Image

അഭ്യൂഹങ്ങള്‍ക്ക്‌ വിട; റെയില്‍വേ മന്ത്രി ദിനേശ്‌ ത്രിവേദി രാജിവെച്ചു

Published on 18 March, 2012
അഭ്യൂഹങ്ങള്‍ക്ക്‌ വിട; റെയില്‍വേ മന്ത്രി ദിനേശ്‌ ത്രിവേദി രാജിവെച്ചു
ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ്‌ ത്രിവേദി രാജിക്കത്ത്‌ പ്രധാനമന്ത്രിക്ക്‌ അയച്ചുകൊടുത്തു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്‌ക്കില്ലെന്നും പാര്‍ട്ടി നിര്‍ദേശങ്ങള്‍ക്ക്‌ അനുസരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന്‌ മമതാ ബാനര്‍ജിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയ ശേഷമാണ്‌ ത്രിവേദി രാജിക്കത്ത്‌ പ്രധാനമന്ത്രിക്ക്‌ അയച്ചുകൊടുത്തത്‌.

നേരത്തെ രാജി ആവശ്യപ്പെട്ട്‌ മമത കത്തു നല്‍കിയാല്‍ രാജിവെയ്‌ക്കുയുള്ളുവെന്നും റെയില്‍വേ ആരുടേയും കുടുംബസ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

റെയില്‍വേ ബജറ്റ്‌ അവതരിപ്പിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജിയോട്‌ ആലോചിക്കാതെ നിരക്ക്‌ കൂട്ടിയതാണ്‌ അവരെ പ്രകോപിപ്പിച്ചത്‌. മമത മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു കത്തു നല്‍കിയിരുന്നു. മാര്‍ച്ച്‌ അവസാനം വരെ കാത്തിരിക്കണമെന്നും കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും മമത അംഗീകരിച്ചില്ല. മുകുള്‍ റോയി പുതിയ റെയില്‍വേ മന്ത്രിയാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക