Image

വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ മനുഷ്യരക്തം കൊണ്ട് പൂജ, തടയാന്‍ ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശം

Published on 07 March, 2018
 വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ മനുഷ്യരക്തം കൊണ്ട് പൂജ, തടയാന്‍ ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശം
വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന ചടങ്ങ് നിര്‍ത്തന്‍ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ ദേവസ്വം മന്ത്രി ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ആളുകളുടെ രക്തം എടുത്ത് അതില്‍ ദേവീവിഗ്രഹത്തെ കുളിപ്പിക്കുന്ന ഈ ചടങ്ങിനെപ്പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനുഷ്യത്വവിരുദ്ധമായ ഈ ആചാരത്തിനെതിരെ നടപടിയെടുക്കുമെന്ന കാര്യം ദേവസ്വം മന്ത്രി പ്രഖ്യാപിച്ചത്. 

മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന പ്രാകൃതമായ ഈ ആചാരം ഒരു കാരണവശാലും അനുവദിക്കാന്‍ സാധിക്കില്ലെന്നും ഇത്തരം സംഭവങ്ങള്‍ കേരളത്തിനാകെ അപമാനമാണെന്നും ദേവസ്വം മന്ത്രി പറഞ്ഞു. നരബലിയും മൃഗബലിയും പോലുള്ള അനാചാരങ്ങള്‍ നവോത്ഥാന മുന്നേറ്റത്തില്‍ ഉപേക്ഷിച്ച കേരളത്തില്‍ അസംബന്ധ ആചാരങ്ങളുടെ തിരിച്ചു വരവിനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സിറിഞ്ച് വഴി രക്തം സ്വീകരിച്ച് ആ രക്തം കൊണ്ട് കാളീവിഗ്രഹം കുളിപ്പിക്കുമെന്നാണ് ഇതേക്കുറിച്ചുള്ള നോട്ടീസില്‍ ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. പ്രാകൃതവും മനുഷ്യത്വരഹിതവുമായ ഈ പ്രവൃത്തി എന്തു വില കൊടുത്തും തടയണമെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പിയോടും ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

ദേവസ്വംമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന തികച്ചും പ്രാകൃതമായ ആചാരം തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ നടത്താനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കാനാകുന്നതല്ല. തികച്ചും പ്രാകൃതമായ ആചാരങ്ങളുടെ ആവര്‍ത്തനത്തിനുള്ള ശ്രമം കേരളത്തിനാകെ അപമാനവും അപകടകരവുമാണ്.
സിറിഞ്ച് വഴി പലരുടെയും രക്തം സ്വീകരിച്ച് ആ രക്തം കൊണ്ട് കാളി വിഗ്രഹം കുളിപ്പിക്കുമെന്നാണ് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിലുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് പോര്‍ട്ടല്‍ അടക്കമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്ട്ട് ചെയ്തിട്ടുമുണ്ട്. നരബലിയും മൃഗബലിയും അടക്കമുള്ള അനാചാരങ്ങള്‍ നവോത്ഥാന മുന്നേറ്റത്തില്‍ ഉപേക്ഷിച്ച കേരളത്തിലാണ് അസംബന്ധ ആചാരങ്ങളുടെ തിരിച്ചുവരവിനുള്ള ശ്രമം നടത്തുന്നത്. ഇതിനെതിരെ നടപടിയെടുക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് ഞാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറോടും ഈ പ്രാകൃത പ്രവൃത്തി തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രാകൃതമായ അനാചാരങ്ങള്‍ മടക്കി കൊണ്ടുവരാനുളള നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുത്തേ മതിയാകൂ. അനാചാരങ്ങളുടെ നടത്തിപ്പിന് ഒരു വര്‍ഗീയ സംഘടനയുടെ പിന്തുണ ഉണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളൊന്നാകെ ഇത്തരം അനാചാരങ്ങള്‍ക്കും പ്രാകൃത അനുഷ്ഠാനങ്ങള്‍ക്കും എതിരെ രംഗത്തു വരണം. പ്രസ്തുത ക്ഷേത്രം രക്താഭിഷേകം അടക്കം നിരവധി അനാചാരങ്ങളുടെ കേന്ദ്രമാണെന്ന പരാതിയുമുണ്ട്.
Join WhatsApp News
vayankaaran 2018-03-07 14:04:20
ഹിന്ദു രാഷ്ട്രം വരാൻ പോകുന്നതിന്റെ മുന്നോടിയാണിത്. സവർണ്ണ മേധാവിത്വവും അയിത്തങ്ങളും വരും, ജനം ഗോമൂത്രം കുടിക്കാൻ നിർബന്ധിതരാകും. സവര്ണര്ക്ക് അവർണ്ണർക്കും വ്യത്യസ്ത നിയമങ്ങൾ വരും. ഇതൊന്നുമറിയാതെ കഴുതകളായ പൊതുജനം ബി.ജെ.പി എന്നും പറഞ്ഞു തുള്ളുകയാണ്. ഭാരതവാസികളെ ഉണരൂ.. വീണ്ടും പഴയകാലത്തേക്ക് പോയി അധഃപതിക്കാതിരിക്കു. "നമോ" എന്ന് പറയുന്നത് നല്ലതാണെന്നു പഠിപ്പിക്കുന്നതിൽ കുഴപ്പമില്ല പക്ഷെ അതുകൊണ്ട് പ്രയോജനമില്ല നഷ്ടമാണെന്ന് എന്ന് ജനം തിരിച്ചറിയും.
Sudhir Panikkaveetil 2018-03-07 19:40:22
നരബലി നിരോധിച്ചപ്പോൾ കാളിയുടെ ദാഹ ശമനത്തിന് മാർഗ്ഗമില്ലാതായി. അപ്പോഴാണ് ശാസ്ത്രം കാളിക്ക് തുണയായി എത്തിയത്. കൊല്ലാതെ രക്തമെടുക്കാം. ഹാവൂ.. കാളി നാക്ക് നനച്ചു. ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ തുടരാനാണോ ഹിന്ദു രാഷ്ട്രം വേണമെന്ന് പറയുന്നത്.??
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക