ്പോഴും കാമ്പസുകളില്‍ നടക്കുന്ന തീപ്പൊരി പ്രസംഗങ്ങളും ആരോപണപ്രത്യാരോപണങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ തീരെ കുറവ് വോട്ടിംഗ് ശതമാനം കുറെയധികം അമേരിക്കന്‍ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്നു. 2014 ല്‍ വിദ്യാര്‍ത്ഥികളില്‍ വോട്ടു ചെയ്തവര്‍ 18% മാത്രമായിരുന്നു. ആകെ വോട്ടിംഗ് ശതമാനം 37 ആയിരുന്നു.

ഈയിടെ കൂടുതല്‍ സര്‍വകലാശാലകള്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളെ വോട്ട് ചെയ്യിക്കുവാന്‍ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട പൗരന്മാരായി വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുവാന്‍ ഇത് സഹായിക്കും എന്നാണ് കരുതുന്നത്. മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയെപോലെ തങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ആരാണ് വോട്ടുചെയ്യുന്നത്, ആരാണ് വോട്ടു ചെയ്യാതിരിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് തുടര്‍ നടപടികള്‍ക്ക് മറ്റ് യൂണിവേഴ്‌സിറ്റികളും ഒരുങ്ങുകയാണ്.

വിദ്യാര്‍ത്ഥി ജനവിഭാഗം പൊതുവെ ഡെമോക്രാറ്റിക് ചായ് വുള്ളവരാണ് എന്നാണ് സങ്കല്പം. വളരെ നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് രാജ്യം നീങ്ങുമ്പോള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ വോട്ടുചെയ്യിക്കുവാന്‍ നടക്കുന്ന നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപണമുണ്ട്.

വളരെ കടുത്ത മത്സരം നടക്കുന്ന 36 ജനപ്രതിനിധിസഭ ഡിസ്ട്രിക്ടുകളില്‍ കഴിഞ്ഞ തവണ വിജയികള്‍ക്ക് ലഭിച്ച ഭൂരിപക്ഷം കോളേജ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തെക്കാള്‍ കുറവായിരുന്നു. ഉദാഹരണത്തിന് റിപ്പബ്ലിക്കന്‍ ജനപ്രതിനിധി ഡാരല്‍ ഇസ്സ കാലിഫോര്‍ണിയയിലെ ഡിസ്ട്രിക്ടില്‍ ജയിച്ചത് 1,621 വോട്ടുകള്‍ക്കാണ്. അവിടെ 51,000 വിദ്യാര്‍ത്ഥികളുണ്ട്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുടെ സാന്‍ഡിയാഗോ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ ഒരു വോട്ടര്‍ ആക്‌സസ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. ലക്ഷ്യം നവംബറിലെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് വോട്ടുചെയ്യിക്കുകയാണ്.

1960 ന് ശേഷം അമേരിക്കയില്‍ എല്ലാ പ്രായക്കാരുടെ ഇടയിലും വോട്ടു ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്.

വോട്ടു ചെയ്യാന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ട് (ഏബ്രഹാം തോമസ്)
Join WhatsApp News
our trump 2018-03-07 07:58:53

Trump Denies Having Sex With Stormy Daniels, Citing Boner Spurs

WASHINGTON - In a preview of what promises to be an unorthodox legal defense, on Tuesday night Donald J. Trump denied having sex with the porn actress Stormy Daniels, claiming that he was prevented from doing so by a rare penile condition known as “boner spurs.” According to Trump’s attorney, Michael D. Cohen, the boner spurs have made sex “virtually impossible” for Trump for decades. “I have sworn affidavits from dozens of women who state unequivocally that sex with Donald Trump does not count as sex,” Cohen said.


josecheripuram 2018-03-10 20:39:04
People vote to elect a person who will know the pulse of voters and act accordingly,but when they get elected they do what they want to do.I won't blame the student look at the student loans,Instead of wasting money for wars why don't government help the future citizens of USA.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക